ADVERTISEMENT

മക്കളുടെ സന്തോഷത്തിനായി അവർ ഏറെക്കാലമായി ആഗ്രഹിക്കുന്ന സാധനങ്ങൾ എത്ര കഷ്ടപ്പാടു സഹിച്ചും വാങ്ങിനൽകുന്ന മാതാപിതാക്കളുണ്ട്. അവ കിട്ടുമ്പോഴുള്ള മക്കളുടെ സന്തോഷത്തോളം വലുതായി മാതാപിതാക്കൾക്ക് മറ്റൊന്നുമില്ല താനും. ഇപ്പോഴിതാ മക്കൾ അറിയാതെ ഒരു വീടുവാങ്ങി അത് സർപ്രൈസായി നൽകി ഞെട്ടിച്ചിരിക്കുകയാണ് ഒരമ്മ. വീട് വാങ്ങിയ കാര്യം മക്കളെ അറിയിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

അമേരിക്കക്കാരിയായ വനിതയാണ് മക്കളായ സാൻജെ, ക്ലെയർ എന്നിവർക്കായി അത്യുഗ്രൻ സർപ്രൈസ് ഒരുക്കിയത്. മക്കളുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ ഇവർ പെട്ടെന്ന് വലിയൊരു വീടിനുമുന്നിൽ വണ്ടി നിർത്തി. അതിനുശേഷം ഈ വീട് ഇഷ്ടപ്പെട്ടോ എന്ന് അവരോട് ചോദിക്കുകയും ചെയ്തു. എന്നാൽ അത് തങ്ങളുടെ വീടാവുമെന്ന് ഒരു ഊഹവുമില്ലാതെ സാൻജെ വീടിനു പിന്നിൽ വലിയ മുറ്റം ഉണ്ടാവുമോ എന്നാണ് ചോദിച്ചത്. ഉണ്ട് എന്ന് പറഞ്ഞതോടെ മകന് ഏറെ സന്തോഷവുമായി. ഏതൊരു വീടും കാണുമ്പോൾ എന്നപോലെ ഈ വീട് എനിക്ക് വേണം എന്നും സാൻജെ പറഞ്ഞിരുന്നു. അപ്പോഴാണ് അത് തങ്ങളുടെ വീടാണ് എന്ന് അമ്മ വെളിപ്പെടുത്തിയത്.

കേട്ടത് വിശ്വസിക്കാനാവാതെ സാൻജെ അമ്മയെ നോക്കുന്നതും വിഡിയോയിൽ കാണാം.  ഈ വീട് നമ്മുടേതാണെന്ന് അമ്മ ഉറപ്പിച്ച് പറഞ്ഞതോടെ സാൻജെ സന്തോഷവും അദ്ഭുതവും കൊണ്ട് പൊട്ടിക്കരഞ്ഞു പോയി. മകൾ ക്ലെയറും സന്തോഷത്തോടെ ആർത്തു വിളിക്കുന്നത് വിഡിയോയിൽ കേൾക്കാം. മക്കൾക്ക് സർപ്രൈസ് നൽകുന്ന വിഡിയോ അമ്മ തന്നെയാണ് പകർത്തിയിരിക്കുന്നത്. മക്കൾ ആഗ്രഹിച്ച തരത്തിലുള്ള വീട് വാങ്ങിയിട്ട് ആഴ്ചകളായെങ്കിലും നടപടികൾ പൂർത്തിയാകുന്നത് അവരെ അക്കാര്യം അറിയിക്കാതെ കാത്തിരിക്കുകയായിരുന്നു അമ്മ.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ലക്ഷകണക്കിനാളുകൾ കണ്ടുകഴിഞ്ഞു. മക്കളുടെ സന്തോഷം കണ്ട് തങ്ങളുടെയും കണ്ണ് നിറയുന്നു എന്നാണ് പലരും പ്രതികരിക്കുന്നത്. ഒരു പുതിയ വീട് വാങ്ങുക എന്നത് ചെറിയ കാര്യമല്ലെന്നും മക്കൾക്കായി അത് യാഥാർത്ഥ്യമാക്കി കൊടുത്തതിന് ഈ അമ്മയെ എത്ര പ്രശംസിച്ചാലും മതിയാവില്ല എന്നും മറ്റു ചിലർ കുറിക്കുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ഏറെക്കാലമായി കൊണ്ടുനടക്കുന്ന പലരും ഇങ്ങനെയൊരു നിമിഷം തങ്ങളുടെ ജീവിതത്തിലും ഉണ്ടാവും എന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നുണ്ട്.

English Summary- Mother gave surprise to Son- New House- Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com