ADVERTISEMENT

മൂന്ന് നിലകളിലായി നാല് കിടപ്പുമുറികളുള്ള ഒരു വീടിന് എത്ര വില നൽകേണ്ടിവരും. ലക്ഷങ്ങളോ കോടികളോ ഒക്കെ ആവുമെന്നതിൽ സംശയമില്ല. എന്നാൽ ഇത്തരം ഒരു വീട് 300 രൂപ പോലും ചെലവഴിക്കാതെ സ്വന്തമാക്കാനായാലോ? വടക്കു കിഴക്കൻ ഇംഗ്ലണ്ടിലെ കെന്റ് എന്ന സ്ഥലത്താണ് ഇത്തരത്തിൽ ഒരു വീട് ഒരുങ്ങിയിരിക്കുന്നത്. 4,00,000 ലക്ഷം പൗണ്ട് വിലമതിക്കുന്ന വീടാണിത്. 

ഡാനിയേൽ ട്വീൻഫോർ എന്ന വ്യക്തിയും സഹോദരങ്ങളായ ജേസണും വില്ലും ചേർന്നാണ് ഒരു ഭാഗ്യശാലിക്ക് വാടകയോ പണയമോ ഒന്നുമില്ലാതെ ആധുനിക വീട്ടിൽ താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. മൂന്ന് പൗണ്ട് (279 രൂപ) നൽകി ഓൺലൈനായി ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ വിജയിക്കുന്ന ഒരാൾക്കാവും വീട് കൈമാറ്റം ചെയ്യുക. 1,55,000 ടിക്കറ്റുകളാണ് വിറ്റഴിക്കുന്നത്. ഇത്തരമൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കണമെങ്കിൽ പോലും മാസം 2000 പൗണ്ട് ( 1,85,000  രൂപ) മുടക്കേണ്ടി വരും.

വിശാലമായ നാല് കിടപ്പുമുറികൾ, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം എന്നിവയ്ക്ക് പുറമേ ഒരു വലിയ പൂന്തോട്ടവും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. വായു സഞ്ചാരം ഉറപ്പാക്കുന്നതിനായി വലിയ ജനാലകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമേ വിശാലമായ ഫ്ലോറിങ്ങ്  അകത്തളത്തിന്റെ വലിപ്പം ഇരട്ടിയാകാൻ സഹായിച്ചിരിക്കുന്നു.  റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സൗകര്യങ്ങൾ തൊട്ടടുത്ത് തന്നെയുണ്ട് എന്ന മേന്മയുമുണ്ട്. വീട് ലഭിക്കുന്ന പുതിയ ഉടമയ്ക്ക് അത് ഇഷ്ടാനുസരണം കൈകാര്യം ചെയ്യാനും വാടകയ്ക്ക് കൈമാറാനും എല്ലാമുള്ള അവകാശം ഉണ്ടായിരിക്കും.

lottery-home-bed

ലോക്ക്ഡൗൺ കാലത്താണ് വീട് വില്പനയ്ക്ക്, നറുക്കെടുപ്പ് എന്ന ആശയത്തിലേക്ക് എത്തിചേർന്നത്. ഡാനിയേലും സഹോദരങ്ങളും നറുക്കെടുപ്പിലൂടെ കൈമാറ്റം ചെയ്യുന്ന ഒൻപതാമത്തെ വീടാണ് കെന്റിലേത്. ഇന്നോളം നടത്തിയിട്ടുള്ള കൈമാറ്റങ്ങളെല്ലാം വിജയകരവും ലാഭകരവുമായിരുന്നു. ബ്രിസ്റ്റോളിൽ മൂന്ന് അപ്പാർട്ട്മെന്റുകൾ ഒരേസമയം ഇവർ നറുക്കെടുപ്പിലൂടെ കൈമാറ്റം ചെയ്തിരുന്നു. ഇതുവരെ ടിക്കറ്റ് എടുത്ത് വീട് സ്വന്തമാക്കിയ വിജയികളുടെ എല്ലാം ലാഭം ചേർത്തുവച്ചാൽ  2.3 മില്യൻ പൗണ്ട് (21 കോടി രൂപ) വരും. ആദ്യമായി ഇത്തരത്തിൽ ഒരു വീട് കൈമാറ്റം ചെയ്ത സമയത്ത് നിരവധി ആളുകൾ വീണ്ടും ഇതേ ആശയവുമായി മുന്നോട്ട് പോകണമെന്ന് അഭ്യർത്ഥിച്ചു രംഗത്തെത്തിയിരുന്നു. ഒരു വീട് സ്വന്തമാക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഇത്രയും കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു വീട് ലഭിക്കാൻ അവസരം ഒരുക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡാനിയേൽ പറയുന്നു.

English Summary- Luxury House worth crores for 280 Rs- Lottery Ticker House Sale

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com