കിടപ്പുമുറിക്ക് നടുവിൽ സുതാര്യമായ ബാത്റൂം! വിചിത്രവീടിന് വില 1.68 കോടി

viral-bathroom
© Gordon Jones Estate Agents
SHARE

റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് വീട് വാങ്ങുന്നതും വിൽക്കുന്നതും ഒരു പതിവ് രീതിയാണ്. എന്തെങ്കിലും പ്രത്യേകതകള്‍ നിറഞ്ഞതാകാം ഇവര്‍ ലക്ഷ്യമിടുന്ന വീടുകള്‍. അത്തരത്തിലൊന്നാണ് യുകെയിലെ ബർമിങ്ഹാമിൽ ഇപ്പോള്‍ വില്‍ക്കാനിട്ടിരിക്കുന്നത്. മൂന്ന് കിടപ്പുമുറികള്‍ ഉള്ളൊരു വീടാണിത്. പക്ഷേ കിടപ്പുമുറിയുടെ ഏതാണ്ട് മധ്യത്തിലായി സുതാര്യമായ ഒരു ബാത്റൂമുണ്ട് എന്നതാണ് ഹൈലൈറ്റ്.

ഈ ബാത്‌റൂമൊരു വിചിത്ര നിര്‍മ്മിതി തന്നെയാണ്. ബെഡ്റൂമില്‍ നിന്ന് കുറച്ചകലെയുള്ള  ബാത്‌റൂമിലേക്ക് പോകാന്‍ മടിയുള്ളവര്‍ക്ക് ഈ വീട് ഇഷ്ടപ്പെടും എന്നുറപ്പ്. റൈറ്റ്മൂവ് എന്ന വെബ്സൈറ്റിലൂടെയാണ് ഈ വീടിന്‍റെ വില്‍പന നടക്കുന്നത്. ഗോർഡൻ ജോൺസ് എസ്റ്റേറ്റ് ഏജന്റുമാരാണ് ഇത് വിൽക്കുന്നത്.

സൈറ്റില്‍ സംഭവം കണ്ടതോടെയാണ് റെബേക്ക ഗ്ലോവര്‍ എന്നയാള്‍ വീടിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ടത്. ഇതോടെ, ഒട്ടും കേട്ടുപരിചയമില്ലാത്ത ഈ വീടും വൈറലായി. 1.68 കോടിയാണ് ഈ വീടിന്‍റെ വില. 

ഒറ്റ നോട്ടത്തില്‍ സാധാരണ വീടായി തോന്നാമെങ്കിലും ഇതൊരു അസാധാരണമായ വീടാണ്. കൂറ്റൻ മാസ്റ്റർ ബെഡ്‌റൂം, ബീം ചെയ്ത സീലിങ് അടുക്കള, ഇലക്ട്രിക് ഷവറുള്ള ബാത്ത്റൂം, വിശാലമായ വീട്ടുമുറ്റം, പൂന്തോട്ടം എന്നിവയെല്ലാമുണ്ട്. എന്നിരുന്നാലും, ഇവിടെ വ്യത്യസ്തമായി നില്‍ക്കുന്നത് ഈ ബാത്റൂം  സ്പേസാണ്. 

പുറത്തു നിന്ന് നോക്കിയാല്‍ അകത്തുള്ളതെല്ലാം കാണാം. ഈ വിചിത്രമായ ബാത്‌റൂമുള്ള വീട്ടില്‍ താമസിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കായി മറ്റ് സൗകര്യങ്ങളും ഇവര്‍ ഒരുക്കുന്നുണ്ട്. എന്നാൽ കിടപ്പുമുറിയുടെ നടുവിലൊരുബാത്റൂം എന്ന ആശയം പുതിയതല്ലെന്നും ആളുകൾ കമന്റിടുന്നുണ്ട്. ഇത്തരം ഡിസൈനുകൾ പല ഹോട്ടലുകളിലും കണ്ടുവരാറുണ്ടെന്നും ഇവർപറയുന്നു.

English Summary- Bedroom with Transparent Bathroom in Middle for Sale- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS