വെറും 640 രൂപയ്ക്ക് ഈ നാട് വാടകയ്‌ക്കെടുക്കാം! കൊട്ടാരത്തിൽ താമസിക്കാം

petrtoli
©Group Accommodatio
SHARE

അവധിക്കാലം ആസ്വദിക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ തങ്ങാനായി കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ ലഭിക്കുന്നത് എവിടെയെന്ന് തിരക്കലാവും ആദ്യപടി. മനസ്സിന് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങൾ പോലും വാടകയായി നൽകേണ്ട തുക കണ്ട് വേണ്ടെന്ന് വയ്ക്കേണ്ടിയും വരും. എന്നാൽ അങ്ങനെയുള്ളവർക്ക് സുവർണ്ണാവസരമാണ് ഇറ്റലിയിൽ ഒരുങ്ങിയിരിക്കുന്നത്. വിശാലമായ പൂന്തോട്ടവും സിനിമ തിയറ്ററും എന്തിനേറെ കൊട്ടാരം വരെയുള്ള ഒരു ഇറ്റാലിയൻ ഗ്രാമം തന്നെ വാടകയ്ക്കായി പരസ്യപ്പെടുത്തിയിരിക്കുകയാണ്. ഇറ്റലിയുടെ കിഴക്കൻ തീരദേശത്തുള്ള പെട്രിടോളി  എന്ന ഗ്രാമമാണ് ഇത്തരത്തിൽ ഒരു അപൂർവ്വ അവസരം ഒരുക്കിയിരിക്കുന്നത്.

ഒരു മുറി വാടകയ്ക്കെടുക്കാൻ തന്നെ ആയിരങ്ങൾ ചെലവഴിക്കേണ്ടി വരുമ്പോൾ ഒരു ഗ്രാമം വാടകയ്ക്ക് എടുക്കാൻ ലക്ഷങ്ങളാകുമെന്ന് കരുതിയെങ്കിൽ തെറ്റി. ഇവിടെ ഒരു രാത്രി താങ്ങാൻ ഒരാൾക്ക് 6.5 പൗണ്ട്  (640 രൂപ) മാത്രമേ ചെലവാകൂ.. ഗ്രൂപ്പ് അക്കോമഡേഷൻ ഡോട്ട് കോം എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയാണ് ഗ്രാമം വാടകയ്ക്ക് വിട്ടു നൽകുന്നത്. 50 മുതൽ 200 അതിഥികളെ വരെ ഗ്രാമത്തിൽ ഉൾക്കൊള്ളിക്കാനാകും. ഈ പ്രദേശത്തെ മിക്ക വീടുകളും ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞുകിടക്കുകയാണ്. ടൂറിസം വളർത്തുക എന്നതിനൊപ്പം നിർജീവമായ പ്രദേശത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.   .

petritoli-aerial
©Group Accommodatio

മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പലാസോ മന്നോക്കി എന്ന് കൊട്ടാരത്തിലാണ് അതിഥികൾക്ക് താമസം ഒരുക്കുന്നത്. പൂന്തോട്ടം, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമേ അപ്പാർട്ട്മെന്റുകളും പരമ്പരാഗത രീതിയിലുള്ള ഇറ്റാലിയൻ വീടുകളും എല്ലാം വാടകക്കാരെ കാത്തിരിക്കുന്നു.

ഇവയിലെല്ലാമായി ആകെ 98 കിടപ്പുമുറികളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഒരു രാത്രിയിലേക്ക് 1303 പൗണ്ടാണ് (1,28,356 രൂപ) ഗ്രാമത്തിന്റെ ആകെ വാടക. എന്നാൽ 200 പേരടങ്ങുന്ന ഒരു സംഘം ഗ്രാമം വാടകയ്ക്ക് എടുത്താൽ ഒരു ദിവസം 650 രൂപയിൽ താഴെ മാത്രമേ ഒരാൾക്ക്  ചെലവാകൂ. ചുരുങ്ങിയത് മൂന്നു ദിവസത്തേക്ക് എങ്കിലും ബുക്ക് ചെയ്യണം എന്നതാണ് നിബന്ധന. ഏഴു ദിവസത്തിൽ കൂടുതൽ ഇവിടെ തങ്ങാനുമാവില്ല. റസ്റ്റോറെന്റുകൾ, വൈൻ ഷോപ്പുകൾ, വലിയ ഹാളുകൾ, സൂപ്പർമാർക്കറ്റുകൾ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ എന്നിവയും കയ്യെത്തും ദൂരത്ത് തന്നെയുണ്ട്. വിവാഹം പോലെയുള്ള ചടങ്ങുകൾ നടത്താൻ ഏറ്റവും യോജിച്ച സ്ഥലമാണിതെന്ന് പരസ്യത്തിൽ എടുത്തുപറയുന്നു.

English Summary- Rent an Entire Italian Village- Architecture News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS