കാര്യങ്ങൾ മാറുകയാണ്! നമ്മുടെയൊക്കെ ഭാവിയെക്കുറിച്ചുള്ള ചില ചിന്തകൾ..

future-home
an van der Wolf
SHARE

നമ്മളിപ്പോഴും പഴയ രീതികളിലുള്ള വീടുപണിയിൽ തലകുത്തിക്കുഴഞ്ഞ് കിടക്കുമ്പോൾ ഒന്നു തല ഉയർത്തി ചുറ്റുപാടിലേക്ക് ശ്രദ്ധ തിരിക്കാൻ കുറിക്കുന്നത്! ഭാവി പ്രവചിക്കാൻ പോലും പറ്റാത്തത്ര വേഗതയിലാണ് കാര്യങ്ങളുടെ പോക്ക്. ലേശം മുൻപോട്ടുള്ള ചില ചിന്തകൾ...

1. Infra work (Roads, Bridges) നേക്കാൾ ആവാസ സ്ഥലങ്ങൾക്ക് പ്രാധാന്യം വർദ്ധിക്കും.

2. മിക്കവാറും പണികളും വീട്ടിലിരുന്ന് ചെയ്യുകയും ഷോപ്പിങ്ങിനുപോലും ഒരാളും വെളിയിൽ ഇറങ്ങാത്ത അവസ്ഥ വരും.

3. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയതുപോലെ അണുകുടുംബത്തിൽ നിന്ന് ഒരു വ്യക്തിയിലേക്ക് ചുരുങ്ങും.

4. പുറംമോടിയേക്കാൾ വീടുകളുടെ അകത്തെ കാര്യങ്ങളിൽ ആവും പലതര പരീക്ഷണങ്ങൾ.

5. മൂഡ് സ്വിങ്സ് അനുസരിച്ച് ഭാവവും നിറവും മാറുന്ന ചുവരുകളും അകത്തളങ്ങളും ഉണ്ടാകും.

6. വീടുകളിൽ അലക്സമാർ ഓടി നടക്കും.

7. 3D പ്രിന്റിങ് തന്നെ പഴങ്കഥയാവും. ഫോൾഡബിൾ, മൂവബിൾ വീടുകൾ അല്ലെങ്കിൽ സ്‌പേസുകൾ വരും.

8. സ്‌പേസ് പ്രധാനസംഗതിയാവുന്നതോടെ സിവിൽ എൻജിനീയർമാരെക്കാൾ പിടിപ്പത് പണി ആർക്കിടെക്റ്റിനാകും.

9. ജോലിക്കാർ വോയിസ് കമാൻഡിലൂടെയും കൈകളുടെ ചലനങ്ങളിലൂടെയും മെഷീനുകൾ പ്രവർത്തിപ്പിക്കും.

10. പുതു പുതു മെറ്റീരിയൽസ് ആയ Graphane (Steel ന്റെ 5% ഭാരവും പത്ത് മടങ്ങ് ശക്തിയും ഉള്ളത്), Bio concrete (നമ്മുടെ മുറിവ് ഉണങ്ങുന്നത് പോലെ ചെറിയ ചെറിയ ക്രാക്കുകൾ റിപ്പയർ ചെയ്യുന്ന self healing concrete) മുതലായവ വരും.

11. മൂന്ന് നേരവും ആഹാരം കഴിക്കാൻ സമയമില്ലാതെ വൈറ്റമിൻ, പ്രോട്ടീൻ ടാബ്‌ലറ്റുകൾ വിഴുങ്ങും! അടുക്കളകൾ പഴങ്കഥകൾ ആകും.

12. എന്തിനേറെ നമ്മുടെ വരും തലമുറകൾക്ക് വേണ്ടത് പവർഫുൾ കണ്ണുകളാണെന്ന് മനസിലാക്കി ഒടേ തമ്പുരാൻ evolution ലൂടെ (പണ്ടത്തെ നമ്മുടെ വാലില്ലാതായതുപോലെ) മുൻപിലേക്ക് ഉന്തിയതും വലുതുമായ Power കൂടിയ ഉണ്ട കണ്ണുള്ള തലമുറകളെ സൃഷ്ടിക്കും.

13. നമ്മുടെ തലമുറയേക്കാൾ പഴയകാല നിർമ്മിതിയെ ഈ പറഞ്ഞ തലമുറ ബഹുമാനിക്കും. ഇതൊക്കെ ഉണ്ടാക്കാൻ ഇത്രയും സമയവും എനർജിയും കളഞ്ഞ നമ്മളെ ഓർത്ത് അവർ അദ്‌ഭുതം കൂറും.

English Summary- Future Changes in House Sector- Upcoming Evolutions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS