ഇത് ലോകത്തിലെ ആദ്യത്തെ ഫ്ലഷ് ടോയ്‌ലറ്റ്; 2400 വർഷത്തെ പഴക്കം!

toilet-flush
©Xinhua
SHARE

ഫ്ലഷ് ചെയ്തുപയോഗിക്കാവുന്ന ടോയ്‌ലറ്റുകൾ നമ്മുടെ നാട്ടിൽ പ്രചാരം നേടിയിട്ട് ഏതാനും പതിറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളൂ. പക്ഷേ നൂറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങളിൽ ഫ്ലഷ് ടോയ്ലറ്റുകൾ ഉപയോഗത്തിലുണ്ട്. പതിനാറാം നൂറ്റാണ്ടിൽ ഒന്നാം എലിസബത്ത് രാജ്ഞിക്കായാണ് ലോകത്തിലെ ആദ്യത്തെ ഫ്ലഷ് ടോയ്‌ലറ്റ് നിർമ്മിക്കപ്പെട്ടതെന്നാണ് ഇന്നോളം കരുതി പോന്നത്. എന്നാൽ ഈ ധാരണകളെയെല്ലാം മാറ്റിമറിക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഒരു കൂട്ടം പുരാവസ്തുഗവേഷകർ. ചൈനയിൽ നിന്നും 2400 വർഷം പഴക്കമുള്ള ഫ്ലഷ് ടോയ്‌ലറ്റാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

ക്സിയാൻ എന്ന നഗരത്തിലാണ് ഒരു ടോയ്‌ലറ്റ് ബോക്സും പൈപ്പും അടങ്ങുന്ന സംവിധാനം കണ്ടെത്തിയത്. ഇവിടെ നിലനിന്നിരുന്ന ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കൊപ്പമായിരുന്നു ടോയ്‌ലറ്റും ഉണ്ടായിരുന്നത്. കൊട്ടാരത്തിനകത്ത് സ്ഥാപിച്ചിരുന്ന ടോയ്‌ലറ്റിന്റെ പൈപ്പ് മതിലിനു വെളിയിൽ ഒരു കുഴിയുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് നിഗമനം. ഏതാണ്ട് ഇന്നത്തെ ടോയ്‌ലറ്റ് സംവിധാനങ്ങൾക്ക് സമാനമായ ഈ നിർമിതിക്ക് ലക്ഷ്വറി ടോയ്‌ലറ്റ് എന്നാണ് ഗവേഷകർ വിളിപ്പേരിട്ടിരിക്കുന്നത്.

ചൈനയിൽ നിന്നും കണ്ടെത്തുന്ന പഴക്കം ചെന്ന ആദ്യത്തെ ഫ്ലഷ് ടോയ്‌ലറ്റാണിത് എന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസിലെ ഗവേഷകനായ ല്യു റുയ് പറയുന്നു. വാറിങ് സ്റ്റേറ്റ് കാലഘട്ടം മുതൽ ഖ്വിൻ രാജവംശകാലത്തുവരെ ഉണ്ടായിരുന്ന ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടിയാണ് ഇത്തരം ടോയ്‌ലറ്റുകൾ നിർമ്മിച്ചത് എന്നാണ് ഗവേഷകരുടെ നിഗമനം. നിലവിൽ കണ്ടെടുത്ത ടോയ്‌ലറ്റ് രാജ്യ ഭരണാധികാരികൾ ഉപയോഗിച്ചതാകാം എന്നും അനുമാനങ്ങളുണ്ട്. എന്നാൽ ടോയ്‌ലറ്റിന്റെ ഏറ്റവും മുകൾഭാഗം ഇനിയും കണ്ടെത്താനായിട്ടില്ല.

ഫ്ലഷ് ടോയ്‌ലറ്റ് ആണെങ്കിലും ഇപ്പോഴുള്ള ടോയ്‌ലറ്റുകളുടേതുപോലെ യഥാസമയം ഫ്ലഷ്ടാങ്കിലേക്ക് വെള്ളം എത്താനുള്ള സംവിധാനങ്ങൾ അന്നുണ്ടായിരുന്നില്ല. ഭരണാധികാരികൾ ഓരോ തവണ ഉപയോഗിച്ച ശേഷവും വേലക്കാർ ടോയ്‌ലറ്റ് ബൗളിലേക്ക് വെള്ളം ഒഴിക്കുകയായിരുന്നു എന്നും ഗവേഷകർ പറയുന്നു. പുരാതന കാലത്ത് തന്നെ ചൈനയിൽ ശുചിത്വത്തിന് എത്രത്തോളം പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായാണ് ഈ കണ്ടെത്തലിനെ ചൂണ്ടിക്കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടത്തുന്നതിനായി ടോയ്‌ലറ്റിൽ നിന്നും ശേഖരിച്ച മണ്ണിന്റെ സാമ്പിളുകൾ ഗവേഷകർ പരിശോധിച്ചുവരികയാണ്.

വീട് വിഡിയോ കാണാം...

English Summary- Oldest Toilet Flush found from China- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS