ജീവനക്കാരന് 1500 കോടിയുടെ വീട് സമ്മാനമായി നൽകി മുകേഷ് അംബാനി!

manoj-mukesh-ambani
©twitter @JohnTChambers
SHARE

'ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനി വ്യവസായിക രംഗത്തെ ചുവടുവയ്പ്പുകൾകൊണ്ടു മാത്രമല്ല ജീവനക്കാർക്ക് നൽകുന്ന പരിഗണനയിലൂടെയും ശ്രദ്ധേയനാണ്. ഇപ്പോഴിതാ തന്റെ ജീവനക്കാരിൽ ഒരാൾക്ക് സമ്മാനമായി 1500 കോടി രൂപയുടെ വീട് അംബാനി നൽകിയതായാണ് വിവരം. അംബാനിയുടെ വലംകൈ എന്നറിയപ്പെടുന്ന മനോജ് മോഡിക്കാണ് മുംബൈയിൽ കണ്ണഞ്ചിക്കുന്ന വിലയുള്ള വീട് അംബാനി കൈമാറിയത്.

വീട് എന്നാണ് വിശേഷണമെങ്കിലും അംബാനിയുടെ വീടുപോലെതന്നെ പല നിലകളിലായി തീർത്ത ആഡംബരക്കൊട്ടാരമാണ് ഇത്. 22 നിലകളാണ് വൃന്ദാവൻ എന്ന ഈ കെട്ടിടത്തിനുള്ളത്. 1.7 ലക്ഷം ചതുരശ്രഅടി വിസ്തീർണവുമുണ്ട്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം മുംബൈയിലെ നേപ്പിയൻ സീ റോഡിലാണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. അകത്തളം ഒരുക്കാനുള്ള ഫർണിച്ചറുകളിൽ ചിലത് ഇറ്റലിയിൽ നിന്നും വാങ്ങിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

സെലിബ്രിറ്റി വീടുകൾ കാണാം 

manoj-ambani

നിലവിൽ റിലയൻസ് റീറ്റെയിൽ, റിലയൻസ് ജിയോ എന്നിവയുടെ ഡയറക്ടർ പദവിയാണ് മനോജ് മോഡിക്കുള്ളത്. കമ്പനിയിലെ ഉദ്യോഗസ്ഥൻ എന്നതിന് പുറമേ മുംബൈയിലെ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് കെമിക്കൽ ടെക്നോളജിയിൽ മുകേഷ് അംബാനിയുടെ അതേ ബാച്ചിലെ വിദ്യാർത്ഥി കൂടിയായിരുന്നു മനോജ് മോഡി. 1980കളിൽ ധീരുഭായി അംബാനി റിലയൻസിന് നേതൃത്വം നൽകിയിരുന്ന കാലത്തുതന്നെ മനോജ് സ്ഥാപനത്തിന്റെ ഭാഗമായിരുന്നു.

നിലവിൽ മുകേഷ് അംബാനിയുടെ കുടുംബസുഹൃത്ത് കൂടിയാണ് മനോജ്. ഇതിനെല്ലാം പുറമേ അംബാനി കുടുംബത്തിലെ ഇളം തലമുറക്കാരുമായും ചേർന്ന് അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. റിലയൻസിന്റെ പല വൻകിട ബിസിനസുകളുടെയും മുൻനിരയിൽ പ്രവർത്തിച്ചിരിക്കുന്നത് അദ്ദേഹമാണ്.

സെലിബ്രിറ്റി വീട് വിഡിയോ കാണാം...

English Summary- Mukesh Ambani Gifted Luxury House to Employee- News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA