ദിവസവാടക 48,000 മുതൽ 12 ലക്ഷം വരെ: ന്യൂയോർക്കിൽ മോദി താമസിക്കുന്നത് ഇവിടെയാണ്

lotte-palace-modi
Photo credit of Lotte Hotel: James Andrews1/ Shutterstock.com; Photo credit of Modi:Exposure Visuals/ Shutterstock.com
SHARE

നിർമാണവിസ്മയങ്ങളുടെ നാടാണ് അമേരിക്ക. അമേരിക്കൻ സന്ദർശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനവേളയിൽ തങ്ങുന്നത് ഇത്തരമൊരു നിർമാണവിസ്മയത്തിലാണ്. ന്യൂയോർക്കിലെ മാഡിസൺ അവന്യൂവിൽ സ്ഥിതിചെയ്യുന്ന ലോട്ടെ ന്യൂയോർക്ക് പാലസ് ഹോട്ടലിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. 2014ലും 2019ലും അമേരിക്ക സന്ദർശിച്ച വേളയിലും പ്രധാനമന്ത്രി താമസിച്ചത് ഇതേ ഹോട്ടലിലായിരുന്നു. 

ന്യൂയോർക്കിലെ ഹോട്ടലുകളിൽ മുൻനിരയിലുള്ള ലോട്ടെ ന്യൂയോർക്ക് പാലസ് അതിന്റെ ആർക്കിടെക്ചറൽ ഭംഗികൊണ്ടും ആഡംബരസൗകര്യങ്ങളുടെ ബാഹുല്യംകൊണ്ടും പ്രശസ്തമാണ്. 140-ലേറെ വർഷങ്ങളുടെ ചരിത്രവും പാരമ്പര്യവും അവകാശപ്പെടാനുണ്ട് ഈ നിർമിതിക്ക്. 563 അടി ഉയരത്തിൽ 51 നിലകളിലായാണ് ഈ ആഡംബരസൗധം നിർമ്മിച്ചിരിക്കുന്നത്.

lotte-ny
Photo credit of Lotte NY Hotel:ISmiths/ Shutterstock.com

1981ൽ ദ് ഹെംസ്‌ലേ പാലസ് എന്ന പേരിലാണ് കെട്ടിടം പ്രവർത്തനം ആരംഭിച്ചത്. 1992ൽ ലോകകോടീശ്വരന്മാരിൽ ഒരാളായ ബ്രൂണെ സുൽത്താൻ ഹോട്ടൽവാങ്ങി. 2011-ൽ കെട്ടിടം വീണ്ടും വിറ്റു. 2015-ൽ ദക്ഷിണകൊറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോട്ടെ ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് എന്ന സ്ഥാപനം സ്വന്തമാക്കിയതോടെയാണ് നിലവിലെ പേര് ലഭിച്ചത്. ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ 733 മുറികളാണ് അതിഥികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഹോട്ടലിന്റെ ടവറുകളിലും റോയൽ സ്യൂട്ടുകളിലും അതിഥികൾക്കായി താമസസൗകര്യം ഒരുക്കുന്നുണ്ട്. 

പൊതുവെ അമേരിക്ക സന്ദർശിക്കുന്ന ലോകനേതാക്കളും കോടീശ്വരന്മാരുമാണ് ഇവിടുത്തെ താമസക്കാരായി എത്തുന്നത്. കാരണം, ഇവിടെ താങ്ങുന്നതിനുള്ള അമ്പരപ്പിക്കുന്ന വാടകയാണ്. കിങ് സൈസ് ബെഡുള്ള മുറിയിൽ തങ്ങുന്നതിന് 48,000 രൂപ മുതലാണ് ഒരു രാത്രിക്ക് ഈടാക്കുന്നത്. സൗകര്യങ്ങളും സ്ഥലവിസ്തൃതിയും വർദ്ധിക്കുന്നതനുസരിച്ച് മുറികളുടെ വാടകയും കൂടും. ടവറിൽ ഒരുക്കിയിരിക്കുന്ന പെന്റ്ഹൗസ് സ്യൂട്ടിന് ഒരു രാത്രിക്ക് 12.15 ലക്ഷം രൂപവരെ നൽകേണ്ടി വരും.

lotte-palace-newyork
Photo credit of Lotte Hotel: Wirestock Creators/ Shutterstock.com

ഫാമിലി സ്യൂട്ട്, സ്റ്റുഡിയോ സ്യൂട്ട്, വൺ ബെഡ്റൂം സ്യൂട്ട് എന്നിങ്ങനെ പല വിഭാഗങ്ങളായി മുറികളെ തിരിച്ചിട്ടുണ്ട്. 360 ചതുരശ്രഅടി മുതൽ 1530 ചതുരശ്ര അടിവരെ വിസ്തീർണത്തിലാണ് മുറികൾ ഒരുക്കിയിരിക്കുന്നത്. ഹോട്ടലിന്റെ പേരുപോലെതന്നെ രാജകീയത നിറഞ്ഞുനിൽക്കുംവിധമാണ് സ്യൂട്ട് റൂമുകൾ ഒരുക്കിയിരിക്കുന്നത്. ക്ലാസിക് ഡിസൈനിൽ നിർമ്മിച്ചിരിക്കുന്ന മുറികളിൽ കാലത്തിന് യോജിച്ച അലങ്കാരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.

സന്ദർശന വേളയിൽ ഇലോൺ മസ്കടക്കം വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി ഇതേ ഹോട്ടലിൽവച്ചാണ് നരേന്ദ്ര മോദി കൂടിക്കാഴ്ചകൾ നടത്തുന്നത്.

വീട് വിഡിയോസ് കാണാം...

English Summary- Lotte Palace Hotel in NewYork where Narenda Modi staying- Facilities & Architecture Details

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS