അഡൽറ്റ് സിനിമകളിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയ അഭിനേത്രിയും മോഡലുമായ ലക്‌സി ലൂണ തന്റെ ഒഴിവുസമയങ്ങൾ ചെലവഴിക്കുന്നത് വേറിട്ട ഒരു രീതിയിലാണ്. ഡോൾ ഹൗസുകൾ ഉണ്ടാക്കുകയാണ് താരത്തിന്റെ ഇഷ്ടവിനോദം. ഫാൻസ് പേജിലൂടെയും മറ്റ് സൈറ്റുകളിലൂടെയുമൊക്കെ തന്റെ കരവിരുതിൽ വിരിഞ്ഞ മനോഹരമായ ഡോൾ ഹൗസുകളുടെ ചിത്രങ്ങളും അവയുടെ നിർമ്മാണ വിഡിയോകളും ലക്സി പങ്കുവയ്ക്കാറുമുണ്ട്.
ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ഹോബി കണ്ടെത്തിയതിന് പിന്നിൽ കൃത്യമായ ഒരു കാരണവുമുണ്ടെന്ന് ലക്‌സി പറയുന്നു. പോൺ താരം എന്നതിലുപരി ആളുകൾക്ക് തന്നെക്കുറിച്ച് ചിന്തിക്കാൻ മറ്റെന്തെങ്കിലും ഉണ്ടാവും എന്നതാണ് ആ കാരണം. ഇത്തരത്തിലുള്ള സൃഷ്ടികൾ നടത്തുന്ന വ്യക്തി എന്ന രീതിയിൽ തന്നെ കാണാൻ ആരാധകർ ഏറെ ഇഷ്ടപ്പെടുന്നുണ്ടെന്നും താരം അഭിപ്രായപ്പെടുന്നു.
കോവിഡ് കാലത്താണ് ഡോൾ ഹൗസുകൾ ഉണ്ടാക്കുന്ന ഹോബിയിലേക്ക് ലക്സി തിരിഞ്ഞത്. പിന്നീടിങ്ങോട്ട് ഒഴിവു സമയങ്ങളിൽ ധാരാളം ഡോള്‍ ഹൗസുകൾ നിർമ്മിച്ചിട്ടുണ്ട്. ഏറെനേരം വർക്കൗട്ട് ചെയ്ത ശേഷം ആളുകൾ റിലാക്സ് ചെയ്യുന്നതിനായി ഐസ് ബാത്ത് ചെയ്യുന്നത് പോലെയാണ് താൻ ഡോൾ ഹൗസുകൾ നിർമ്മിക്കുന്നതെന്നും താരം പറയുന്നു.

പ്രധാനമായും പെന്റ് ഹൗസുകളാണ് ലക്സി നിർമ്മിക്കുന്നത്. ഇവ നിർമ്മിക്കാനായി അര ഡസൻ ഡോൾ ഹൗസ് നിർമ്മാണ കിറ്റുകളാണ് ലക്സിയുടെ കൈവശമുള്ളത്. ഇതിൽ സ്വന്തമായി വാങ്ങിയതും ആരാധകർ സമ്മാനമായി നൽകിയവയും ഉൾപ്പെടും. വീടുകളുടെ ഘടന ഉണ്ടാക്കിയെടുക്കുന്നതിനായി തടിയിൽ തീർത്ത ഫ്രെയിമുകളും കൈകളിൽ ഒതുങ്ങുന്ന സോഫകളും കിടക്കകളും കസേരകളുമൊക്കെ ഈ നിർമാണ കിറ്റുകളിൽ ഉൾപ്പെടും. കാഴ്ചയ്ക്ക് മനോഹരമാണെങ്കിലും ഇവ ഒരു പെന്റ് ഹൗസിന്റെ രൂപത്തിൽ അണിയിച്ചൊരുക്കുന്നത് ഏറെ വിഷമം നിറഞ്ഞ പ്രക്രിയയാണ്.
പശയും കത്രികയും ബ്ലേഡുകളുമെല്ലാം ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ ചില വീടുകൾ നിർമിച്ചെടുക്കാൻ 80 മണിക്കൂർ വരെ താൻ ചെലവഴിച്ചിട്ടുണ്ട് എന്നും ലക്സി പറയുന്നു. എന്നാൽ ഡോൾ ഹൗസുകൾ നിർമ്മിക്കുന്നതിൽ മാത്രമല്ല നിർമിച്ചവ ഇടയ്ക്കിടെ തകർത്തും താരം ആനന്ദം കണ്ടെത്താറുണ്ട് എന്നതാണ് കൗതുകം..
English Summary- Pornstar Lexi Luna Enjoys Building Doll House- News