ചെങ്കുത്തായ പാറയിൽ തൂങ്ങി നിൽക്കുന്ന പെട്ടിക്കട: വൈറൽ ചിത്രം

cliff-shop
Image tweeted by @gunsnrosesgirl3
SHARE

മനുഷ്യനെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിൽ ചൈന എക്കാലവും മുൻപന്തിയിലാണ്.  എന്നാൽ ഇത്തവണ ചൈന അമ്പരപ്പിക്കുന്നത് ഒരു പെട്ടിക്കട നിർമിച്ചാണ്. ഉയരത്തിന്റെ കാര്യത്തിൽ റെക്കോർഡുകൾ നേടിയ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ചൈനയിൽ ഒരു പെട്ടിക്കടയ്ക്ക് ഇത്ര പ്രാധാന്യം എന്താണെന്നല്ലേ. ഏറെ ഉയരംചെന്ന ഒരു മുനമ്പിന്റെ ഒരു വശത്ത് പാറയിൽ തൂങ്ങിക്കിടക്കുന്ന രൂപത്തിലാണ് ഈ പെട്ടിക്കട എന്നതുതന്നെ.

ഇങ്ങനെയൊരു സ്ഥലത്ത് കച്ചവടം ചെയ്തിട്ട് കാര്യമുണ്ടോ എന്നാണ് ചോദ്യമെങ്കിൽ ഈ പെട്ടിക്കട സാഹസികത തേടിയെത്തുന്ന പർവ്വതാരോഹകർക്ക് വേണ്ടി മാത്രമുള്ളതാണ് എന്നാണ് ഉത്തരം. ഹനാൻ പ്രവിശ്യയിലെ ഷിന്യുസായ് നാഷണൽ ജിയോളജിക്കൽ പാർക്കിലാണ് ഈ കടയുള്ളത്. 2018 ലാണ് ഇത് ആരംഭിച്ചത്. ചെങ്കുത്തായ പാറയിലൂടെ വളരെ ആയാസപ്പെട്ട് കയറുന്നവർക്ക് ക്ഷീണമകറ്റാനുള്ളതൊക്കെ കടയിൽ കരുതിയിട്ടുണ്ട്. 

പൂർണ്ണമായും തടിയിലാണ് കടയുടെ നിർമ്മാണം. 393 അടി ഉയരത്തിലാണ് കട സ്ഥിതി ചെയ്യുന്നത്. പ്രധാനമായും സ്നാക്സും പാനീയങ്ങളുമാണ് ഇവിടെ വിൽക്കുന്നത്. ശാരീരികാധ്വാനം ഏറെ വേണ്ട പ്രവൃത്തി ആയതിനാൽ പർവ്വതാരോഹകർക്ക് തളർച്ച തോന്നാതെ പോഷണം നൽകാനും ടൂറിസ്റ്റുകൾക്ക് കൗതുകമുളവാക്കാനുമാണ് ഇത്തരത്തിൽ ഒരു കട സജ്ജീകരിച്ചത്.

ചെറുവിമാനങ്ങൾ ഉപയോഗിച്ചാണ് ജോലിക്കാർ കടയിലേയ്ക്കുള്ള സാധനങ്ങൾ എത്തിക്കുന്നത്. ജോലിക്കാരെല്ലാവരും തന്നെ പർവതാരോഹണത്തിൽ പരിശീലനം നേടിയവരുമാണ്. വ്യത്യസ്ത സമയങ്ങളിലായി മാറിമാറി ജോലി ചെയ്യാൻ ആളുകളുണ്ടെങ്കിലും സുരക്ഷയെ കരുതി ഒരുസമയത്ത് ഒരാൾ മാത്രമേ കടയിൽ ഉണ്ടാകൂ. കടയുടെ ചിത്രങ്ങൾ എക്സിൽ (ട്വിറ്ററിൽ) പങ്കുവയ്ക്കപ്പെട്ടതോടെ അത്ഭുതത്തോടെയാണ് ആളുകൾ പ്രതികരിക്കുന്നത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇതിനകം പോസ്റ്റ് കണ്ടുകഴിഞ്ഞു.

ആരാണ് കട നടത്തുന്നത് എന്നും എങ്ങനെയാണ് അതിന്റെ പ്രവർത്തനരീതി എന്നുമറിയാനാണ് ഭൂരിഭാഗം ആളുകളും താല്പര്യം പ്രകടിപ്പിക്കുന്നത്.  വിചിത്രമായ ആശയമാണെന്ന് തോന്നുന്നുവെങ്കിലും ഇത്തരം ഒന്ന് നിർമിച്ചെടുത്ത വ്യക്തിയുടെ ബുദ്ധിശക്തി പ്രശംസനീയമാണെന്ന് ചിലർ കുറിക്കുന്നു. .

English Summary- Tiny Store Hang from Cliff in China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS