വീട് നിറയെ ചെടികൾ; 15 വർഷമായി ഉദ്യാനത്തിലൂടെ വരുമാനം കണ്ടെത്തി വീട്ടമ്മ

rahna-garden
SHARE

തിരുവനന്തപുരം വാഴയില, രാജൻ എം.കെ. യുടെ വീട്ടിൽ ചെന്നാൽ പൂമുഖത്തും അകത്തളത്തിലുമെല്ലാം നിറയെ ചെടികൾ. പലതും നമ്മുടെ നാട്ടിൽ കാണാത്ത നവീന ഇനങ്ങൾ. ഭാര്യ രഹനയുടെ മേൽനോട്ടത്തിൽ പരിപാലിച്ചു വരുന്നവയാണ് ഇവയെല്ലാം. കഴിഞ്ഞ 45 വർഷമായി വിതുരയിൽ നടത്തിവരുന്ന ചെടികളുടെ വിപണനകേന്ദ്രത്തിൽ വിദേശത്തുനിന്നും എത്തുന്ന പുതുപുത്തൻ ചെടികളുടെ തൈകൾ ഉത്പാദിപ്പിച്ചു വളർത്തിയെടുക്കുന്നതിൽ ഭർത്താവിനൊപ്പം രഹനക്കും നല്ലൊരു പങ്കുണ്ട്.

15 വർഷമായി ഉദ്യാന നിർമ്മാണം വാണിജ്യാടിസ്ഥാനത്തിൽ ചെയ്തുവരുന്ന രഹന, അടുത്തകാലത്തായിട്ടാണ് അകത്തളച്ചെടികളുടെ ഡിമാൻഡ് മനസിലാക്കി അവയുടെ വിപണനത്തിൽ അധിക ശ്രദ്ധ നൽകിയത്. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ഭംഗിയുള്ള സെറാമിക് ചട്ടികളിൽ നട്ട ചെടികൾ, ടേബിൾ ടോപ് ഗാർഡൻ എല്ലാമാണ് പുതിയ ട്രെൻഡ് എന്ന് ഈ വീട്ടമ്മയുടെ അഭിപ്രായം. 

philodendron

തായ്‌ലൻഡിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും എത്തുന്ന അകത്തള ചെടികളുടെ നവീന ഇനങ്ങൾ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരും. ലളിതമായ പരിപാലനം മാത്രം ആവശ്യമായതും ഇന്ന് ഏറ്റവും അധികം ഡിമാൻഡ് ഉള്ളതുമായ അലങ്കാര ചേമ്പ് ഇനങ്ങളായ ഫിലോഡെൻഡ്രോൺ, അലോക്കേഷ്യ, ആഗ്ളോനിമ, പീസ് ലില്ലി എല്ലാമാണ് ഇവരുടെ ശേഖരത്തിൽ ഏറ്റവും അധികമായി ഉള്ളത്. 

philodendron-plant

35 ഇനം ഫിലോഡെൻഡ്രോൺ ചെടികൾ ഉള്ളതിൽ 15 ഇനവും കാണുവാൻ അഴകുള്ള നവീന സങ്കരയിനങ്ങൾ ആണ്. ബാൽക്കണിയും, വരാന്തയും മോടിയാക്കുവാൻ ഉപയോഗിക്കുന്ന ചെടികളിൽ ഒതുങ്ങിയ പ്രകൃതത്തിൽ വള്ളിച്ചെടിയായി വളരുന്ന ഫിലോഡെൻഡ്രോൺ ഇനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. 

രഹ്‌നയുടെ അഭിപ്രായത്തിൽ മറ്റു അകത്തളച്ചെടികളെ അപേക്ഷിച്ചു അത്രകണ്ട് ശ്രദ്ധയും പരിപാലനവും ആവശ്യമില്ലതാണ് ഈ ഇലച്ചെടി. നല്ല വളർച്ചയായ ചെടിയുടെ തലപ്പും കൂടാതെ തണ്ടിന്റെ മുട്ടുകളുമാണ് ഫിലോഡെൻഡ്രോണിന്റെ നടീൽ വസ്തുവായി ഇവർ ഉപയോഗിക്കുക. ഓരോ മുട്ടോടുകൂടിയ ഭാഗം മുറിച്ചെടുത്താണ് നടുക. മുറിച്ചെടുത്ത മുട്ടിൽ വേരുകൾ ഉണ്ടെങ്കിൽ മാത്രമേ ചെടി വളർന്നു വരൂ എന്ന് ഇവരുടെ അനുഭവം. ആധുനിക ഇനങ്ങൾ എല്ലാം വളരെ സാവധാനമേ പുതിയ തളിർപ്പുകൾ ഉത്പാദിപ്പിക്കൂ. തിരുവനന്തപുരം നഗരത്തിലെ പല കടകളിലും ഇവരുടെ ചെടികൾ വിപണനത്തിനായി സ്ഥിരമായി നല്കിവരുന്നു. കൂടാതെ ആവശ്യക്കാർക്ക് ഓൺലൈൻ ആയും ചെടികൾ അയച്ചുനൽകാൻ രഹന തയ്യാറാണ്.

ഫോൺ: 9387775006

English Summary- Indoor Garden Business Kerala

നിങ്ങളുടെ വീട് മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹമുണ്ടോ? നല്ല ചിത്രങ്ങളും ചിത്രങ്ങളും ചെറുവിവരണവും മൊബൈൽ നമ്പറും സഹിതം customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN GARDENING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA