ADVERTISEMENT

ബാങ്ക്, ഹോട്ടൽ, ട്രാവൽ ഏജൻസി, ഐ ടി ഓഫീസ് തുടങ്ങിയവയുടെ ലോബി അല്ലെങ്കിൽ റിസപ്ഷൻ അലങ്കരിക്കുവാൻ അകത്തളച്ചെടികൾക്കു ഇന്ന് നല്ല ഉപയോഗമാണുള്ളത്. ഇവിടെ സജ്ജീകരിച്ചിരിക്കുന്ന ചെടികൾ ഭൂരിഭാഗവും സ്ഥാപനങ്ങളുടെ സ്വന്തമാകണമെന്നില്ല. ഈ ആവശ്യത്തിനായി ചെടികൾ വാടകക്ക് നൽകുന്ന ഏജൻസികൾ നഗരങ്ങളിൽ വളരെ സജീവമാണ്. ചെടികൾ വാങ്ങി ചട്ടിയിൽ നട്ടു പരിപാലിക്കുന്നതിലും എത്രയോ ചെലവ് കുറവാണ് ഇവ വാടകയ്ക്ക് എടുക്കുമ്പോൾ. കൂടാതെ മാസത്തിൽ 1 - 2 തവണ ചെടികൾ മാറി പുതിയവ വെച്ചു അകത്തളത്തിനു വേറിട്ട നോട്ടം കിട്ടുമെന്ന മെച്ചവുമുണ്ട്. മുറിക്കുള്ളിലെ വായൂ ശുദ്ധീകരിക്കുവാൻ കഴിവുള്ള ചെടികൾ ഉപയോഗിച്ചാൽ കൃത്രിമ എയർ പ്യൂരിഫൈയർ ഒഴിവാക്കുവാനും സാധിക്കും. ആകെയുള്ളതു ആവശ്യാനുസരണം ചെടികൾക്കു നന നൽകണമെന്നു മാത്രം. വേറൊരു വിധത്തിൽ പറഞ്ഞാൽ കൈ നനയാതെ മീൻ പിടിക്കുന്ന രീതി.

ചെടികൾ വാടകക്ക് നൽകുന്ന സംരംഭം ആരംഭിക്കുവാൻ കുറഞ്ഞത് 20 സെന്റ് സ്ഥലത്തു ഒരു ഫാം ആവശ്യമാണ്. ഇവിടെയാണ് വാടകക്ക് നൽകുവാൻ വേണ്ട ചെടികൾ സൂക്ഷിക്കുക. ചെടികൾ വച്ച് പരിപാലിക്കുവാൻ തണൽ പന്തലും നനക്കുവാൻ ശുദ്ധജല സൗകര്യവും ഇവിടെ വേണം. ചെടികൾ വാടകക്കായി എത്തിക്കുവാനും തിരിച്ചു ഫാമിലേക്കു കൊണ്ടുവരുവാനും വാഹനസൗകര്യവും ഉണ്ടാകണം. അലങ്കാര ഇലച്ചെടികൾ ഭംഗിയുള്ളതും ഈടുനിൽക്കുന്നതുമായ പ്ലാസ്റ്റിക് ചട്ടികളിൽ നട്ടു പരിപാലിക്കണം. 

garden-busines

 ചെടികൾ ഒരു സ്ഥാപനത്തിലെ ലോബിയിലോ റിസെപ്ഷനിലോ സ്ഥാപിക്കുമ്പോൾ അവിടെയുള്ള പ്രകാശത്തിന്റെ അളവ്, മുറിയുടെ വലിപ്പം ഇവയ്‌ക്കെല്ലാം പ്രാധാന്യം നൽകണം. വാടകക്ക് നൽകിയിരിക്കുന്നതിന്റെ പകുതിയോളം എണ്ണം ചെടികൾ ഫാമിൽ ഉണ്ടായിരിക്കണം. സാധരണ 15 ദിവസത്തിലൊരിക്കലാണ് ചെടികൾ മാറ്റി പുതിയവ വയ്‌ക്കേണ്ടത്. ബ്യൂട്ടി പാർലറിൽ മുടിക്കും മുഖത്തിനും നൽകുന്ന സൗന്ദര്യ പ്രക്രീയകൾ പോലെ തന്നെയാണ് ഫാമിൽ തിരിച്ചെത്തുന്ന ചെടികൾക്കും നൽകുക. പഴകിയതും കേടുവന്നതുമായ ഇലകൾ നീക്കം ചെയ്യണം. ബാക്കി ഇലകൾ നനഞ്ഞ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം; ഒപ്പം ചട്ടിയുടെ പുറംഭാഗവും തുടച്ചു മോടിയാക്കണം. ആവശ്യമെങ്കിൽ മേൽ മണ്ണിളക്കി ദുർഗന്ധമില്ലാത്ത ജൈവവളം മിശ്രിതത്തിൽ കലർത്തിനൽകാം. കുറഞ്ഞത് രണ്ടാഴ്ച കാലം ഫാമിൽവെച്ചു പുഷ്ട്ടിപ്പിച്ചിട്ടു വേണം ചെടി വീണ്ടും വാടകക്കായി നൽകുവാൻ. ചിലപ്പോൾ വാടകക്ക് നൽകിയിരിക്കുന്ന സ്ഥാപനത്തിന്റെ അശ്രദ്ധ കാരണം കുറച്ചു ശതമാനം ചെടികൾ നശിച്ചു പോകുവാൻ സാധ്യതയുണ്ട്. ഈ നഷ്ടം കൂടി പരിഗണിച്ചുവേണം ചെടിയുടെ വാടക തീരുമാനിക്കുവാൻ. സ്ഥാപനവുമായി ഈ കാര്യങ്ങൾ എല്ലാം സൂചിപ്പിച്ചു മുൻ‌കൂർ കരാർ വെയ്ക്കുന്നതും ഉപകരിക്കും.

English Summary- Rent a Plant Business Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com