തൈ വളരാൻ കാത്തിരിക്കേണ്ട; ഗാർഡനിൽ സ്ഥാപിക്കാൻ ഇൻസ്റ്റന്റ് മരങ്ങളും!
Mail This Article
വീടിന്റെ ഭംഗിക്ക് പൂർണത വേണമെങ്കില്‍ നല്ല നല്ല ഗാർഡനും ലാൻഡ്സ്കേപ്പുമൊക്കെ വേണം എന്നാഗ്രഹിക്കുന്നവർ നിരവധിയാണ്. സാധാരണഗതിയിൽ വീടുപണിത് കുറച്ചു മാസങ്ങൾ കാത്തിരിക്കണം, ചെറിയൊക്കെ വളർന്ന്, ലാൻഡ്സ്കേപ് ഒന്നുഷാറാകാൻ. മരങ്ങളാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. വർഷമെത്ര പിടിക്കും?
മിക്കവരും ആഗ്രഹിക്കുന്ന കാര്യമാണ് വീടു പൂർത്തിയാകുമ്പോൾ തന്നെ െചടികളും വളർന്നു പൂവിട്ടെങ്കിൽ എന്ന്. നേരത്തേ നട്ടുപിടിപ്പിക്കാമെന്നു വച്ചാൽ പണി നടക്കുമ്പോൾ ഇവ പരിചരിക്കാൻ പ്രയാസമാണ്. ഇതിനൊക്കെ പരിഹാരം എത്തിക്കഴിഞ്ഞു. വളർച്ചയെത്തിയ മരങ്ങളും ചെടികളും അതേപടി വാങ്ങിക്കൊണ്ടുവന്നു നടുക. ഗൃഹപ്രവേശത്തിന് ചെടികളും മരങ്ങളുമൊക്കെയായി വീടിന്റെ എടുപ്പ് കൂടും.
ചൈനയിൽ നിന്നാണ് നേരത്തേ വലിയ ചെടികൾ വന്നു കൊണ്ടിരുന്നത്. ഇപ്പോൾ നാട്ടിൽ തന്നെ നട്ടു വളർത്തിയെടുക്കുന്നു. മരങ്ങളിൽ ഫലവൃക്ഷങ്ങളാണ് കൂടുതലായും വിറ്റു പോകുന്നത്. പത്ത് അടിയോളം വലുപ്പമുള്ളവയാണ് ഇവ. ബോൺസായ്ക്കും ആരാധകരേറെയുണ്ട്.3,500–4,000 രൂപ വരെയാണ് ഇവയുടെ വില. ചൈനയിൽ നിന്നുള്ള ചെടികൾക്ക് വില കൂടുതലാണ്. ഒന്നര– രണ്ട് ലക്ഷം വിലയുള്ള ബൊഗെയ്ൻ വില്ല വരെയുണ്ട്. ലാൻഡ്സ്േകപ്പിലും കോർട്‍യാർഡിലും വലിയ ചെടികൾ ഉപയോഗിക്കാം. സ്ഥലം കുറവുള്ളവർക്ക് ബോൺസായ് യോജിക്കും.
English Summary- Instant Plants for Landscape; Garden Trends