ADVERTISEMENT

മുകളിലേക്കു വളരുന്ന നഗരത്തിലെ വീടിന്റെ ബാൽക്കണിയിൽ രാവിലെ ഒരു കപ്പ് ചായയുമായി ആകാശം നോക്കിയിരിക്കുമ്പോൾ പച്ചപ്പിന്റെ വള്ളിക്കുടിലിൽ ഇരിക്കുന്ന ഫീൽ കിട്ടാനാണ് ഈ കുഞ്ഞൻ ബാൽക്കണി ഗാർഡനുകൾ... നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കുഞ്ഞിക്കുരുവികൾ വന്നു ചെടിപ്പടർപ്പിൽ കൂടും വയ്ക്കും.  കളിമൺ പോട്ടുകളും അതിൽ നിറയെ ഡ്രസീനിയ, ഫിലോഡെൻഡ്രോൺ, ഫേൺസ് തുടങ്ങിയ ആഴത്തിൽ വേരു പടരാത്ത ചെടികളും നിറച്ചാൽ വർഷം മുഴുവൻ നിത്യഹരിതമായി ഇവ നിൽക്കും.     

               

വെയിൽ വരുന്നയിടങ്ങളിൽ പെറ്റൂണിയ, ബിഗോണിയ, ടേബിൾ റോസ് (പത്തുമണി പൂക്കൾ) ഇവയൊക്കെ ഉപയോഗിച്ച് മുകളിലേക്കും നേരെയും ഹാങ്ങിങ് രീതിയിലും ബാൽക്കണി പൂന്തോട്ടം ഒരുക്കാം.  ഓക്സിജൻ ധാരാളം പുറത്തു വിടുന്നയിനം ചെടികൾ തിരഞ്ഞെടുത്താൽ മുറിക്കുള്ളിലെ അന്തരീക്ഷവും പ്രസന്നമാകും.  പീസ് ലില്ലി, സ്നേക്ക് പ്ലാന്റ് എന്നിവ. ബാൽക്കണിയുടെ സ്ഥലപരിമിതി, സൂര്യപ്രകാശത്തിന്റെ ലഭ്യത, പരിചരിക്കാൻ മാറ്റി വയ്ക്കേണ്ട സമയം ഇതെല്ലാം കണക്കിലെടുത്താണു  ഗാർഡൻ ഒരുക്കേണ്ടത്.  ഇറങ്ങി നിൽക്കാൻ ആവശ്യമായ സ്ഥലം നൽകണം. അമിതമായി ചെടികൾ കുത്തി നിറയ്ക്കരുത്.

 

ബാൽക്കണിയിൽ റോട്ട് അയണിന്റെ സ്റ്റാൻഡ് ഘടിപ്പിച്ചോ വെർട്ടിക്കൽ ഗാർഡനുകൾക്ക് ഉപയോഗിക്കുന്ന പോളി പ്രൊപ്പലീൻ ചട്ടികൾ സെറ്റ് ചെയ്തോ പച്ചപ്പിനായി സ്ഥലമൊരുക്കാം. ചെറിയ സ്ഥലങ്ങളിൽ ഹാങ്ങിങ് പ്ലാന്റുകൾ ഉപയോഗിക്കാം. ബാൽക്കണി റെയിലിങ്ങിൽ ഘടിപ്പിക്കാവുന്ന ചട്ടികൾക്കും സ്ഥലം കണ്ടെത്താം. വർണശബളമായ, അധികം വലുപ്പമില്ലാത്ത ചെടിച്ചട്ടികൾ കുഞ്ഞൻ ഉദ്യാനങ്ങളെ മനോഹരമാക്കും. മൾട്ടി വുഡ് സ്റ്റാൻഡുകളിൽ ചെറിയ ടെറാക്കോട്ട ശിൽപങ്ങളും നിലത്ത് ഒരു പെബിൾ (പല നിറങ്ങളിലുള്ള കുഞ്ഞൻ കല്ലുകൾ) കോർട്ടും ഒരുക്കുന്നതോടെ വീടിന്റെ പ്രധാന ഫോക്കൽ പോയിന്റായി  ബാൽക്കണി ഗാർഡൻ മാറും. 

 

Content Summary : How to turn your apartment balcony into a green haven 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com