ADVERTISEMENT

വ്യക്തികളുടെ താൽപര്യങ്ങൾക്കും സ്ഥലത്തിന്റെ ലഭ്യതയ്ക്കുമനുസരിച്ച് തനതായ ശൈലിയിൽ ഗാർഡൻ ഡിസൈൻ ചെയ്തെടുക്കാനാണ് ഓരോരുത്തരുടെയും ശ്രമം. കന്റംപ്രറി ഗാർഡൻ, വെർട്ടിക്കൽ ഗാർഡൻ, ബാൽക്കണി ഗാർഡൻ, സെൻ ഗാർഡൻ, ഡ്രൈ ഗാര്‍ഡൻ, ടെറസ് ഗാർഡൻ, ഓർക്കിഡ് ഗാർഡൻ എന്നിങ്ങനെ നിരവധി ഗാർഡൻ രീതികൾ വിജയകരമായി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സമാന്തരമായി ഇവ വരുമാനമാർഗവുമാക്കാം എന്ന ഗുണവുമുണ്ട്.  അടുത്തകാലത്തായി കേരളീയ സാഹചര്യത്തിൽ പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ഏതാനും ഗാർഡൻ രീതികളെ ഇവിടെ പരിചയപ്പെടാം. 

ഡ്രൈ ഗാർഡൻ 

dry-gardens
shutterstock © Simone Hogan

ഉദ്യാനം ആഗ്രഹിക്കുകയും എന്നാൽ ചെടികളുടെ പരിപാലനത്തിന് അധികം സമയം ചെലവഴിക്കാൻ സാധിക്കാത്തവർക്കും ആശ്വാസമാണ് ഡ്രൈഗാർഡൻ. പേരിനു മാത്രം പച്ചപ്പേ ഇത്തരം ഗാർഡനുകളിൽ ഉണ്ടാവൂ. പുൽത്തകിടി, മരങ്ങൾ, ചെടികൾ എന്നിവയൊക്കെ കുറച്ചേ ഇത്തരം ഗാർഡനുകളിൽ നൽകാവൂ. അധികം നനയുടെയോ പരിപാലനത്തിന്റെയോ ആവശ്യമില്ലാത്ത ചെടികളാണ് ഇത്തരം ഗാർഡനുകളിൽ ഉൾപ്പെടുത്താറുള്ളത്. വെള്ളാരംകല്ലുകളും നടപ്പാതയും ടെറാകോട്ട ശിൽപങ്ങളും അവിഭാജ്യഘടകം. നേരിട്ടു സൂര്യപ്രകാശം ലഭിക്കുന്നിടത്തും തണൽ ഉള്ള ഭാഗങ്ങളിലും ഡ്രൈ ഗാർഡൻ നിർമിക്കാവുന്നതാണ്. 

ഓർക്കിഡ് ഗാർഡൻ

orchid-garden
shutterstock © Olga Lipatova

ഓർക്കിഡ് പ്രേമികൾക്ക് ഗാർഡന്റെ പ്രധാന ആകർഷണമായി ഓര്‍ക്കിഡ് ചെടികൾ നട്ടുപിടിപ്പിച്ച് ഒരു എക്സ്ക്ലൂസീവ് ഓർക്കിഡ് ഗാർഡൻ തന്നെ സൃഷ്ടിച്ചെടുക്കാം. നമ്മുടെ നാട്ടിൽ ഇന്ന് ഇരുനൂറിലധികം ഇനം ഓർക്കിഡ് െചടികൾ സർവസാധാരണമായി ലഭിക്കുന്നുണ്ട്. വർഷങ്ങളോളം ഓർക്കിഡ് ഗാർഡൻ ചെയ്യുന്നൊരാൾക്ക് പിന്നീട് അതൊരു വരുമാനമാർഗമാക്കാം. എന്നൊരു സാധ്യത കൂടി ഓർക്കിഡ് ഗാർഡനുകൾ നൽകുന്നുണ്ട്. പുതുതായി  ഉണ്ടാവുന്ന ഓർക്കിഡ് തൈകളും മറ്റും ആവശ്യക്കാർക്ക് നൽകാനും സാധിക്കും. ഓർക്കിഡ് ഗാർഡനെപോലെ തന്നെ, മനസ്സിനേറെ ഇഷ്ടപ്പെട്ട ചെടികൾക്കു മാത്രമായി സ്പെഷൽ ഗാർഡനുകൾ തിരഞ്ഞെടുക്കുന്ന നിരവധിപേരുണ്ട്. യൂഫോർബിയയ്ക്കു മാത്രമായി യൂഫോർബിയ ഗാർഡൻ. ബോണ്‍സായ് ചെടികളുടെ അഴകുമായി ബോൺസായി ഗാർഡൻ. അങ്ങനെ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെടി തന്നെ ഇത്തരം സ്പെഷൽ ഗാർഡനുകൾക്കു വേണ്ടി തിരഞ്ഞെടുക്കാം.

സെൻ ഗാർഡൻ

zen-garden
shutterstock ©Delpixel

നിത്യഹരിതച്ചെടികളും മരങ്ങളും വാട്ടർ ബോഡികളുമെല്ലാം ചേർന്ന് വന്യമായ ഒരഴകാണ് സെൻ ഗാർഡനുകൾ സൃഷ്ടിച്ചെടുക്കുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ഊട്ടിയുറപ്പിക്കുക കൂടിയാണ് സെൻ ഗാർഡൻ എന്ന ആശയം. 

വിവരങ്ങൾക്ക് കടപ്പാട്

ധന്യ കെ.വിളയിൽ 

തുടരും...  

English Summary- Different Theme Garden Styles in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT