ബാത്റൂം ഒരുക്കുമ്പോൾ

bathroom-trends
SHARE

വലുപ്പം

ബാത്റൂമിന്റെ വലുപ്പം ഏറ്റവും കുറഞ്ഞത് 85 ചതുരശ്രഅടിയെങ്കിലും ഉണ്ടായിരിക്കണം. ചെറിയ ബാത്റൂം ആണെങ്കിൽപ്പോലും ഡ്രൈ ഏരിയ/ വെറ്റ് ഏരിയ എന്നിങ്ങനെ വേർതിരിച്ചു നിർത്തുന്നതാണ് നല്ലത്. ഗ്ലാസ് പാർട്ടീഷൻ നൽകാൻ സ്ഥലമില്ലെങ്കിൽ കർട്ടൻ ഉപയോഗിച്ച് വേർതിരിക്കാം. 

സ്ഥാനം

കിടപ്പുമുറികളോടു ചേർന്നോ പൊതുവായോ ബാത്റൂമുകൾ ആകാം. ബാത്റൂം വീടിന്റെ പുറംഭിത്തിയോടു ചേർന്നു വരികയാണെങ്കിൽ പ്ലംബിങ് എളുപ്പമായിരിക്കും.

ഫര്‍ണിച്ചർ

പ്രായമായവരുണ്ടെങ്കിൽ ഇരുന്നു കുളിക്കാൻ കഴിയുന്ന രീതിയിൽ ഒരു സ്റ്റൂൾ ബാത്റൂമിൽ ക്രമീകരിക്കാം.

ഫ്ലോറിങ്

ജോയിന്റുകള്‍ കുറച്ച് വലിയ ടൈലോ പ്രകൃതിദത്ത കല്ലുകളോ ഉപയോഗിക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. മാത്രമല്ല, ജോയിന്റുകള്‍ കുറയ്ക്കുന്നത് ചെറിയ ബാത്റൂമുകൾക്ക് വലുപ്പം തോന്നാൻ സഹായിക്കും. വലിയ ബാത്റൂമുകളിൽ ചെറിയ ടൈലുകൾ ഉപയോഗിക്കാം.

നിറം

സാനിറ്ററി ഉൽപ്പന്നങ്ങൾ എല്ലാം വെള്ളയോ ഐവറിയോ ആകുന്നതാണ് മുറിക്ക് ക്ലാസ് ലുക്ക് നൽകുക. അതിനു ചേരുന്ന രീതിയിൽ വേണം ടൈലും തിരഞ്ഞെടുക്കാൻ.

ലൈറ്റിങ്

ബാത്റൂമിൽ പ്രകാശം പോലെത്തന്നെ പ്രധാനമാണ് വെന്റിലേഷനും. അതുകൊണ്ട് ചെറിയൊരു ഭാഗം ഓപൺ ടു സ്കൈ ആക്കുന്നതു നല്ലതാണ്. വലിയ ജനാലകൾ നൽകുന്നതും ഇതേ ഫലം നൽകും. ജനറൽ ലൈറ്റിങ് കൂടാതെ, കണ്ണാടിക്കു മുകളിൽ ഒരു സ്പോട് ലൈറ്റ് കൊടുക്കണം. വെളിച്ചം കണ്ണാടിയിലേക്കല്ല ഉപയോഗിക്കുന്ന ആളുടെ മുഖത്തേക്കു വീഴുന്ന വിധത്തിൽ വേണം ക്രമീകരിക്കാൻ.

ഫര്‍ണിഷിങ്

വെള്ളം നനഞ്ഞാലും കേടാകാത്ത വെർട്ടിക്കല്‍ ബ്ലൈൻഡുകളാണ് ബാത്റൂമിലേക്കു നല്ലത്.

ആക്സസറീസ്

ഒന്നോ രണ്ടോ ചെടികൾ വയ്ക്കുന്നത് ബാത്റൂമിന്റെ അന്തരീക്ഷം കൂടുതല്‍ പ്രസന്നമാകാൻ സഹായിക്കും. ടവൽ, സോപ്പ് ഹോൾഡർ തുടങ്ങിയ ചെറിയ ചെറിയ ഘടകങ്ങൾ ഉപയോഗിച്ച് ബാത്റൂം നിറപ്പകിട്ടാക്കാം.

സ്റ്റോറേജ്

ടവലും സോപ്പുമെല്ലാം വയ്ക്കാൻ വാഷ്ബേസിനു ചുവടെ ഒരു കബോർഡ് നിർമിക്കാം. വൃത്തിയാക്കി വയ്ക്കാൻ സാധിക്കുമെങ്കിൽ ഓപൺ കബോർഡുകളും ഇപ്പോള്‍ ട്രെൻഡാണ്. വലിയ ബാത്റൂമുകളോട് ചേർന്ന് ഡ്രസിങ് ഏരിയയും ഒരുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA