ഫർണിച്ചർ വാങ്ങുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ...

traditional-house-furniture
SHARE

കാലമെത്ര കഴി‍ഞ്ഞാലും എല്ലാവർക്കും തടി ഫർണിച്ചറിനോട് പ്രത്യേക സ്നേഹമാണ്. സെക്കൻഡ് ഹാൻഡ് വിപണിയിലും വിലയേറുന്ന താരമാണ് നല്ല തടി കൊണ്ടുള്ള ഫർണിച്ചർ. ഫർണിച്ചർ വാങ്ങാൻ പോകുമ്പോൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ഈ കാര്യം മനസ്സിൽ വച്ചോളൂ. 

  • ഫർണിച്ചർ പണിയാൻ ഏറ്റവും അനുയോജ്യം തേക്കോ മഹാഗണിയോ ആണ്. വീട്ടി, ആഞ്ഞിലി, പ്ലാവ്, പുളി, വാക എന്നിവയും നാട്ടിൽ സുലഭമായ നല്ല തടിയിനങ്ങളാണ്. 
furniture
  • ഫർണിച്ചര്‍ പണിയാന്‍ മൂപ്പുള്ള ചെറിയ തടി എടുക്കുകയാണെങ്കിൽ ചെലവ് ചുരുക്കാൻ കഴിയും. കാരണം വീതിയും കനവും കുറഞ്ഞ തടിയാണ് ഫര്‍ണിച്ചറിനായി തിര‍ഞ്ഞെടുക്കുക.
  • ഏതു തടിയും പോളിഷ് ചെയ്ത് മറ്റൊന്നിന്റെ ഫിനിഷിങ്ങിൽ ആക്കാം. 
furniture
  • നല്ല മരത്തിന്റെ കാതൽ കൊണ്ടല്ല ഫർണിച്ചർ പണിയുന്നതെങ്കിൽ കുത്തൽ വീഴാനുള്ള സാധ്യത കൂടുതലാണ്. നന്നായി പോളിഷ് ചെയ്യാത്തതും ട്രീറ്റ് ചെയ്യാത്തതുമാണ് മറ്റൊരു പ്രശ്നം.
  • തടി ഉരുപ്പടികൾ വേണമെന്ന മോഹം വിലയോർത്ത് മാറ്റി വയ്ക്കേണ്ട, മൂപ്പെത്തിയ റബർ തടി കൊണ്ടുള്ള ഫർണിച്ചർ പണി കഴിപ്പിച്ചോളൂ.
  • പ്ലൈവുഡ്, എംഡിഎഫ്, കംപ്രസ്ഡ് വുഡ് എന്നിവ ഉപയോഗിച്ചും ഭംഗിയുള്ള ഫർണിച്ചർ ഒരുക്കാമെങ്കിലും കുറച്ചു വർഷങ്ങൾ കഴിയുമ്പോള്‍ കേടുപാടുകൾ വരാൻ സാധ്യതയുണ്ട്. 
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA