ഇനി വീടിനകം സൂപ്പറാകും! ജാളികൾ തിരിച്ചെത്തുന്നു

jali-lighting.jpg.image.784
SHARE

വലിയൊരു അകത്തളത്തെ രണ്ടു ഭാഗങ്ങളായി പകുത്ത് മോഡി പിടിപ്പിക്കുന്നതിൽ ജാളികൾക്ക് ഒരു പ്രത്യേക സ്ഥാനമാണുള്ളത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്റീരിയർ ഡിസൈനിങ് തന്ത്രമാണ് ജാളികൾ. മുഗള്‍ ചക്രവര്‍ത്തിമാരായ ഷാജഹാന്‍റെയും അക്ബറിന്‍റെയും കൊട്ടാര അകത്തളങ്ങളെ മോഡി പിടിപ്പിച്ചിരുന്ന മരത്തിൽ തീർത്ത ജാളികൾ ഒരുകാലത്ത് നമ്മുടെ ആഡംബര ഭവനങ്ങളിൽ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായിരുന്നു. 

എന്നാൽ കാലാന്തരത്തിൽ ജാളികൾ നമ്മുടെ ഭവനങ്ങളിൽ നിന്നും വിട പറഞ്ഞു. പകരം കർട്ടനുകൾ സ്ഥാനം പിടിച്ചു. എന്നാൽ ഇപ്പോൾ പടിയിറങ്ങിയ ജാളികൾ പൂർവാധികം ശക്തമായി തിരിച്ചു വരികയാണ്. എന്നാൽ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി രൂപത്തിലും ഭാവത്തിലും ആകൃതിയിലും വ്യത്യാസങ്ങൾ വന്നിട്ടുണ്ട് എന്ന് മാത്രം. 

intricate-wood-divider

മെഷീനുകളുടെ വരവോടെ ജാളികളുടെ നിര്‍മ്മാണച്ചെലവും മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്. എന്നാൽ പണ്ട് കൈകൊണ്ട് ചെയ്തിരുന്ന ജോലികളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. ജ്യാമിതീയ രൂപങ്ങള്‍ ആണ് അന്ന് പ്രധാനമായും ചെയ്തിരുന്നത്. എന്നാൽ ഇന്ന് മെഷീനുകൾ വന്നതോടെ ഡിസൈനുകൾ മറു.  പൂക്കളും വ്യത്തങ്ങളും ചതുരങ്ങളും മാത്രമല്ല നമുക്കിഷ്ടമുള്ള എന്തു ഡിസൈനും ഈ മെഷീനില്‍ ചെയ്തെടുക്കാം എന്ന രീതിയായി.  കമ്പ്യൂട്ടർ സഹായത്തോടെ പോലും ജാളികൾക്കായി ഡിസൈനുകൾ ഒരുക്കുന്നുണ്ട്. 

jali-design-8

പണ്ട് മരത്തടിയിൽ ആണ് ജാളികൾ തീർത്തിരുന്നത് എങ്കിൽ ഇപ്പോൾ  കല്ല്, തടി, ഷീറ്റുകള്‍ എന്നിവ കൊണ്ടാണ്  ജാളികള്‍ ഉണ്ടാക്കുന്നത്. എം ഡി എഫ്, മള്‍ട്ടി വുഡ്, പ്ലൈവുഡ്, സിമന്‍റ് ബോര്‍ഡ്, കൊറിയന്‍ ടോപ്പ് തുടങ്ങിയ മെറ്റിരിയലുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. ജാളികൾ ഘടിപ്പിക്കുന്ന സ്ഥലത്തെ ലൈറ്റിനെ അടിസ്ഥാനമാക്കി ഇതിന്റെ ഭംഗി വർധിക്കും.

jali-design-3

ഇന്‍റീരിയറിലെ കോമണ്‍ ഏരിയയില്‍ ഒരൊറ്റ ജാളി മാത്രമായി നിൽക്കുന്നത് ഒരു പ്രത്യേക ഭംഗിയാണ്. കൊത്തുപണികളും, അറേബ്യന്‍- പേര്‍ഷ്യന്‍ ഡിസൈനുകളുമൊക്കെയുള്ള പാര്‍ട്ടീഷന്‍ ജാളികള്‍ ഏറെ ആവശ്യക്കാർ ഉള്ളവയാണ്.ഹാള്‍ അല്പം വലുതായിപ്പോയെന്നു തോന്നിയാല്‍  ജാളി ഒരെണ്ണം വാങ്ങി വച്ചാല്‍ മതി .ഡൈനിങിനും ലിവിങിനും ഇടയില്‍  മറവേണ്ടവര്‍  തെരഞ്ഞെടുക്കുന്നത് ജാളികളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA