വീട്ടിൽ സന്തോഷം നിറയ്ക്കാം, കാശും ലാഭിക്കാം! ഇതാ പുതുവഴികൾ

modern-veedu-vasthu
SHARE

വീടുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ആർക്കിടെക്ചർ ഡിസൈനിലും ഇന്റീരിയർ ആശയങ്ങളിലും വിപ്ലവാത്മകമായ മാറ്റങ്ങൾ വരുത്തുകയാണ് ‘റസ്റ്റിക് ആർട് ഡെക്കോർ’. ഇതാണ് ഏറ്റവും പുതിയ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്.

ആഡംബരം തുളുമ്പുന്ന ഒരു വീട് എന്ന സ്വപ്നം സാക്ഷാൽ കരിക്കാൻ റസ്റ്റിക് ഇന്റീരിയർ ഒരുപാട് സാധ്യതകൾ തരുന്നുണ്ട് എന്നതാണ് പ്രത്യേകത – ബജറ്റിന്റെ കാര്യത്തിലും ഫിനിഷുകളുടെ കാര്യത്തിലും. അലങ്കാരങ്ങളുടെ ബഹളങ്ങൾ, തിളങ്ങുന്ന പ്രകാശം, നഗരത്തിന്റെ മാറുന്ന ഫാഷൻ ട്രെൻഡുകൾ എന്നിവയിൽനിന്നെല്ലാം അകന്ന് സമാധാനം പകരുന്നതാണ് റസ്റ്റിക് ഇന്റീരിയർ. ഊഷ്മളതയും സ്ഥിരതയും ലാളിത്യവും സ്വാഭാവികതയും ശാന്തതയും ഒന്നിച്ചുചേരുന്നതിന്റെ ഒരു സുഖമാണ് ‘റസ്റ്റിക് ഫീൽ’.

x-default

ആഡംബരപൂർണമായി ലാളിത്യവും സൗന്ദര്യമുളള കാർക്കശ്യവും സ്വാഭാവികമായ ചിന്തകളുമാണ് റസ്റ്റിക്. ഇതിൽ,

∙ സ്വാഭാവികമല്ലാത്തതും ശോഭയുളളതും ശ്രദ്ധയാകർഷിക്കുന്നതുമായ വസ്തുക്കൾ ഒഴിവാക്കണം.

∙ അലങ്കാരങ്ങൾ നാമമാത്രം.

∙ സുഖകരമായതും എന്നാല്‍ പ്രകൃതിദത്തവുമായ വസ്തുക്കളുടെ നീതിയുക്തമായ അനുപാതം സൃഷ്ടിക്കണം.

∙ വിശാലമായ സ്വാതന്ത്ര്യം

∙ പരുപരുത്ത തടിക്കഷങ്ങളോ  ബോർഡുകളോ ഉപയോഗിച്ചുളളതോ പരുത്ത ഫിനിഷിലുളളതോ ആയ ഫര്‍ണിച്ചർ

Apartment with sofa, armchair and table

∙ യഥാർഥത്തിൽ ആന്റിക് ആയതോ കൃത്രിമമായ രീതിയിൽ കൂടുതൽ പഴക്കം തോന്നിപ്പിക്കുന്നതോ ആയ അലങ്കാരവസ്തുക്കൾ

∙ ഊഷ്മളത സമ്മാനിക്കുന്ന സ്വാഭാവിക നിറങ്ങളുടെയും ഷേഡുകളുടെയും സങ്കലനം

∙ പരുപരുത്ത, വീട്ടിൽ നെയ്തെടുത്ത പോലെയുളള തുണികൾ

∙ അലങ്കാരങ്ങളില്ലാത്ത ചുവരുകൾ. അല്ലെങ്കില്‍ കല്ല്, ഇഷ്ടിക എന്നീ ക്ലാഡിങ്ങുളള ഭിത്തികൾ.

x-default

∙ വലുപ്പം കൂടിയ ഫർണിച്ചർ, അലങ്കാര വസ്തുക്കൾ

∙ പ്രകൃതിദത്തമായ തടി, കല്ല്, കാൻവാസ്, ടെക്സ്ചർ ചെയ്ത തുണികൾ എന്നിവയുടെ ഉപയോഗം

∙ ഫർണിച്ചറിനും അലങ്കാരവസ്തുക്കൾക്കും ലളിതമായ നിർമാണരീതി 

∙ ആധുനിക വസ്തുക്കളായ പ്ലാസ്റ്റിക്, കൃത്രിമ തുണിത്തരങ്ങൾ എന്നിവ ഒഴിവാക്കണം

∙ ഇന്റീരിയറിന് പ്രകൃതിദത്ത നിറങ്ങൾ (ബ്രൗൺ, പച്ച, സ്വർണവർണം, ഗ്രേ)

∙ കൈപ്പണി ചെയ്ത ഫർണിച്ചർ, അലങ്കാരവസ്തുക്കള്‍ എന്നിവയ്ക്കു പ്രാധാന്യം

ഇന്റീരിയറിന് റസ്റ്റിക് ഫീൽ കൊണ്ടുവരാൻ ഏതാനും കാര്യങ്ങൾ കൂടി ഒാർമയിൽ വയ്ക്കാം.

റസ്റ്റിക് ഇന്റീരിയറിൽ ഒാരോ ഇഞ്ച് സ്പേസിലും ടെക്സ്ചർ, പ്രകാശം, നിറങ്ങൾ എന്നീ സ്വാഭാവിക ഘടകങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കാൻ ശ്രമിക്കണം. ഒരു പ്രത്യേക നിറത്തിന്റെ വിവിധ ഷേഡുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, ടെക്സചറിൽ വ്യത്യാസങ്ങള്‍ കൊണ്ടുവരണം. മോണോക്രൊമാറ്റിക്, അനലോഗസ് നിറക്കൂട്ടുകളാണെങ്കില്‍ തീർത്തും വിരുദ്ധമായ നിറങ്ങളാണ് നല്ലത്. അവ ഒന്നിച്ച് വരുമ്പോൾ അകത്തളത്തിനു നല്ല പൊരുത്തം തോന്നിക്കും. 

EARTHY-RUSTIC

ഒരു ഗ്രാഫിക്കിന്റെയോ മോട്ടിഫിന്റെയോ ആവർത്തനമാണ് പാറ്റേൺ. ഇത് ഫർണിഷിങ്ങിലും വോൾപേപ്പറിലും കൊണ്ടുവരാം. പാറ്റേണിലും ടെക്സ്ചറിലും വലിയൊരു വ്യത്യാസം വരുത്താൻ വെളിച്ചത്തിനാവും, അത് സ്വാഭാവികമായാലും കൃത്രിമമായാലും. ആക്സന്റ് ലൈറ്റിങ് ചെയ്താൽ ഇന്റീരിയറിൽ കൃത്യമായ ഭാവങ്ങള്‍ പകരാൻ കഴിയും...

ഇനി, പരീക്ഷിച്ചു നോക്കൂ ഒരു റസ്റ്റിക് ഇന്റീരിയർ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA