sections
MORE

ഓണത്തിന് അടുക്കള ഒരുക്കാൻ ഇതാ ചില സൂത്രവിദ്യകൾ!

onam-hit-ad
SHARE

ഓണം മലയാളിയുടെ ദേശീയ ഉത്സവമാണ്. ഒത്തുചേരലുകളുടെയും പങ്കിടലിന്റെയും കളിചിരികളുടെയും ഉത്സവം. നാവിൽ കൊതിയൂറുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്‌ ഓണാഘോഷങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. ഓണസദ്യ ഒരുങ്ങുന്നതോ വീടിന്റെ അടുക്കളയിലും. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഓണസദ്യ ഒരുക്കാൻ നിങ്ങളുടെ അടുക്കള ഇപ്പോഴേ ഒരുക്കിത്തുടങ്ങേണ്ടതായുണ്ട്. ഇതാ അതിനായുള്ള ചില സൂത്രവിദ്യകൾ...

അടുക്കള ഉപകരണങ്ങൾക്ക് നൽകാം പുതിയ മുഖം!

clean-house

അതുവരെ പതിഞ്ഞ താളത്തിൽ കിടന്നിരുന്ന അടുക്കള സജീവമാകുന്നത് ഓണക്കാലത്താണ്. അതുകൊണ്ടുതന്നെ ഈ ഓണക്കാലത്ത് നിങ്ങളുടെ അടുക്കള ഉപകരണങ്ങൾക്ക് പുതുജീവൻ നൽകിയാലോ? അടുക്കള വൃത്തിയാക്കൽ പലർക്കും തലവേദനയാണ്. എന്നാൽ ഇത് ലളിതമാക്കുന്ന ചില സാമഗ്രികൾ അടുക്കളയിൽ തന്നെയുണ്ട്.

അടുക്കളയിലെ ഒരു സ്ഥിരസാന്നിധ്യമാണ് ബേക്കിങ് സോഡ അഥവാ അപ്പക്കാരം. പലർക്കും ഇത് ഭക്ഷണം ഉണ്ടാക്കാൻ മാത്രമുള്ള സാമഗ്രിയാണ്. എന്നാൽ ശക്തനായ ഒരു ക്ളീനിങ് ഏജന്റ് കൂടിയാണ് കക്ഷി. വെള്ളത്തിൽ ബേക്കിങ് സോഡ കലർത്തി പേസ്റ്റ് പരുവത്തിലാക്കുക. ഇത് സ്റ്റൗ, സിങ്ക്, കിച്ചൻ കൗണ്ടർ എന്നിവിടങ്ങളിൽ എല്ലാം പുരട്ടിയ ശേഷം അൽപം വെള്ളം ഉപയോഗിച്ചു കഴുകിയാൽ അഴുക്കും കറയുമെല്ലാം പമ്പകടക്കും.

മൈക്രോവേവ് അവ്ൻ സുഗന്ധപൂരിതമാക്കാം!

microwave

അടുക്കളയിൽ ഏറെ ഉപകാരിയാണ് മൈക്രോവേവ്. എന്നാൽ ശ്രദ്ധയില്ലാത്ത ഉപയോഗം മൂലം അഴുക്കും കറയും ദുർഗന്ധവും ഇതിന്റെ ശത്രുവാകാറുണ്ട്. ഇതിനെ തടയാൻ ഒരെളുപ്പവഴിയുണ്ട്. ഒരു മൈക്രോവേവ് സേഫ് മഗ്ഗിൽ അൽപം വിനാഗിരി ഒഴിച്ച ശേഷം അവ്നിൽ 10 മിനിറ്റ് വയ്ക്കുക. ശേഷം എടുത്തുമാറ്റി വൃത്തിയുള്ള തുണി കൊണ്ട് അവ്നിന്റെ അകം വൃത്തിയാക്കുക. വാങ്ങിയ കാലത്തെ പോലെ അവ്ൻ വെട്ടിത്തിളങ്ങുന്നതും സുഗന്ധപൂരിതമാകുന്നതും അനുഭവിച്ചറിയാനാകും.

സിങ്ക് വെട്ടിത്തിളങ്ങാൻ ഒരു സൂത്രവിദ്യ

x-default

അശ്രദ്ധമായ ഉപയോഗമാണ് കിച്ചൻ സിങ്കിനെ യുദ്ധക്കളമാക്കി മാറ്റുന്നത്. ഒരു ചെറുനാരങ്ങ, വിനാഗിരി, അൽപം ബേക്കിങ് സോഡ എന്നിവ എടുത്ത് മിശ്രിതമാക്കുക. ഇത് സിങ്കിൽ ഒഴിച്ച ശേഷം ഒരു പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് സിങ്കിന്റെ പ്രതലത്തിലുള്ള അഴുക്കും ഗ്രീസുമെല്ലാം ഉരച്ചു കഴുകുക. നിങ്ങളുടെ കിച്ചൻ സിങ്ക് വൃത്തിയാക്കാൻ ഇതിലും നല്ല മറുമരുന്നില്ല.

സിൽവർ വെയറുകൾ പുതിയതുപോലെ!

അടുക്കളപത്രങ്ങൾക്കും സിൽവർ വെയറുകൾക്കും ഈ ഓണക്കാലത്ത് ഒരു മേക്കോവർ നൽകിയാലോ? ഒരു പാത്രം വെള്ളത്തിൽ അൽപം ബേക്കിങ് സോഡയും ഒരു അലുമിനിയം ഫോയിലും ഇട്ടശേഷം തിളപ്പിക്കുക. ഈ വെള്ളത്തിലേക്ക് സ്പൂണും ഫോർക്കും അടക്കമുള്ള സിൽവർ വെയറുകൾ മുക്കി വയ്ക്കുക. കുറച്ചു സമയത്തിന് ശേഷം ശ്രദ്ധയോടെ പുറത്തെടുത്ത് ഉണങ്ങിയ പ്രതലത്തിൽ ഉണക്കാൻ വയ്ക്കുക. മേടിച്ച സമയത്തെ പോലെ നിങ്ങളുടെ സിൽവർ വെയറുകൾ വെട്ടിത്തിളങ്ങുന്നത് കാണാം.

നിങ്ങളുടെ ഓണവിഭവങ്ങൾ സുരക്ഷിതമാക്കാം!

പാറ്റകളാണ് വീടുകളിൽ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷങ്ങളിൽ നിന്നും എത്തുന്ന ഇവർ ഭക്ഷ്യവസ്തുക്കളിൽ ഇരിക്കുന്നതോടെ രോഗകാരികളായ ബാക്ടീരിയകൾ ഭക്ഷണത്തിലേക്ക് പകരുന്നു. ഫലമോ ഭക്ഷ്യവിഷബാധയും. ഓണത്തിനായി അടുക്കള ഡീപ് ക്ളീൻ ചെയ്യുമ്പോൾ ലാൽ ഹിറ്റ് ഉറപ്പായും പ്രയോഗിക്കുക. ഇതിന്റെ ഡീപ് റീച്ച് നോസിൽ അടുക്കളയുടെ മുക്കിലും മൂലയിലും ഒളിഞ്ഞിരിക്കുന്ന പാറ്റകളെ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നു. അതുവഴി നിങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഒരു ഓണസദ്യ ഉറപ്പുവരുത്തുന്നു.

ലാൽ ഹിറ്റ് ഉപയോഗിക്കേണ്ടത് എവിടെയൊക്കെ?

കിച്ചൻ സിങ്ക്, കിച്ചൻ കാബിനറ്റ്, ഫ്രിഡ്ജിനടിവശം, ഗ്യാസ് സിലിണ്ടറിനടിവശം, ഡസ്റ്റ് ബിൻ എന്നിവിടങ്ങളിൽ ലാൽ ഹിറ്റ് ഉപയോഗിക്കുന്നത് വഴി പാറ്റകളെയും രോഗകാരികളായ ബാക്ടീരിയകളെയും അകറ്റി നിർത്താം. #saynotofoodpoisoning

അപ്പോൾ ഇത്തവണത്തെ ഓണം നമുക്ക് ആരോഗ്യകരമായി കൊണ്ടാടാം. ലാൽ ഹിറ്റ് ഏവർക്കും സന്തോഷകരവും ആരോഗ്യകരവുമായ ഓണം ആശംസിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA