മാസ്റ്റർ ബെഡ്റൂമിന് എനർജി പകരാൻ ചുവപ്പ് നിറം 

red-bedroom
SHARE

വീട് പണി കഴിഞ്ഞാൽ പിന്നെ ഉടമയെ ഏറ്റവും കൂടുതൽ ആശയക്കുഴപ്പത്തിൽ ആക്കുന്ന കാര്യമാണ് ഏതു നിറത്തിലുള്ള പെയിന്റ് അടിക്കും എന്നത്. വീടിന്റെ അകത്തും പുറത്തും ഒരേ നിറത്തിലുള്ള പെയിന്റ് അടിക്കുന്ന രീതിക്ക് ഇപ്പോൾ മാറ്റം വന്നു കഴിഞ്ഞു. പുറമെ ബോർഡർ ആയും ഫില്ലിംഗ് ആയും രണ്ടു വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിക്കുക. ഇത് പലപ്പോഴും കോൺട്രാസ്റ്റ് നിറങ്ങൾ ആയിരിക്കും. 

അകത്ത് വെള്ള നിറമോ, അല്ലെങ്കിൽ മറ്റേതെങ്കിലും ഇളംനിറമോ അടിച്ചിരുന്ന രീതി കാലഹരണപ്പെട്ടു. ഇപ്പോൾ ഒരു മുറിയിൽ തന്നെ രണ്ടോ അതിലധികമോ നിറങ്ങൾ അടിക്കുന്നു. ഓരോ മുറിക്കും ഓരോ വ്യത്യസ്ത നിറങ്ങൾ അടിക്കുന്നു. ഏതെല്ലാമാണ് ഇപ്പോഴത്തെ ട്രെൻഡ്. ഓരോ നിറത്തിനും മനുഷ്യന്റെ സ്വഭാവത്തെ സ്വാധീനിക്കാൻ കഴിയുന്ന ഓരോരോ ഘടകങ്ങൾ ഉണ്ട് എന്നതിനാലാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങൾ അടിക്കുന്നത്.

അങ്ങനെ നോക്കുമ്പോൾ ഒരു വീടിന്റെ മാസ്റ്റർ ബെഡ്റൂമിന് ചേർന്ന നിറമാണ് ചുവപ്പ്. വീട്ടിലെ ഗൃഹനാഥന്റെ മുറി എപ്പോഴും നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുന്ന ഒരിടമായിരിക്കും. അതിനാൽ ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യാൻ കഴിയുന്ന നിറമാണ് ഇവിടെ ആവശ്യം. ചുവപ്പ് ഇത്തരത്തിൽ ഒരു നിറമാണ്.

മുറിയിലെ ഊർജത്തിന്റെ നില വർധിപ്പിക്കാൻ ചുവപ്പ് നിറം സഹായിക്കുന്നു. അഡ്രിനാലിൻ എന്ന ഹോർമോൺ ശരീരത്തിൽ വർധിപ്പിക്കുന്നതിനും ചുവപ്പ് സഹായിക്കുന്നു. എക്സൈറ്റ്മെന്റ്, പ്രണയം, അനുകമ്പ തുടങ്ങിയ ചിന്തകളെയും വികാരങ്ങളെയും ചുവന്ന നിറം ഉദ്ദീപിപ്പിക്കുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള സംസാരം പെട്ടന്ന് മടുക്കാതിരിക്കാനും ഭിത്തികളിലെ ചുവന്നനിറം കാരണമാകുന്നു.

bedroom-interior

മാത്രമല്ല വീടിന്റെ ഭംഗിക്കും മറ്റുള്ള വ്യക്തികളെ ആകർഷിക്കുന്നതിനും ഉതകുന്നതാണ് ചുവന്ന നിറത്തിലുള്ള പെയിന്റ്. ബിപി നോർമലായി നിലനിർത്തുക, ഹൃദയത്തിന്റെ ആരോഗ്യം കാക്കുക തുടങ്ങിയവയ്ക്കും ചുവപ്പ് നിറം ഫലപ്രദമാണ്. ഇളം പ്രകാശത്തിൽ ചുവന്ന ഭിത്തികൾ മനസ്സിന് കൂടുതൽ ശാന്തതയും പ്രണയവും പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത്രയേറെ ഗുണങ്ങൾ ഉള്ളപ്പോൾ, മാസ്റ്റർ ബെഡ്റൂമിന് ഇതിലും യോജിച്ച മറ്റേത് നിറം ഉണ്ടാകാനാണ്?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA