ADVERTISEMENT

സ്ഥല സൗകര്യമില്ലായ്മയാണ് വീടുകളുടെയും അപ്പാർട്ട്മെന്റുകളുടെയുമെല്ലാം ഇന്റീരിയർ ഒരുക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. ആവശ്യത്തിനുള്ള ഫർണിച്ചറുകളും സജ്ജീകരണങ്ങളും നൽകുമ്പോഴേക്കും അകത്തളങ്ങൾ ഇടുങ്ങിയതുപോലെയാവും. സ്ഥലസൗകര്യം കുറവുള്ള ഇത്തരം ഫ്ളാറ്റുകൾക്കും ചെറിയ വീടുകൾക്കുമൊക്കെ വിശാലത തോന്നുന്ന ഇന്റീരിയർ സമ്മാനിക്കാൻ മൾട്ടി പർപ്പസ് ഫർണിച്ചറുകൾക്കു സാധിക്കും. ഒരേ സമയം ഒന്നിലേറെ ദൗത്യങ്ങളുള്ള ഫർണിച്ചറുകളെയൊണ് സാധാരണയായി മൾട്ടി പർപ്പസ് ഫർണിച്ചറുകൾ എന്നു പറയുന്നത്.

പകൽ സോഫ, രാത്രി ബെഡ്

ഉപയോഗത്തിനനുസരിച്ച് രൂപാന്തരം പ്രാപിക്കുന്ന മൾട്ടി പർപ്പസ് ഫർണിച്ചറുകൾ നമ്മുടെ വീടിന്റെ അകത്തളങ്ങളുടെ ഭാഗമായി തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ ആവുന്നതേയുള്ളൂ. പകൽ സോഫയായും രാത്രി കിടക്കയായും ഉപയോഗിക്കാവുന്ന തരം പുൾ ഔട്ട് സോഫ യൂണിറ്റാണ് മൾട്ടി പർപ്പസ് ഫർണിച്ചറുകളിലെ മിന്നും താരം. പകൽസമയങ്ങളിൽ ലിവിങ്ങിന് അഴകു പകരുന്ന സോഫ യൂണിറ്റ് ഏറെ അതിഥികളും മറ്റും വരുമ്പോൾ അവർക്കു നൽകാനുള്ള കട്ടിലായി മാറ്റുകയും ആവാം. അവസരോചിതമായി മടക്കാനും നിവർത്താനുമുള്ള സംവിധാനത്തോടെയാണ് ഇത്തരം പുൾ ഔട്ട് സോഫകൾ വിപണിയിൽ എത്തുന്നത്. ഒരു അധിക കട്ടിലും ബെഡും ഇടാനുള്ള സ്പെയ്സ് ലാഭിക്കാൻ ഈ സംവിധാനം സഹായിക്കും.

multipurpose-furniture

അപ്പാർട്ട്മെന്റുകളിലും മറ്റും സാധാരണയായി കണ്ടുവരുന്ന മറ്റൊരു മൾട്ടി പർപ്പസ് ഫർണിച്ചർ, സ്റ്റോറേജ് സ്പെയ്സോ ടുകൂടിയ ടീപോയ് ആണ്. ടീപോയിയുടെ ഒരു ഭാഗത്തായി നൽകിയിരിക്കുന്ന അറകളിൽ ഷൂ ചെരുപ്പ്, എന്നിവ സൂക്ഷിക്കാം. ഒപ്പം ഈ ടീപോയ് സോഫാസെറ്റിനൊപ്പം സൈഡ് ടേബിളായും ഉപയോഗിക്കാൻ സാധിക്കും. ഷൂ റാക്ക് മാത്രമല്ല മാഗസിൻ ഫോൾഡറോടു കൂടിയ ടീപോയിയും ഇന്ന് ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com