പോക്കറ്റ് കീറാതെ വീട്ടിൽ ഫർണിച്ചർ ഒരുക്കാം; അറിയാമോ ഈ വഴികൾ?

thrissur-onam-Furniture-Shop2
SHARE

സാധാരണയായി വീടുപണിയുടെ മൊത്തം ചെലവിന്റെ 10 ശതമാനം മുതൽ മുകളിലേക്കാണ് ഫർണിഷിങ്ങിനായി ചെലവഴിക്കേണ്ടി വരിക. വ്യക്തികൾക്കും ഉപയോഗിക്കുന്ന മെറ്റീരിയലുകൾക്കും അനുസരിച്ച് ഈ കണക്കിൽ വ്യത്യാസം വരാം. കൈവശമുള്ള തുകയ്ക്ക് അനുസരിച്ച് ഫർണിഷിങ് ചെയ്യാൻ പറ്റുന്ന വിധത്തിൽ വ്യത്യസ്ത റേറ്റിലുള്ള െമറ്റീരിയലുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മൂന്നുലക്ഷം രൂപ ചെലവഴിച്ചും, 15000 രൂപ ചെലവഴിച്ചും ഒരു സോഫ സെറ്റ് നിർമിച്ചെടുക്കാം! അത്രയേറെ വൈവിധ്യമുള്ള െമറ്റീരിയലുകളാണ് വിപണിയിലുള്ളത്. ബജറ്റ് പരിമിതമായവരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ് ഈ അവസ്ഥ.

ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ

ഒരു വീട്ടിലേക്കുള്ള എല്ലാ ഫർണിച്ചറും ഷോപ്പുകളിൽ പോയി റെഡിമെയ്ഡായി വാങ്ങുന്നവരുടെ എണ്ണം ഇപ്പോൾ കുറവാണ്. വീട്ടിലേക്കുള്ള ഫർണിച്ചർ റെഡിമെയ്ഡായി വാങ്ങുന്നവർ തന്നെ പ്രധാന ഫർണിച്ചർ മാത്രം ഈ രീതിയിൽ വാങ്ങി കട്ടിൽ, വാഡ്രോബ്, ക്യാബിനറ്റുകൾ പോലുള്ളവയെല്ലാം കസ്റ്റംമെയ്‍ഡായി നിർമിച്ചെടുക്കുകയാണ് ചെയ്യുന്നത്. പഴയ ഫർണിച്ചർ റീഡിസൈൻ ചെയ്ത് പുനരുപയോഗിക്കുന്നവ രുമുണ്ട്. എന്നിരുന്നാലും മരം വാങ്ങി കസ്റ്റംമെ‍യ്ഡായി ഫർണിച്ചർ കട്ടിലും വാഡ്രോബുമെല്ലാം നിർമിച്ചെടുക്കുന്നവരാണു കൂടുതൽ. മികച്ച പണിക്കാരെ കിട്ടാനുണ്ടെങ്കിൽ ഈ രീതിയിൽ വീടിന്റെ സ്പെയ്സിന് അനുസരിച്ച് കസ്റ്റംമെയ്‍ഡായി നിർമിച്ചെടുക്കുന്നതു തന്നെയാണ് ലാഭകരം.

മിക്ക ആർക്കിടെക്റ്റ്സും ഡിസൈനേഴ്സും ഫർണിച്ചർ ഡിസൈൻ കൂടി നൽകാറുണ്ട്. തേക്ക്, വീട്ടി പോലുള്ള മരങ്ങളോടുള്ള മലയാളിയുടെ പ്രണയത്തിന് വർഷങ്ങളിത്ര കഴിഞ്ഞിട്ടും കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. ഈ പ്രണയം തന്നെയാണ് പലപ്പോഴും ഫർണിഷിങ്ങിൽ വില്ലനായി മാറുന്നത്. ഫർണിച്ചർ നിർമിക്കാനും പാനലിങ്ങിനുമെല്ലാം തേക്കും വീട്ടിയും തന്നെ വേണമെന്നു ശഠിക്കുമ്പോൾ വീടുപണിയുടെ ബജറ്റും കുത്തനെ ഉയരുകയാണ്. വില കൂടിയ ഈ മരങ്ങൾ ഉപയോഗിച്ച് ഫർണിച്ചർ പണി കഴിപ്പിച്ചെടുക്കുന്നത് ഏറെ ചെലവേറിയ ജോലി യാണ്.

thrissur-onam-Furniture-Shop1

പറയാം, തടിയോട് ബൈ!

ഫർണിച്ചറിന് നാച്വറൽ വുഡ് തന്നെ ഉപയോഗിക്കണമെന്നില്ല. എംഡിഎഫ്, പ്ലൈവുഡ് പോലുളള മെറ്റീരിയലുകൾ ഉപയോഗിക്കാം. ഇൻബിൽറ്റ് ഫർണിച്ചറുകൾ ഫെറോസിമെന്റിൽ തീർക്കുന്ന രീതിയും ഇപ്പോഴുണ്ട്. ഇന്ന്, എംഡിഎഫ്, ലാമിനേറ്റഡ് പ്ലൈ, മറൈൻ പ്ലൈ, വെനീർ തുടങ്ങിയ മെറ്റീരിയലുകൾക്ക് ജനപ്രീതി ഏറെയാണ്. ഇവയിൽ പ്രധാനം പ്ലൈവുഡ് തന്നെ. ക്യാബിനറ്റുകൾ, വോൾ പാനലിങ്, വാഡ്രോബ്, ഷെൽഫ്, ഫർണിച്ചർ എന്നിവയുടെയെല്ലാം നിർമാണത്തിന് പ്ലൈവുഡ് ഉപയോഗിക്കുന്നുണ്ട്. സോഫ്റ്റ് വുഡ്, ഹാർഡ് വുഡ്, െഡക്കറേറ്റീവ്, ട്രോപ്പിക്കൽ, മറൈൻ എന്നിങ്ങനെ അഞ്ചു തരം പ്ലൈവുഡുകൾ ഉണ്ട്.

പൈൻ, ഫിർ മരങ്ങളിൽ നിന്ന് ഉണ്ടാക്കിയെടുക്കുന്നവയാണ് സോഫ്റ്റ് വുഡ് പ്ലൈ. ഉറപ്പും ബലവുമാണ് ഹാർഡ് വുഡിന്റെ സവിശേഷത. ട്രോപ്പിക്കൽ വനങ്ങളിലെ തടികൾകൊണ്ടാണ് ട്രോപ്പിക്കൽ പ്ലൈ ഉണ്ടാക്കുന്നത്. തേക്ക്, റോസ് വുഡ്, ഓക്ക്, മഹാഗണി, മേപ്പിൾ മരങ്ങൾ ഉപയോഗിച്ച് ഡെക്കറേറ്റീവ് ജോലികൾക്കു വേണ്ടി പ്രത്യേകം നിർമിച്ചെടുക്കുന്നവയാണ് ഡെക്കറേറ്റീവ് പ്ലൈ. ഈർപ്പത്തെ ചെറുക്കും എന്നതാണ് മറൈൻ പ്ലൈയുടെ പ്രത്യേകത. ഫംഗസിനെ ശക്തമായി പ്രതിരോധിക്കുന്ന ഇവ കിച്ചൻ ക്യാബിനറ്റുകൾ, കബോർഡുകൾ, വാഡ്രോബുകൾ എന്നിവയുടെ ഉപയോഗത്തിന് മികച്ചതാണ്. നാല് എം എം മുതൽ 10 എം എം വരെ കനത്തിൽ പ്ലൈവുഡുകൾ ലഭിക്കും. തടിയുടെ പൾപ്പൽ നിന്നു നിർമിക്കുന്ന പ്ലൈവുഡിന് തടിയുടെ അത്ര ഗുണമേന്മ അവകാശപ്പെടാനില്ല. എന്നാൽ ചെലവും ചുരുങ്ങിയതും പുനരുപയോഗിക്കാൻ കഴിയുന്നവയുമാണ്.

furnishing-1വെനീറും മൾട്ടി വുഡും

തടിയുടെ തീരെ കനം കുറഞ്ഞ ഭാഗങ്ങളാണ് വെനീർ. അലങ്കാരത്തിനാണ് വെനീർ കൂടുതലും ഉപയോഗിക്കുന്നത്. പ്ലൈവുഡിൽ നിർമിച്ച ഫർണിച്ചറുകൾ, ടീപോയി, വാതിലു കൾ എന്നിവയ്ക്കെല്ലാം തടിയുടെ പ്രതീതി നൽകാൻ വെനീറിനു കഴിയും. മൂന്ന്, നാല് എം എം കനത്തിലാണ് സാധാരണ വെനീർ ലഭിക്കുക. 8X4 വലുപ്പത്തിലുള്ള ഷീറ്റുകളായാണ് ഇവ ലഭിക്കുന്നത്. ടീക്ക്, വെങ്കൈ എന്നിങ്ങനെ എല്ലാ തടിയുടെയും വെനീർ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA