ഫ്ലാസ്കിലെ ദുര്‍ഗന്ധം എളുപ്പത്തില്‍ മാറ്റാം; 4 നുറുങ്ങുവഴികൾ

thermos-flask-kitchen
SHARE

ചായയോ പാലോ വെള്ളമോ ചൂടോടെ സൂക്ഷിക്കാനാകും നമ്മള്‍ പലപ്പോഴും ഫ്ലാസ്ക് ഉപയോഗിക്കുക. എന്നാല്‍ കുറച്ചു ദിവസം ഉപയോഗിക്കാതിരുന്നിട്ടു വീണ്ടും എടുക്കുമ്പോള്‍ ഫ്ലാസ്കില്‍ വല്ലാത്ത ദുര്‍ഗന്ധം തോന്നാറുണ്ടോ ? എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകള്‍ കൊണ്ട് ഫ്ലാസ്കിലെ ദുര്‍ഗന്ധം ഇല്ലാതാക്കാം. അത്തരം ചില പൊടികൈകള്‍ ഇതാ :

ബ്ലീച്ചിങ് പൗഡർ 

ഒരു നുള്ള് ബ്ലീച്ചിങ് പൗഡർ മതിയാകും ഫ്ലാസ്കിലെ ദുര്‍ഗന്ധം ഇല്ലാതാക്കാന്‍. ഒരു നുള്ള് ബ്ലീച്ചിങ് പൗഡർ എടുത്തു ഫ്ലാസ്കില്‍ ഇട്ട ശേഷം അല്‍പ്പം ചൂട് വെള്ളം ഒഴിച്ച് ഫ്ലാസ്ക് നന്നായി കുലുക്കി വെള്ളം പുറത്തുകളയുക. ശേഷം നല്ല വെള്ളത്തില്‍ വീണ്ടും ഫ്ലാസ്ക് നന്നായി കഴുകിയെടുക്കാം. ദുര്‍ഗന്ധം പമ്പകടക്കും.

നാരങ്ങ നിസ്സാരക്കാരനല്ല 

ഒരല്‍പം നാരങ്ങയുടെ നീരും ചൂട് വെള്ളവും ഒഴിച്ച് ഫ്ലാസ്ക് നന്നായി കഴുകി എടുക്കുക. നാരങ്ങയുടെ ബ്ലീച്ചിംഗ് ഫലം ഫ്ലാസ്കിലെ അഴുക്കും ദുര്‍ഗന്ധവും ഇല്ലാതാക്കും.

ടീബാഗ്

അതെ, നമ്മുടെ ടീ ബാഗ് കൊണ്ട് ഇങ്ങനെയും ഒരു ഉപയോഗം ഉണ്ട്. ടീ ബാഗ് എടുത്ത് നല്ലതു പോലെ തിളച്ച വെള്ളത്തിലിട്ട് ഈ വെള്ളം ഫ്ളാസ്കിൽ ഒഴിച്ച് വെക്കുക. ഇത് നിങ്ങളുടെ ഫ്ളാസ്കിലെ ഈ ദുർഗന്ധത്തിന് പരിഹാരമാകും.

ബേക്കിങ് സോഡ 

ഒരു സ്പൂണ്‍ ബേക്കിങ് സോഡാ കൊണ്ട് ഫ്ലാസ്കിലെ ദുര്‍ഗന്ധം ഇല്ലാതാക്കാം. ചൂട് വെള്ളത്തില്‍ ബേക്കിംഗ് സോഡാ ഇട്ട ശേഷം പത്തുമിനിറ്റ് അതേപടി വെയ്ക്കുക. പത്ത് മിനിട്ടിന് ശേഷം ഈ വെള്ളം കളയുക. അതിന് ശേഷം ഇളം ചൂടുള്ള വെള്ളം ഒഴിച്ച് വെക്കുകയും ചെയ്യുകയാണ് ചെയ്യേണ്ടത്.

ഒരിക്കലും ഫ്ലാസ്ക് ഒരുപാട് കാലം അടച്ചു വയ്ക്കരുത്. അതുപോലെ നനഞ്ഞ ഫ്ലാസ്ക് അടച്ചു വയ്ക്കരുത്. നന്നായി ഉണങ്ങിയ ശേഷം വേണ്ടം ഫ്ലാസ്ക് അടച്ചു വയ്ക്കേണ്ടത്. 

English Summary- Remove Odour from Flask; Kitchen Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA