ADVERTISEMENT

വീട്ടിൽ ഉറുമ്പിനെ കൊണ്ട് പൊറുതി മുട്ടിയിട്ടില്ലാത്ത വീട്ടമ്മമാർ കേരളത്തിൽ കാണില്ല. ഇതൊക്കെ എവിടെ നിന്നും പൊട്ടിമുളയ്ക്കുന്നു എന്നു തോന്നുന്ന വിധമാണ് ഉറുമ്പുകൾ പ്രത്യക്ഷപ്പെടുക. ചില സമയങ്ങളിൽ ഇവയുടെ ശല്യം കൂടുകയും ചെയ്യും.വീട്ടില്‍ എവിടെയെങ്കിലും മധുരവസ്തുക്കള്‍ ഇരിപ്പുണ്ടെങ്കില്‍ അവിടേക്ക് ഇടിച്ചു കയറുന്ന ഉറുമ്പിന്‍കൂട്ടത്തെ തുരത്താന്‍ ചില പൊടിക്കൈകൾ ഉണ്ട്. 

വൃത്തി - ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് വൃത്തിയാണ്. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാല്‍ അവിടെ ഉറുമ്പിനു അധികം തമ്പടിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ആഹാരവസ്തുക്കള്‍ വീടുകളില്‍ അവിടെയിവിടെയായി കിടന്നാല്‍ അവിടെ ഉറുമ്പിന്‍ ശല്യം ഉറപ്പാണ്. അടുക്കളയിലെ അലമാര അടുക്കി പെറുക്കി സൂക്ഷിക്കുക. ആഹാരസാധനങ്ങള്‍, തേന്‍, പഞ്ചസാരപാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക.

വൈറ്റ് വിനാഗിരി - വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ ചേര്‍ത്തു ഉറുമ്പിന്‍ കൂട്ടിലേക്ക് സ്പ്രേ ചെയ്‌താല്‍ ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. അതുപോലെ വാതില്‍, ജനല്‍ എന്നിവിടങ്ങളില്‍ ഇവ സ്പ്രേ ചെയ്യാം.

Apple cider vinegar. Photo: Getty images
Apple cider vinegar. Photo: Getty images

കറുവാപട്ട - കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴികളിൽ തൂക്കുക.

നാരങ്ങ- നാരങ്ങയുടെ നീര് ഉറുമ്പിനെ തുരത്തും. നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്. നാരങ്ങാ നീരും വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന വഴികളിൽ തൂക്കിയാൽ ഉറുമ്പിനെ തടയാനാകും.

ബോറിക്ക് ആസിഡ് - ഉറുമ്പിന്‍ കൂട്ടത്തെ ഓടിക്കാന്‍ പറ്റിയ സാധനം ആണിത്.  ഈ പൊടി ഉറുമ്പ് വരുന്ന ഇടങ്ങളില്‍ വിതറാം. കുട്ടികള്‍ ഇതിനു അടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം എന്ന് മാത്രം.

കുരുമുളക് പ്രയോഗം - ഉറുമ്പിനെ ഓടിക്കാന്‍ കുരുമുളക് ബെസ്റ്റ് ആണ്. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറി നോക്കാം.മുളക് പൊടി ഉറുമ്പ് വരുന്ന വഴികളില്‍ പൊടിച്ചു ഇട്ടാലും ഉറുമ്പിനെ  ഓടിക്കാം.

English Summary- Prevent Ants from House; Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com