പല്ലിയെ വീട്ടിൽനിന്നും തുരത്താം; ഇതാ 9 എളുപ്പവഴികൾ

lizard-at-house
SHARE

പല്ലിയെന്നു കേട്ടാല്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. അപ്പോള്‍ പിന്നെ വീടിനുള്ളില്‍ പല്ലിശല്യം കലശലാണെങ്കിലോ? വാതിലിന്റെ വശത്ത് പതുങ്ങിയിരിക്കുന്ന പല്ലികളെ അറിയാതെ ഒരു തവണയെങ്കിലും വാതിലടച്ച് കൊല്ലാത്ത മലയാളികൾ കാണുമോ?

പേടി മാത്രമല്ല ആരോഗ്യപ്രശ്നം കൂടിയാണ് പല്ലികള്‍ ഉണ്ടാക്കുന്നത്‌. ആഹാരം പാകം ചെയ്യുമ്പോഴും തുറന്നു വയ്ക്കുമ്പോഴും മറ്റും ഇവയുടെ ശല്യം ഉണ്ടെങ്കില്‍ പേടിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാൻ വേറൊന്നും വേണ്ട. എന്നാല്‍ എങ്ങനെയാണ് ഇവയെ ഓടിക്കുന്നത്? 

പ്രാണികള്‍ -മഴക്കാലത്ത് പ്രാണികള്‍ പെരുകുന്ന സമയത്താണ് ഏറ്റവും കൂടുതല്‍ പല്ലിശല്യം ഉണ്ടാകുക.  ചെറിയപ്രാണികള്‍, ഈയല്‍ എന്നിവയുടെ സാന്നിധ്യം ആണ് ഇവ പെരുകാന്‍ കാരണം. അടുക്കളയും വീടും വൃത്തിഹീനം അല്ലെങ്കിലും പല്ലികള്‍ വീടുകളില്‍ താവളമടിക്കും. ഇതിനുള്ള സാഹചര്യം ഒഴിവാക്കുക.

മുട്ടത്തോട് - പല്ലിയെ ഓടിക്കാന്‍ ഫലപ്രദമായ വഴിയാണ് മുട്ടത്തോട് പ്രയോഗം. മുട്ടയുടെ ഗന്ധം പല്ലികള്‍ക്ക് പിടിക്കില്ല അതിനാല്‍ മുട്ടത്തോട് ഇരിക്കുന്ന ഇടങ്ങളില്‍ പല്ലി വരില്ല.

egg

കാപ്പിപ്പൊടി - കാപ്പിപ്പൊടി , കുരുമുളക് സമം ചേര്‍ത്തു പല്ലി വരുന്ന ഇടങ്ങളില്‍ വയ്ക്കുക. ഇവ കഴിച്ചു പല്ലി ചത്തുകൊള്ളും.

വെളുത്തുള്ളി - വെളുത്തുള്ളി പ്രയോഗം പല്ലിയെ ഓടിക്കാന്‍ പറ്റിയതാണ്. ഇത് പല്ലി വരുന്ന സ്ഥലങ്ങളില്‍ വെച്ചാല്‍ പല്ലി പിന്നെ അടുക്കില്ല.

garlic for weight loss

കുരുമുളക് സ്പ്രേ - ഇതും പല്ലിയെ തുരത്താന്‍ പറ്റിയതാണ്. കുരുമുളക് അല്‍പ്പം മുളകും ചേര്‍ത്തു കുപ്പിയിലാക്കി അല്‍പ്പം വെള്ളം ഒഴിക്കുക. ഇത് എന്നിട്ട് സ്പ്രേ ചെയ്‌താല്‍ മതിയാകും.

ഉള്ളി - മറ്റൊരു മാര്‍ഗ്ഗമാണ് ഉള്ളി. സവാള ഉള്ളി മുറിച്ചു ജനലഴികളില്‍ വച്ചാല്‍ പല്ലി പിന്നെ വീടിനുള്ളില്‍ കയറില്ല.

മയില്‍‌പീലി - കേള്‍ക്കുമ്പോള്‍ തമാശ ആണെന്ന് കരുതണ്ട. മയില്‍‌പീലി പല്ലിക്ക് പേടിയാണ്. ശത്രുവാണ് എന്ന് കരുതിയാണ് ഇതിനു അരികിലേക്ക് പല്ലി കടക്കാതെ ഇരിക്കുന്നത്.

പൂച്ച - പല്ലിയുടെ മറ്റൊരു ശത്രു ആണ് പൂച്ച. പൂച്ചയെ വീട്ടില്‍ വളര്‍ത്തിയാല്‍ അവ പല്ലിയെ പിടിച്ചു കൊന്നുകൊള്ളും.

തണുത്തവെള്ളം - തണുപ്പ് പല്ലിക്ക് ഒട്ടും പറ്റില്ല. അതിനാല്‍ തണുത്ത വെള്ളം ഇവയുടെ മേല്‍ ഒഴിച്ചാല്‍ അവ വീട്ടില്‍ കയറില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA