വീട്ടിൽ ചിലന്തിശല്യമുണ്ടോ? ഓടിക്കാൻ 6 എളുപ്പവഴികൾ

spider-in-house
SHARE

കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പേടിയുള്ള ഒരു ജീവിയാണ് ചിലന്തി. വീട്ടില്‍ ഏതെങ്കിലും മുറിയില്‍ ഒരു ചിലന്തിയെ കണ്ടാല്‍ പിന്നെ അവിടേക്ക് പോകാതെ മാറി ഇരിക്കുന്നവരുണ്ട്. വിഷമില്ലാത്ത ചിലന്തികൾ മുതൽ മനുഷ്യനെ കൊല്ലാൻ പാകത്തിൽ കൊടിയ വിഷമുള്ള ചിലന്തികൾ വരെയുണ്ട്. നമ്മുടെ വീടുകളിൽ സാധാരണ കാണുന്ന ചിലന്തികൾ കടിച്ചാൽ നീറ്റലും ചൊറിച്ചിലും അനുഭവപ്പെടും. ഇത് കൂടുകയാണെങ്കിൽ ചികിത്സ തേടേണ്ടിയും വരും. ചില പൊടികൈകള്‍ പഠിച്ചു വച്ചാല്‍ ചിലന്തിയെ എളുപ്പത്തില്‍ ഓടിക്കാം.

spider-in-home

പുളിയുള്ള പഴങ്ങൾ- സിട്രിക് ആസിഡ് ധാരാളം അടങ്ങിയ പഴങ്ങള്‍ ചിലന്തികളുടെ ശത്രുക്കളാണ്. അതുകൊണ്ട് തന്നെ ലെമണ്‍ ഓയില്‍,  ഓറഞ്ചിന്റെ തൊലി എന്നിവയെല്ലാം ചിലന്തികളെ ധാരാളമായി കാണുന്ന സ്ഥലത്ത് വയ്ക്കുക. പിന്നെ ചിലന്തി ആ വഴിക്ക് വരില്ല.

orange peel

വിനാഗിരി - ചിലന്തിയുടെ മറ്റൊരു പേടി സ്വപ്നമാണ് വിനാഗിരി. ഒരു കപ്പ് വെള്ള വിനാഗിരി രണ്ടു കപ്പ് വെള്ളവുമായി യോജിപ്പിച്ചു സ്പ്രേ ബോട്ടിലിൽ അടയ്ക്കുക. ഈ മിശ്രിതം വീടിനു ചുറ്റും ഓരോ മൂലയിലും വാതിലിലും ജനാലയിലും എല്ലാം സ്പ്രേ ചെയ്യുക. ചിലന്തിയെ തുരത്താന്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ സ്‌പ്രേ ചെയ്യുന്നതും ഫലവത്തായ മാര്‍ഗ്ഗമാണ്

Apple cider vinegar

ടീ ട്രീ ഓയിൽ- ടീ ട്രീ ഓയിലും വെള്ള വിനാഗിരിയുമായി യോജിപ്പിച്ചു അലമാരയിലും ചിലന്തി ഉള്ളയിടങ്ങളിലും സ്പ്രേ ചെയ്യുന്നത് ചിലന്തിയെ ഓടിക്കും.

Tea tree oil

കര്‍പ്പൂര തുളസി - ഒട്ടുമിക്ക പ്രാണികളുടെയും ശത്രു ആണ് കര്‍പ്പൂരതുളസി. സ്‌പ്രേ ബോട്ടിലില്‍ കര്‍പ്പൂര തുളസി എണ്ണ ചേര്‍ത്ത് സ്‌പ്രേ ചെയ്ത് നോക്കൂ. നിമിഷങ്ങള്‍ക്കുള്ളില്‍ എട്ടുകാലി സ്ഥലം കാലിയാക്കും.

വെളുത്തുള്ളി സ്പ്രേ- വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേർത്ത് സ്പ്രേ ബോട്ടിലിൽ ആക്കി സ്പ്രേ ചെയ്യുക

നട്‌സിന്റെ മണം- ചിലന്തികള്‍ക്ക് പിടിക്കാത്ത ഒന്നാണ് ഈ മണം. ജനലിലും മറ്റും ചെറിയ കഷ്ണം നട്‌സ് വയ്ക്കുക. ഇത് ചിലന്തികളെ ഓടിക്കും.

English Summary- Prevent Spiders at Household- Home Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA