ഫ്രിഡ്ജിലെ ഭക്ഷണം കേടായിക്കാണുമോ? കണ്ടെത്താൻ ഒരു എളുപ്പവിദ്യ

668147496
SHARE

ഇന്ന് വീടുകളിൽ ഒഴിച്ചുകൂടാനാകാത്ത ഉപകരണമാണ് ഫ്രിഡ്ജ്. ഒരു ദിവസം ഫ്രിഡ്ജ്‌ പണിമുടക്കിയാല്‍ മതി വീട്ടിലെ സകലകാര്യങ്ങളും താറുമാറാകാന്‍. കറണ്ട് പോയാലും ഫ്രിഡ്ജ്‌ തുറക്കാതിരുന്നാല്‍ നാല് മണിക്കൂര്‍ മുതല്‍ അഞ്ചു മണിക്കൂര്‍ നേരം വരെ ഉള്ളിലെ വസ്തുക്കള്‍ കേടു കൂടാതെ ഇരിക്കും. ഈ അവസരത്തില്‍ ഫ്രിഡ്ജ്‌ അടിക്കടി തുറക്കാതെ ഇരിക്കുക. ഫ്രീസറില്‍ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ 48 മണിക്കൂര്‍ വരെ കേടാവാതെ ഇരിക്കും. ഫ്രീസര്‍ ഹാഫ് ഫുള്‍ ആണെങ്കില്‍ 24 മണിക്കൂര്‍ വരെ കേടാവാതെ സൂക്ഷിക്കാന്‍ കഴിയുന്നതാണ്.

ദീര്‍ഘനേരം വീട് അടച്ചിട്ടു പോയി വരുമ്പോള്‍ വീട്ടില്‍ കറണ്ട് ഇല്ലെന്നു വന്നാലോ ? പിന്നെ ഫ്രിഡ്ജിലിരിക്കുന്ന വസ്തുക്കള്‍ കേടായോ എന്നാകും ഭയം. എത്രനേരമായി കറണ്ട് ഇല്ലെന്നു കണ്ടെത്താന്‍ ഒരു എളുപ്പവിദ്യ ഉണ്ട്. ഒരു കപ്പ്‌ , വെള്ളം , നാണയം എന്നിവ വഴി ഇത് കണ്ടെത്താം. 

fridge

ഒരു കപ്പില്‍ വെള്ളം ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിക്കുക. കപ്പില്‍ ഐസ് ആയതിനുശേഷം മുകളില്‍ ഒരു നാണയം വയ്ക്കുക. ശേഷം ഈ കപ്പ് ഫ്രീസറിലേക്ക് തന്നെ വയ്ക്കുക. പുറത്തു പോയി വരുമ്പോള്‍ ആ നാണയം എടുത്തു നോക്കൂ. കപ്പിലെ ഐസ് ക്യൂബ്‌സിന്റെ മുകളില്‍ നില്‍ക്കുന്ന നാണയം കപ്പിന്റെ നടുവില്‍ ആണെങ്കില്‍ കുറച്ച് സമയം മാത്രമേ കറണ്ട് ഇല്ലായിരുന്നു എന്ന് മനസിലാക്കാം. ഇതില്‍ വെള്ളം പകുതി മാത്രമേ അലിയാന്‍ സാധ്യതയുള്ളൂ. 

നാണയം കപ്പിന്റെ അടിത്തട്ടിലേക്ക് പോയിട്ടുണ്ടെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് ദീര്‍ഘ സമയം കറണ്ട് ഇല്ലായിരുന്നു എന്നാണ്. ഈ സമയം നാണയം കപ്പിന്റെ അടിയിലേക്ക് പോയിട്ടുണ്ടാകും. ഇങ്ങനെ വന്നാല്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ കേടായി എന്നാണ് സാരം. 

English Summary- Keeping Food Safe inside Fridge- Hacks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA