ADVERTISEMENT

മൂട്ട അഥവാ ബെഡ് ബഗ് നിസ്സാരക്കാരനല്ല. ഒരു മൂട്ട മതി ഒരു ദിവസത്തെ ഉറക്കം പോകാന്‍. മൂട്ട ശല്യം മൂലം വീട് വരെ മാറേണ്ടി വന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എങ്ങനെയാണ് ശരിക്കും ഇവയെ തുരത്തേണ്ടത്.കിടക്കയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം എന്നറിയാമല്ലോ. അപ്പോള്‍ കിടക്ക വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട സംഗതി. കട്ടില്‍, മെത്ത, കിടക്ക വിരി, തലയിണകള്‍, പുതപ്പ്, എന്നിങ്ങനെ കിടക്കയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാം തന്നെ വൃത്തിയായി സൂക്ഷിക്കുക.

bed-bug-bedroom

പഴയ ഫര്‍ണിച്ചര്‍ വാങ്ങി ഉപയോഗിക്കുന്നത് വഴി മൂട്ട നിങ്ങളുടെ വീട്ടിലേക്ക് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ പഴയ വസ്തുക്കള്‍ വങ്ങുമ്പോള്‍ അവ നന്നായി വൃത്തിയാക്കി വാങ്ങുക. 

പഴകിയ മെത്തയാണ് മൂട്ടകളുടെ പ്രിയപ്പെട്ട സ്ഥലം.മെത്ത പഴകുമ്പോള്‍ അവയ്ക്കുള്ളില്‍ വിടവ് ഉണ്ടാകും. ഇതിനുള്ളില്‍ മൂട്ടകള്‍ പെരുകും. ഇതിനു ഒരു വാക്ക്വം ക്ലീനര്‍ ഉപയോഗിച്ചോ ആവി കൊള്ളിച്ചോ മെത്തയില്‍ നിന്ന് മൂട്ടകളെ തുരത്താവുന്നതാണ്. കിടക്കയുടെ അടിയിലും വശങ്ങളിലും മൂലകളിലുമെല്ലാം വാക്ക്വം ക്ലീനര്‍ കൊണ്ട് വൃത്തിയാക്കുക. കിടക്കവിരി അടിക്കടി വൃത്തിയായി കഴുകി ഉണക്കി ഉപയോഗിക്കണം. 

ഡയമേഷ്യസ് എര്‍ത്ത് എന്ന പൊടി മൂട്ടയെ കൊല്ലാന്‍ ഉപയോഗിക്കുന്നതാണ്. ഈ പൊടി മൂട്ടയുടെ പുറം ആവരണം നശിപ്പിക്കാന്‍ മാത്രം ശക്തിയേറിയതാണ്. പുറംചട്ട ഇല്ലാതായാല്‍ മൂട്ടകള്‍ക്ക് ജലാംശം നഷ്ടപ്പെടുകയും, അതുമൂലം ശ്വാസം കിട്ടാതെ അവ ചത്തുപോകുകയും ചെയ്യുന്നു.

bedbugs

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ മൂട്ടയെ കൊല്ലാന്‍ വഴിയുണ്ട്. പുതിന, യൂക്കാലി , കര്‍പ്പൂരം , വയമ്പ് എന്നിവ മൂട്ടയെ തുരത്താന്‍ ഉപയോഗിക്കും. ഇവയുടെ കടുത്ത ഗന്ധം മൂട്ടയ്ക്ക് സഹിക്കാന്‍ സാധിക്കില്ല. ഇത് കട്ടിലിന്റെയും തലയണയുടെയും അടിയില്‍ വിതറിയ ശേഷം ഉറങ്ങിയാല്‍ മൂട്ട ശല്യം ചെയ്യില്ല. 

English Summary- Prevent Bedbug- Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com