ഈ വസ്തുക്കൾ ഒരിക്കലും ടൊയ്‌ലറ്റിൽ ഫ്ലഷ് ചെയ്യരുത്

toilet-flush
SHARE

ടൊയ്‌ലറ്റ് ബ്ലോക്ക്‌ ആയാല്‍ ഉണ്ടാകുന്ന തലവേദനകള്‍ ചില്ലറയല്ല. ടൊയ്‌ലറ്റ് ബ്ലോക്ക് ആകുമ്പോഴാണ് പലപ്പോഴും അതിനുള്ളില്‍ എന്തൊക്കെ മാലിന്യങ്ങളാണ് നമ്മള്‍ ഇട്ടതെന്ന് ഓര്‍ക്കുക. ചിലപ്പോള്‍ കുറ്റക്കാര്‍ നമ്മള്‍ ആകില്ല. മുന്‍പ് ടൊയ്‌ലറ്റ് ഉപയോഗിച്ചവര്‍ ആയാലും മതി. ടൊയ്‌ലറ്റിൽ ചില വസ്തുക്കള്‍ നിക്ഷേപിക്കാന്‍ പാടില്ല. നാപ്കിന്‍, ഡയപ്പര്‍ പോലെയുള്ള വസ്തുക്കള്‍ ടൊയ്‌ലറ്റിൽ നിക്ഷേപിച്ചാല്‍ പിന്നീട് അത് ടൊയ്‌ലറ്റ് ബ്ലോക്ക്‌ ആകാന്‍ കാരണമാകും. എന്തൊക്കെയാണ് ഒരു കാരണവശാലും ടൊയ്‌ലറ്റിൽ ഇടാന്‍ പാടില്ലാത്ത വസ്തുക്കള്‍ ?

സാനിട്ടറി നാപ്കിന്‍ , ടാമ്പൂണ്‍- ഇവ രണ്ടും ഒരിക്കലും ടൊയ്‌ലറ്റിൽ ഫ്ലാഷ് ചെയ്യരുത്. ഇവ താനേ ഒരിക്കലും നശിച്ചു പോകില്ല, മാത്രമല്ല അത് ടൊയ്‌ലറ്റ് ബ്ലോക്ക്‌ ആക്കുകയും ചെയ്യും.

ഭക്ഷണവസ്തുക്കള്‍ - ഒരിക്കലും ഒരു തരത്തിലെ ഭക്ഷണസാധനങ്ങളും ടൊയ്‌ലറ്റിൽ ഫ്ലഷ് ചെയ്യരുത്. ജീര്‍ണ്ണിച്ചു ഇല്ലാതാകും എങ്കിലും ഒരുപാട് സമയം എടുക്കുന്നതിനാല്‍ ഇവ ടൊയ്‌ലറ്റ് ബ്ലോക്ക്‌ ആക്കും.

ബേബി വൈപ്പ്സ്, ഡയപ്പര്‍ - സാനിട്ടറി നാപ്കിന്‍ പോലെ തന്നെ ഒരിക്കലും ടൊയ്‌ലറ്റിൽ ഇടാന്‍ പാടില്ലാത്ത വസ്തുവാണ് ഇവ. വൈപ്പ്സ് ആയാല്‍ പോലും അത് ടൊയ്‌ലറ്റ് പേപ്പര്‍ പോലെ എളുപ്പത്തില്‍ ജീര്‍ണ്ണിക്കില്ല.

toilet-flushing

മരുന്നുകള്‍ , സിഗരറ്റ് കുറ്റി- മരുന്നുകളും സിഗരറ്റ് കുറ്റികളും ഒരു കാരണവശാലും ടൊയ്‌ലറ്റിൽ ഇടരുത്. ഉപയോഗശൂന്യമായ മരുന്നുകള്‍ പലരും ടൊയ്‌ലറ്റിൽ ഫ്ലഷ് ചെയ്യാറുണ്ട്. ഇതും തെറ്റാണ്. 

ചൂയിംഗ് ഗം - വെള്ളത്തില്‍ അലിയില്ല എന്ന് മാത്രമല്ല പൈപ്പ് അടഞ്ഞു പോകാനും ചൂയിംഗ് ഗം കാരണമാകും.

മുടി - മുടി ചീകി കഴിഞ്ഞാല്‍ ചീപ്പില്‍ അടിയുന്ന മുടി കൊണ്ട് വന്നു ടൊയ്‌ലറ്റിൽ കളയുന്ന ശീലമുണ്ട് ആളുകള്‍ക്ക്. ഇത് തീര്‍ത്തും തെറ്റാണ്. വെള്ളത്തിന്റെ ഒഴുക്ക് തടസപെടുത്താന്‍ മുടി കാരണമാകും.

English Summary- Never Dispose these materials in Toilet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA