പഴത്തൊലി വലിച്ചെറിയേണ്ട; അറിയാമോ ഈ ഉപയോഗങ്ങൾ?

banana-peels-use-in-house
SHARE

പഴത്തൊലി കൊണ്ട് എന്തെങ്കിലും ഉപയോഗം ഉള്ളതായി അറിയാമോ? പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞു കളയുക എന്നത് മാത്രമേ നമ്മള്‍ക്ക് അറിയൂ. എന്നാല്‍ കേട്ടോളൂ, നിങ്ങള്‍ വിചാരിക്കാത്ത പല ഉപയോഗങ്ങളും നമ്മള്‍ വലിച്ചെറിയുന്ന ഈ പഴത്തൊലി കൊണ്ട് ഉണ്ട്. 

സ്റ്റീല്‍ സില്‍വര്‍ വസ്തുക്കള്‍ വൃത്തിയോടെ തിളങ്ങാന്‍ പഴത്തൊലി കൊണ്ട് ഉരച്ചാല്‍ മതി. അവ നന്നായി വെട്ടി തിളങ്ങും.

ചെടികളില്‍ പൊടിയും മറ്റും പറ്റിപിടിച്ചു ഇരിക്കുക പതിവാണ്. ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പറ്റിപിടിച്ചു ഇരിക്കുന്ന പൊടിയും മറ്റും തുടച്ചു കളയാന്‍ പഴത്തൊലി ഉപയോഗിക്കാം.

ഇനി ഷൂ വൃത്തിയാക്കണോ ? അതിലും പഴത്തൊലി ഉപയോഗിക്കാം. ഷൂവിലെ പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം.

banana-peels

വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ ഉള്ള എളുപ്പവഴിയാണ് പഴത്തൊലി എന്ന് അറിയാമോ ? പഴത്തൊലി ഇതിലെ വെള്ളത്തിലിടുക. അല്‍പം കഴിഞ്ഞ് എടുത്തു കളയാം. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.

പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരച്ച ശേഷം നനഞ്ഞ തുണി കൊണ്ട് തുടച്ചെടുക്കാം. മരസാമഗ്രികള്‍ നന്നായി തിളങ്ങും. ഇനി സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു തുണി കൊണ്ട് സിഡി നന്നായി തുടച്ചെടുത്താല്‍ മതിയാകും.

മഷിക്കറ കളയാനും പഴത്തൊലി ഉപയോഗിക്കാം. മഷി പുരണ്ട ഭാഗത്ത് പഴത്തൊലി ഉരച്ച ശേഷം വെള്ളത്തില്‍ കഴുകാം.

English Summary- Banana Peels Use inside House Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA