പഴയ കലണ്ടറുകള്‍ കളയണ്ട; അറിയാം ചില ഉപയോഗങ്ങൾ

calendar-in-house
SHARE

കലണ്ടറുകള്‍ അതാതുവർഷം കഴിഞ്ഞാല്‍ പിന്നെ എടുത്തു മാറ്റുകയാണല്ലോ പതിവ്. പിന്നെ അവയുടെ സ്ഥാനം ചവറ്റുകൊട്ടയിലോ സ്റ്റോര്‍ റൂമിലോ ആയിരിക്കും. മനോഹരമായ ചിത്രങ്ങളോട് കൂടിയവ ആയിരിക്കും പല കലണ്ടറുകളും. പലപ്പോഴും ഇവ നശിപ്പിച്ചു കളയാന്‍ മനസ് വരാതെ പുതിയ കലണ്ടറിനു താഴെ തൂക്കുകയോ അല്ലെങ്കില്‍ സ്റ്റോര്‍ റൂമില്‍ തൂക്കിയിടുകയോ ചെയ്യുന്നവരുമുണ്ട്. എന്നാല്‍ അൽപം ക്രിയാത്മകമായി ചിന്തിച്ചാല്‍ ഈ പഴയ കലണ്ടറുകള്‍ കൊണ്ട് പല ഉപയോഗങ്ങളും ഉണ്ട്. അത്തരം ചില ഉപയോഗങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്ന് നോക്കാം.

ചെറിയ കുട്ടികളെ അക്കങ്ങള്‍ പഠിപ്പിക്കാം - കലണ്ടറിന്റെ ഉപയോഗം കഴിഞ്ഞ ശേഷം അവയിലെ അക്കങ്ങള്‍ മുറിച്ചെടുത്തു ചെറിയ കുട്ടികളെ അക്കങ്ങള്‍ പഠിപ്പിക്കാന്‍ ഉപയോഗിക്കാം. ഇതിനായി ഈ അക്കങ്ങള്‍ ഓരോന്നും മുറിച്ചെടുത്തു ഒരു ടേബിള്‍ ഉണ്ടാക്കാം. ആവശ്യം എങ്കില്‍ താഴെ കട്ടിയുള്ള പേപ്പര്‍ ഒട്ടിച്ചും ഉപയോഗിക്കാം.

ബുക്ക്മാര്‍ക്ക് - മനോഹരമായ ചിത്രങ്ങളോടെ വരുന്ന കലണ്ടറുകള്‍ മുറിച്ചെടുത്തു കട്ടി പേപ്പറില്‍ ഒട്ടിച്ചാല്‍ മനോഹരമായ ബുക്ക്മാര്‍ക്ക് റെഡി.

calendar-inside

മേശ വിരിപ്പ് - തിളക്കമുള്ള കലണ്ടറിലെ പേപ്പറുകള്‍ വെട്ടി എടുത്തു മേശവിരിപ്പുകള്‍ നിര്‍മ്മിക്കാം.

നമ്പര്‍ പസില്‍ - കുട്ടികളെ അക്കങ്ങള്‍ പഠിപ്പിക്കാന്‍ കളിയിലൂടെ സാധിക്കുന്ന വിദ്യയാണ് നമ്പര്‍ പസില്‍. ഉപയോഗശൂന്യമായ കലണ്ടറിലെ അക്കങ്ങള്‍ ഇങ്ങനെ ഉപയോഗപ്പെടുത്താം.

കവര്‍ - കടകളില്‍ നിന്നും പ്ലാസ്റിക് കവര്‍ വാങ്ങി വീട്ടിലേക്ക് കൊണ്ട് വരുന്നതിലും എത്രയോ നല്ലതാണ് കലണ്ടര്‍ വെട്ടിയെടുത്തു പേപ്പര്‍ കവര്‍ നിര്‍മ്മിക്കുന്നത്. കലണ്ടറുകള്‍ കൊണ്ട് പേപ്പര്‍ കവര്‍ നിര്‍മിച്ചു നോക്കൂ.

സമ്മാനപൊതികള്‍ - പഴയ കലണ്ടറിലെ ചിത്രങ്ങള്‍ ചേര്‍ത്തു സമ്മാനപൊതികള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിറപ്പകിട്ടും, തിളക്കവുമുള്ള കലണ്ടര്‍ പേപ്പറുകള്‍ ഉപയോഗിച്ച് സമ്മാനങ്ങള്‍ പൊതിഞ്ഞാല്‍ ആകര്‍ഷകമായിരിക്കും.

ഫോട്ടോ സ്റ്റാന്റ് - ഡസ്ക് കലണ്ടര്‍ ആവശ്യം കഴിഞ്ഞാല്‍ നല്ല ഒന്നാംതരം ഫോട്ടോ സ്റ്റാന്റ് ആകാന്‍ സാധിക്കും. നിങ്ങളുടെ സ്വന്തം കയ്യൊപ്പോടെ ഒരു ഫോട്ടോ സ്റ്റാന്റ് ഇതോടെ തയ്യാര്‍.

ഗിഫ്റ്റ് ടാഗ് - പഴയ കലണ്ടര്‍ മുറിച്ചെടുത്തു ഗിഫ്റ്റ് ടാഗ് നിര്‍മ്മിക്കാന്‍ സാധിക്കും. നല്ല ചിത്രങ്ങള്‍ വേണമെങ്കില്‍ ലാമിനേറ്റ് ചെയ്ത് ടാഗുകളായി ഉപയോഗിക്കാം.

English Summary- Multipurpose Use of Calendar inside House

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA