കിച്ചന്‍ ടവലുകള്‍ അപകടകാരി; ഈ കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക

kitchen-towel
SHARE

അടുക്കളയില്‍ ഉപയോഗിക്കുന്ന കിച്ചന്‍ ടവലുകള്‍ നിരവധി രോഗങ്ങളുടെ വാഹകരാണ് എന്നറിയാമോ? അടുക്കളയിലെ മെഴുക്കും മറ്റും എപ്പോഴും തുടയ്ക്കുന്ന ഇവ സദാ വൃത്തിയോടെ സൂക്ഷിച്ചില്ല എങ്കില്‍ വേഗം അസുഖങ്ങള്‍ പകരാം. പല വീടുകളിലും വൃത്തികേടായും ദുര്‍ഗന്ധത്തോടെയും ഇരിക്കുന്ന വസ്തുവുമാകും ഇവ. കിച്ചന്‍ ടവലുകള്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ ഇതാ ചില ടിപ്സ് .

കിച്ചന്‍ ടവലുകള്‍ വാങ്ങിയാല്‍ ആദ്യം ചെയ്യേണ്ട കാര്യം അവ നന്നായി കഴുകി എടുത്ത ശേഷം മാത്രം ഉപയോഗിക്കുക എന്നതാണ്. നിര്‍മ്മാണഘട്ടത്തിൽ അവയില്‍ പറ്റിപിടിക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആണിത്. ടവല്‍ കഴുകിയുണക്കിയ ശേഷം മൈക്രോവേവ് അവ്നിൽ 30 സെക്കന്‍ഡ് വച്ചാല്‍ അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനാവും. അല്ലെങ്കില്‍ നല്ല വെയിലത്ത് അവ നന്നായി ഉണക്കി എടുക്കുക. ഈര്‍പ്പമുള്ള സ്ഥലത്താണ് ടവലുകള്‍ ഉണക്കാന്‍ ഇടുന്നെതെങ്കില്‍ വീണ്ടും അണുക്കള്‍ ഇതിനുള്ളില്‍ പെരുകാന്‍ കാരണമാകും. 

kitchen-towel-cleaning

വെള്ളനിറമുള്ള എന്നാല്‍ 100% കോട്ടണ്‍ ടവലുകള്‍ വേണം അടുക്കളയില്‍ കഴിവതും ഉപയോഗിക്കാന്‍. അഴുക്ക് പിടിക്കുന്നത്‌ ഇവയില്‍ എളുപ്പത്തില്‍ തിരിച്ചറിയാം. കിച്ചണ്‍ ടവലുകള്‍ കഴുകുമ്പോള്‍ പ്രത്യേകം ചൂട് വെള്ളത്തില്‍ കഴുകുക. അതിന് ശേഷം ബ്ലീച്ച് ചെയ്താല്‍ ടവലിന് നല്ല ഗന്ധവുമുണ്ടാകും. ബ്ലീച്ചിംഗ് പൗഡറിന് പകരം വിനാഗിരിയോ, ബേക്കിംഗ് സോഡ‍യോ ഉപയോഗിക്കാം.

ഇനി ടവലില്‍ അഴുക്ക് കൂടുതല്‍ ആണെങ്കില്‍ തലേദിവസം രാത്രി നല്ല ചൂട് വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡർ ഇട്ടശേഷം അതില്‍ മുക്കി വച്ച് രാവിലെ കഴുകി എടുക്കാം. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ദിവസവും രാത്രി അടുക്കള ടവല്‍ കഴുകി ഇടുക. നല്ല വായൂ സഞ്ചാരമുള്ള ഇടത്താകണം തുണി വിരിക്കേണ്ടത് എന്നോര്‍ക്കുക. രാവിലെ  പറ്റുന്നെങ്കിൽ വെയില്‍ കൊള്ളിച്ചു എടുക്കാം.

lemon-vinegar

English Summary- Kitchen Towel Cleaning Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA