ഷൂസിലെ ദുർഗന്ധം അകറ്റാം, ഈസിയായി

smelly-shoes
SHARE

ഒരാളുടെ സ്വഭാവം അറിയാന്‍ അയാളുടെ ചെരുപ്പില്‍ നോക്കിയാല്‍ മതി എന്നൊരു പഴമൊഴി ഉണ്ട്. ചെരുപ്പ് വൃത്തിയായി സൂക്ഷിക്കുന്ന ആള്‍ ജീവിതത്തില്‍ നല്ല ചിട്ട ഉള്ള ആളാകും എന്നതിനാലാണ് ഇത്. ഇതുപോലെയാണ് ഷൂസും. നല്ലൊരു ജോഡി വസ്ത്രത്തിനൊപ്പം ഷൂസ് ധരിച്ചാല്‍ തന്നെ നിങ്ങളുടെ ലുക്ക് മാറും. ഇന്ന് ആധുനികവസ്ത്രധാരണത്തിന്റെ ഭാഗം കൂടിയാണ് ഷൂസ്. പക്ഷേ രണ്ടുദിവസം അടുപ്പിച്ച് ഉപയോഗിച്ചാൽ ദുർഗന്ധം തുടങ്ങുന്നതാണ് ഷൂസിന്റെ ഒരു പ്രശ്നം. വിയര്‍പ്പും അഴുക്കും അടിഞ്ഞാണ് ഷൂവില്‍ ഈ ഗന്ധം ഉണ്ടാകുന്നത്. ഷൂസിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് പല വഴികളുമുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയൂ,

ബേക്കിങ് സോഡ- ഷൂസ് വൃത്തിയാക്കാന്‍ ഏറ്റവും നല്ലത് ബേക്കിങ് സോഡ ആണ്. ഷൂസ് അഴിച്ചു വച്ചു കഴിയുമ്പോള്‍ ഒരു നുള്ള് ബേക്കിങ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം അപ്പാടെ ഇല്ലാതാകും.

പൗഡർ - ഷൂസ് ഇടുന്നതിനു മുന്‍പ് അല്‍പം ടാല്‍കം പൗഡര്‍ ഷൂസിനുള്ളിലും പാദത്തിലും ഇട്ടാല്‍ ദുര്‍ഗന്ധം കുറയും.

Apple cider vinegar

ആപ്പിള്‍ സിഡെര്‍ വിനെഗര്‍- ഒരു തുണി ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുക്കി ഷൂസിനകം തുടച്ചു വൃത്തിയാക്കി വെയിലില്‍ വച്ച് ഉണക്കി എടുത്തു നോക്കൂ.

നാഫ്തലീന്‍ ഗുളികകള്‍-  ഇവ ഷൂസിനുള്ളില്‍ ഇട്ടു വയ്ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കും.

കരി - കരിയും ഷൂസിലെ ദുര്‍ഗന്ധം അകറ്റാന്‍ പറ്റിയ ഒന്നാണ്. 

English Summary- Remove Bad odor from Shoes; Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA