വീടുകള്‍ മോടിയാക്കുന്നതിന്റെ ഭാഗമായി നമ്മള് ധാരാളം ചിത്രങ്ങള്‍ ചുവരുകളില്‍ തൂക്കാറുണ്ട്. വീടായാലും ഓഫിസായാലും അത് അകത്തളങ്ങള്‍ക്ക് വല്ലാത്ത ഭംഗി കൂട്ടും. ചുവരില്‍ ചിത്രങ്ങള്‍ തൂക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് എന്തൊക്കെയാണെന്ന് കൂടി നോക്കാം.
ഒരു ചിത്രം തൂക്കുന്നതിന് മുമ്പേ മുറിയിലെ അന്തരീക്ഷവും, പ്രകാശവും കണക്കിലെടുക്കണം. ചുമരിന്റെ പകുതിക്ക് മേലെ ചിത്രം തൂക്കുന്നതാണ് നല്ലത്. എപ്പോഴും ഒരാളുടെ കൂടി സഹായം തേടിയിട്ടു വേണം ചിത്രങ്ങള്‍ തൂക്കാനും ആണി അടിക്കാനും.

ചുമര് ഡ്രില്‍ ചെയ്യുമ്പോളും ആണി അടിക്കുമ്പോളും ഇലക്ട്രിക് വയറുകള്‍ ചുവരിന് താഴെ ഇല്ലെന്നു ഉറപ്പിക്കണം. അല്ലെങ്കില്‍ ഷോക്കേല്‍ക്കാനും, വയറിങ്ങ് തകരാറിലാവാനും സാധ്യതയുണ്ട്.
ചുളുങ്ങിപ്പോയ ചിത്രങ്ങളാണെങ്കില്‍ വെല്‍ക്രോ (രണ്ട് വശവും ഒട്ടിക്കാന്‍ സാധിക്കുന്ന തരം ടേപ്പ്) ഉപയോഗിച്ച് ആണി കയറാത്ത പ്രതലങ്ങളില്‍ ചിത്രം ഉറപ്പിക്കാം. ചുവരില്‍ ചിത്രങ്ങള്‍ തൂക്കുമ്പോള്‍ വെല്‍ക്രോ ആണ് ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ മേല്പാളി ശ്രദ്ധയോടെ മാറ്റുക. കണ്ണാടി കഷ്ണങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ എവിടെയൊക്കെയാണ് തുളകള്‍ വരുന്നത് എന്ന് അടയാളപ്പെടുത്തി ഡ്രില്‍ ചെയ്ത് സ്ക്രൂ ചെയ്ത് തൂക്കാം.
English Summary- Putting Pictures in Home, Drilling- Tips