നിങ്ങള്‍ക്ക് അറിയാത്ത ബിയറിന്റെ ചില ഉപയോഗങ്ങൾ ഇതാ..

Beer
SHARE

മദ്യത്തിന്റെ ഗണത്തില്‍ ആണെങ്കിലും ധാരാളം ഗുണഗണങ്ങള്‍ ഉള്ള പാനീയമായ ബിയര്‍. അമിതമായി കഴിക്കുന്നത് ദോഷകരമാകുമെങ്കിലും മിതമായ രീതിയില്‍ ബിയര്‍ കഴിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഉല്ലാസത്തിനു മാത്രമല്ല, വീട്ടിലെ പല കാര്യങ്ങൾക്കുമുള്ള പൊടിക്കൈയായി ബിയർ ഉപയോഗിക്കാം. ഇനി നിങ്ങള്‍ക്ക് അറിയാത്ത ബിയറിന്റെ ചില ഗുണഗണങ്ങള്‍ അറിയാം.

തറ വൃത്തിയാക്കാം - കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം എങ്കിലും തറ വൃത്തിയാക്കുന്ന വെള്ളത്തില്‍ അൽപം ബിയര്‍ ഒഴിച്ച് തുടച്ചാല്‍ നല്ല തിളക്കം കിട്ടും.

കറ കളയാന്‍ - കാര്‍പറ്റിലോ മറ്റോ പറ്റിപിടിച്ചു ഇരിക്കുന്ന കറ കളയാന്‍ ബിയര്‍ ഉപയോഗിച്ച് നോക്കാം. ഏത് ഇളകാത്ത കറയേയും ബിയര്‍ ഇളക്കും.

ഒച്ച് ശല്യം - ബിയറില്‍ ഒരല്‍പം ഉപ്പിട്ടു ഒച്ചു ശല്യം ഉള്ള ഇടങ്ങളില്‍ വച്ചാല്‍ ഒച്ചിന്റെ ശല്യം ഒഴിവാക്കാം. 

സ്വര്‍ണ്ണം തിളങ്ങാന്‍ - സ്വര്‍ണ്ണം കൊണ്ട് ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ അൽപം ബിയര്‍ കൊണ്ട് തുടച്ചെടുത്താൽ മതി.

തലയിണയിലെ ദുര്‍ഗന്ധം - കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം കഴുകി എടുത്താല്‍ ഏതു ദുര്‍ഗന്ധവും പോകും.

English Summary- House Cleaning Use of Beer; Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA