ആരും കൊതിക്കുന്ന ഓഫിസ് ക്യുബിക്കിൾ ഒരുക്കാം; ഇവ ശ്രദ്ധിക്കുക

office-cubicle-green
SHARE

അടുക്കും ചിട്ടയും ഉള്ളൊരു വീട് അവിടുത്തെ താമസക്കാരുടെ മനോനിലയെ ആണ് കാണിക്കുന്നത് എന്ന് പറയാറുണ്ട്‌. അതായത് വൃത്തിയോടെ ഇട്ടിരിക്കുന്ന വീടുകളില്‍ ഒരു പോസിറ്റീവ് എനര്‍ജി ഉണ്ടാകും. പകരം വാരി വലിച്ചിട്ടിരിക്കുന്ന വൃത്തിരഹിതമായ വീട്ടിലെ കാര്യമോ? അവിടെ കഴിയുന്നവരുടെ മനസും അങ്ങനെ ആകുമെന്നാണ് പറയുക. ഇതേപോലെ തന്നെയാണ് നിങ്ങളുടെ ഓഫിസ് ക്യൂബിക്കിളിന്റെ കാര്യവും. നിങ്ങള്‍ ജോലി ചെയ്യുന്നിടം വൃത്തിയോടെ സൂക്ഷിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള മികവിനെയാണ് കാണിക്കുന്നത്. ഓഫിസ് ബോയിയുടെയോ ഹൗസ് കീപ്പിംഗ് സ്റ്റാഫിന്റെയോ മാത്രം പണിയല്ല നിങ്ങളുടെ ക്യൂബിക്കിള്‍ വൃത്തിയാക്കുക എന്നത്. അതിനായി നിങ്ങള്‍ക്കും ചിലത് ചെയ്യാം.

പേപ്പറുകളും ഫയലുകളും വാരിവലിച്ചു ഇടാതെ എല്ലാം അടുക്കി മേശവലിപ്പില്‍ ആദ്യം വയ്ക്കുക. ഫയലുകള്‍ എടുക്കേണ്ട രീതിയില്‍ ക്രമീകരിച്ചാല്‍ ഒന്നെടുക്കാന്‍ എല്ലാം കൂടി വലിച്ചെടുക്കുന്ന സ്വഭാവം നിര്‍ത്താം. അനാവശ്യമായ പേപ്പറുകള്‍ ഉണ്ടെങ്കില്‍ അവ വെയിസ്റ്റ് ബിന്നില്‍ കളയുക. നിങ്ങള്‍ക്ക് വേണ്ട പേപ്പറുകള്‍ മാത്രം ടേബിളിലും മേശയിലും വയ്ക്കുക.

office-cubicle

ഭംഗിയുള്ള ടേബിള്‍ ലാമ്പ്, ഫോട്ടോകള്‍, ഇന്‍ഡോര്‍ പ്ലാന്റ്റുകള്‍ എന്നിവ കൊണ്ട് നിങ്ങളുടെ ക്യൂബിക്കിള്‍ അലങ്കരിക്കാം. ചെറിയൊരു പെന്‍സ്റ്റാന്റ് ഉണ്ടെങ്കില്‍ പേന, പെന്‍സില്‍ എന്നിവ അതില്‍ ഇട്ടുവയ്ക്കാം.

നിങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ചിത്രങ്ങള്‍, വരികള്‍ എന്നിവ കോപ്പി എടുത്തു ഭിത്തിയില്‍ ഒട്ടിച്ചു വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുണിയോ മറ്റോ സൂക്ഷിച്ചാല്‍ അടിക്കടി നിങ്ങളുടെ ക്യൂബിക്കിളിലെ പൊടി തുടച്ചു കളയാം. 

English Summary- Office Cubicle Maintenance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA