ബാത്റൂമുകളിൽ ഇന്ന് ആഡംബരത്തിന്റെ പ്രതീകമാണ് ബാത്ടബ്ബുകള്‍. കാര്യം കാണാന്‍ നല്ല ഭംഗിയാണെങ്കിലും പരിപാലനം ആവശ്യമുള്ള ഒന്നാണ് ബാത്ടബ്ബ്. അഴുക്കും മറ്റും എളുപ്പത്തില്‍ പിടിക്കാന്‍ പറ്റിയയിടമാണ്. വഴുക്കൽ ഉണ്ടായി തെന്നിവീണാൽ പിന്നെ ജലസമാധി പൂകാൻ വരെ സാധ്യതയുണ്ട്. എങ്ങനെയാണ് ബാത്ടബ്ബ് എളുപ്പത്തില്‍ വൃത്തിയാക്കേണ്ടത് എന്ന് നോക്കാം.
വെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് ഇതില്‍ അല്‍പം ഉപ്പിട്ടാല്‍ ബാത്ടബ്ബ് കഴുകി വൃത്തിയാക്കാനുള്ള ലായനിയായി. പ്രകൃതിദത്തമായ ബ്ലീച് ആണിത്. ഇത് പോരെങ്കില്‍ ബ്ലീച് തന്നെ ഉപയോഗിക്കാം.

ബാത്ടബ്ബ് വൃത്തിയാക്കാന്‍ പറ്റിയ മറ്റൊരു മാര്‍ഗ്ഗമാണ് ഇറേസിങ് സ്‌പോഞ്ച്. എന്നാല്‍ ഇത് വച്ച് ഉരച്ചു കഴുകുമ്പോള്‍ ടബിന് കേടു പറ്റാതെ ശ്രദ്ധിക്കണം. ബാത്ടബില്‍ ചെറൂചൂടുവെള്ളത്തില്‍ അല്‍പം സോപ്പുപൊടിയും നാരങ്ങാനീരും കലര്‍ത്തി വെള്ളം നിറച്ചിട്ട ശേഷം കഴുകി കളയുന്നതും നല്ലതാണ്.
English Summary- Cleaning Bathtub Tips