അശ്രദ്ധ അപകടമാകാം; പൊട്ടിയ ഗ്ലാസ്‌ നീക്കം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കുക

glass-on-floor
SHARE

പൊട്ടിയ ഗ്ലാസ്‌ പീസുകള്‍ എത്ര നന്നായി തൂത്തു വൃത്തിയാക്കിയാലും ഒരു തരി എങ്കിലും ബാക്കി കിടക്കാറില്ലേ! ചെറിയ കുട്ടികള്‍ ഉള്ള വീടുകളില്‍ ഇത് മതി അപകടത്തിന്. അതിനാല്‍ പൊട്ടിയ ഗ്ലാസ്‌ നീക്കം ചെയ്യുമ്പോള്‍ പാലിക്കേണ്ട ചില പൊടിക്കൈകള്‍ എന്തൊക്കെ എന്ന് നോക്കാം.

ജനാലചില്ലോ ചായഗ്ലാസ്സോ എന്തുമാകട്ടെ, കൈകൊണ്ടോ ചൂലുകൊണ്ടോ ബ്രഷുകൊണ്ടോ എടുത്ത് മാറ്റുകയാണെങ്കിലും, പൊടിഞ്ഞ വളരെ ചെറിയ ഏതാനും ചില്ലുകൾ അവശേഷിക്കുന്നത് കാണുവാനാകും. ഷൂസ് ധരിച്ചു കൊണ്ടോ ചെരുപ്പ് ധരിച്ചു കൊണ്ടോ വേണം എപ്പോഴും ഗ്ലാസ്‌ ചില്ലുകള്‍ നീക്കം ചെയ്യാന്‍. പറ്റുന്നെങ്കില്‍ കൈയ്യുറ കരുതുക. ഗ്ലാസ് വീണുപൊട്ടിയ സ്ഥലം എല്ലായിടവും പരിശോധിക്കണം. എത്രത്തോളം അകലേക്ക് അവ തെറിച്ചുവീണിട്ടുണ്ടെന്ന് പെട്ടെന്ന് മനസ്സിലാക്കുവാൻ സാധിച്ചെന്നു വരില്ല. ഗ്ലാസ്‌ ചില്ലുകള്‍ നീക്കം ചെയ്യാന്‍ ചില എളുപ്പവഴികള്‍ നോക്കാം.

ഒരു ബ്രെഡ്‌ കഷ്ണം കൊണ്ട് ഗ്ലാസ്‌ചില്ലുകള്‍ നീക്കം ചെയ്യാം. ബ്രെഡ്ഡിലെ തുളകളുള്ള പ്രതലം ഒരു സ്‌പോഞ്ചുപോലെ പ്രവർത്തിച്ച് ഗ്ലാസ് ചീളുകളെ ഒപ്പിയെടുക്കും.

broken-glass

അടുക്കളയിൽ ഉപയോഗിക്കുന്ന ടവ്വൽ പേപ്പർ നനച്ചെടുത്തു തുടയ്ക്കുന്നതും നല്ലതാണ്. ഒട്ടിക്കാൻ ഉപയോഗിക്കുന്ന മാസ്‌കിംഗ് ടേപ്പുകളോ ഡക്ട് ടേപ്പുകളോ ഉപയോഗിച്ചും ചില്ലുകള്‍ പൂര്‍ണ്ണമായും തുടച്ചെടുക്കാം. തറവിരിപ്പിലോ പരവതാനിയിലോ ആണ് ഗ്ലാസ് പൊട്ടിവീണതെങ്കിൽ, ലിന്റ് റോളറുകൾ നന്നായി പ്രവർത്തിക്കും. അങ്ങനെ ഗ്ലാസ് ചീളുകൾ മാറ്റിയശേഷം ആ ഭാഗം കഴുകി വൃത്തിയാക്കാം.

English Summary- Cleaning Broken Glass on Floor; Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA