ADVERTISEMENT

പഴയ ഫര്‍ണിച്ചറുകള്‍ക്ക് ഭംഗി പോരെന്നു പറഞ്ഞു അവ മാറ്റി പുതിയവ വാങ്ങാന്‍ പദ്ധതിയുണ്ടോ ? എങ്കില്‍ രണ്ടാമതൊന്നു കൂടി ചിന്തിക്കൂ. പഴമയുടെ സ്പര്‍ശമുള്ള ഫര്‍ണിച്ചറുകള്‍ ഇഷ്ടമുള്ള വലിയൊരു കൂട്ടം ആളുകളുണ്ട്. അതിനാൽ ആവശ്യക്കാരുമുണ്ട്. അതിനാല്‍ കയ്യിലുള്ളവ ഉപേക്ഷിച്ചു പുതിയവ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാതെ  പഴയതിനെ പുതുപുത്തനാക്കി എടുക്കുകയാണ് വേണ്ടത്. ചിതല്‍ , പൊടി, അഴുക്ക് എന്നിവ വേഗത്തില്‍ പിടികൂടാന്‍ സാധ്യതയുള്ളതാണ് മരം കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍. കാലപഴക്കവും ഇവയുടെ പുതുമ നഷ്ടമാകാന്‍ കാരണമാകും. എന്നാല്‍ ഇതാ പഴയ ഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നൽകാൻ ഇനി പറയുന്ന വിദ്യകള്‍ ഉപയോഗിക്കാം.

furniture-designs-03

മിനറല്‍ ഓയിലും നാരങ്ങയും ഉണ്ടെങ്കില്‍ മരം കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ നന്നാക്കി എടുക്കാം. അഴുക്ക് നീക്കം ചെയ്ത് പഴയ ശോഭ വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. നാരങ്ങാനീര് ഒരു ക്ലീനിങ് ഏജന്‍റായി പ്രവര്‍ത്തിച്ച് അഴുക്കുകള്‍ നീക്കം ചെയ്യും. ഒരു തുണി കൊണ്ട് ഈ ലായനി തടിയില്‍ തുടച്ചെടുത്താല്‍ നല്ല ശോഭ ലഭിക്കും.

eco-friendly-home-furniture-JPG

പെട്രോളിയം ജെല്ലിയും ഫര്‍ണിച്ചറുകള്‍ക്ക് മിനുസം ലഭിക്കാന്‍ നല്ലതാണ്. അൽപം ജെല്ലി എടുത്തു വരണ്ട ഫര്‍ണിച്ചറുകളില്‍ പുരട്ടിയ ശേഷം തുടച്ചു എടുത്താല്‍ മതിയാകും.

Chevoor: a paradiso for the connoisseur of furniture
Chevoor: a paradiso for the connoisseur of furniture

ടര്‍പന്‍റൈനും തേനീച്ചമെഴുകും സമമമായെടുത്ത് മരഫര്‍ണിച്ചറുകള്‍ വൃത്തിയാക്കാം. ചിതലുകളും മറ്റ് കീടങ്ങളും തടി കേടുവരുത്തുന്നതും ഇതുപയോഗിച്ച് തടയാം. ഇനി മറ്റൊരു വിദ്യയാണ് മയോണീസ് ഉപയോഗിച്ചുള്ളത്. സാലഡിലും, പാസ്തയിലും രുചിക്കായി ചേര്‍ക്കുന്നതിനപ്പുറം തടി സാമഗ്രികളിലെ അഴുക്ക് നീക്കം ചെയ്യാനും മയോണീസ്  ഉപയോഗിക്കാം. മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ക്ക്  തിളക്കം നൽകാൻ ഒലിവ് ഓയിലും നല്ലത് തന്നെ. 

English Summary- Polishing Old Furniture; Natural Hacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com