വീടിനുള്ളിലെ ചൂട് കുറയ്ക്കാം; അധിക ചെലവ് ഇല്ലാതെതന്നെ!

summer-cool
SHARE

പുറത്തിറങ്ങിയാലും ചൂട്, വീട്ടിൽ ഇരുന്നാലും ചൂട്. ഫാന്‍ ഫുള്‍ സ്പീഡില്‍ പ്രവര്‍ത്തിപ്പിച്ചാലും രക്ഷയില്ലാത്തത് കൊണ്ട് ഇപ്പോള്‍ വീടുകളിലേക്ക് എസി വാങ്ങാന്‍ ഓടുകയാണ് ആളുകള്‍. ഇതിനൊന്നും കഷ്ടപ്പെടാതെ തന്നെ വീട്ടിനുള്ളില്‍ ചൂട് കുറയ്ക്കാന്‍ കഴിയുന്ന ചില പൊടിക്കൈകളുണ്ട്. അവയൊക്കെ ഒന്ന് പരീക്ഷിച്ചാല്‍ തന്നെ വീട്ടിനുള്ളിലെ ചൂടിന്റെ കാഠിന്യം നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കുക തന്നെ ചെയ്യും.

1. ക്രോസ് വെന്റിലേഷൻ

എതിര്‍ദിശകളിലെ ജനാലകള്‍ തുറന്നിടുന്നത് കൊണ്ട് വീടിനുള്ളിൽ വായുസഞ്ചാരം സുഗമമാകും. രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലും, വൈകിട്ട് ഏഴിനും പത്തിനും ഇടയിലും ആണ് തണുത്തകാറ്റ് കൂടുതല്‍ ലഭിക്കുന്നത്. ഈ സമയമാണ് ക്രോസ് വെന്‍റ്റിലെഷന്‍ ഏറ്റവും ഫലപ്രദമാകുക.

2. വീട്ടിനുള്ളില്‍ ചെടികള്‍ക്ക് ഇടം നല്‍കാം

indoor-plants-bed

മണി പ്ലാന്റുകള്‍, ചെറുവള്ളിപടര്‍പ്പുകള്‍ ഒക്കെ വയ്ക്കുന്നത് ചൂടിനെ കുറയ്ക്കാന്‍ സഹായിക്കും. വീടിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചെടികള്‍ കൂടുതല്‍ വെയ്ക്കുന്നത് സൂര്യപ്രകാശം നേരിട്ട് കടക്കുന്നതിനെ തടുക്കും. ജനലിന്റെ വശത്ത് വയ്ക്കുന്ന വിന്‍ഡോ പ്ലാന്റുകള്‍ക്ക് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്. ഇത് വീട്ടിനുള്ളിലെ ഹുമിഡിറ്റി ക്രമപ്പെടുത്തും. ഫ്ലവര്‍ വെയിസുകളില്‍ കൃത്രിമ പൂക്കള്‍ക്ക് പകരം നല്ല തണുത്ത വെള്ളം നിറച്ച ശേഷം പൂക്കളും ഇലകളും ഇട്ടു നോക്കൂ.

3. ഐസ് ക്യൂബ് ഉണ്ടോ?

ഒരു ടേബിള്‍ ഫാന്‍, ഒരു സ്റ്റീല്‍  പാത്രം, കുറച്ചു ഐസ് ക്യൂബുകള്‍. ഇത്രയും ഉണ്ടെങ്കില്‍ വീടിനുള്ളിലെ ചൂടൊന്നു കുറയ്ക്കാന്‍ സാധിക്കും. ഫാനിനു മുന്‍പിലായി ഈ പാത്രം വെച്ച ശേഷം ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. അതോടെ ഐസ് ഉരുകാനും ഫാനിന്റെ കാറ്റിനു നല്ല കുളിര്‍മ്മ ഉണ്ടാകാനും തുടങ്ങും.

4. റൈസ് പില്ലോ 

ഏറ്റവും കുറഞ്ഞ ചിലവില്‍ ചെയ്യാന്‍ സാധിക്കുന്ന ഒന്നാണ് റൈസ് പില്ലോ. കുറച്ച് അരി ഒരു തുണിയിൽ ഇട്ടശേഷം നന്നായി തുന്നികെട്ടുന്നതാണ് ഇതിന്റെ രീതി. ഇത് ഫ്രിഡ്ജിൽ  വച്ച് തണുപ്പിച്ച ശേഷം തല വയ്ക്കാൻ ഉപയോഗിക്കാം. അതുപോലെ തണുപ്പുകാലത്ത് ഇത് മൈക്രോവേവ് ചെയ്തശേഷം വേദനയുള്ള ഭാഗത്ത് വയ്ക്കാനും ഉപയോഗിക്കാറുണ്ട്. ചൂടിനു നല്ലൊരു പരിഹാരമാണിത്. 

5. കര്‍ട്ടന്‍

bamboo-curtain

കാറ്റിനെ അകത്തോട്ടും പുറത്തേക്കും വിടാത്ത കര്‍ട്ടനുകള്‍ ചൂട് കാലത്ത് സ്ഥിതിഗതികള്‍ വഷളാക്കും. പകരം വായുകടക്കുന്ന തരം കര്‍ട്ടനുകള്‍ ഉപയോഗിക്കാം. കിടക്കയ്ക്ക് അരികില്‍ ഒരു നനഞ്ഞ ബെഡ് ഷീറ്റോ തുണിയോ വിരിച്ചിടുന്നത് ചൂട് കുറയ്ക്കും.

6. ഇലക്ട്രോണിക് ഉപകരണങ്ങള്‍ 

ഇലക്ട്രോണിക് ഉപകരണങ്ങള്‍ ആവശ്യം ഇല്ലാത്തപോള്‍ പ്ലഗ് ഊരിയിടുക. ഇല്ലാത്ത പക്ഷം ഇവ സദാനേരവും ചൂട് പുറംതള്ളികൊണ്ടിരിക്കും. തുണികള്‍ തേക്കുന്നതും, പാചകം ചെയ്യുന്നതുമെല്ലാം ചൂട് കാലത്ത് വൈകുന്നേരങ്ങളില്‍ കഴിവതും ചെയ്യാം. വീട്ടിനുള്ളില്‍ ആവശ്യമില്ലാതെ ലൈറ്റുകള്‍ കഴിവതും ഓഫാക്കിയിടുക. ഇത് ചൂട് കൂടാന്‍ കാരണമാകും. LED അല്ലെങ്കില്‍ CFL ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

7.  വെള്ളനിറം നല്‍കാം

കടുംനിറങ്ങള്‍ വീട്ടിനുള്ളില്‍ ചൂട് കൂട്ടും. അതുകൊണ്ട് തന്നെ ഇളം നിറങ്ങള്‍ വീടുകള്‍ക്കുള്ളില്‍ നല്‍കാം. വീടിന്റെ റൂഫ് ഭാഗത്ത് സോളാര്‍ റിഫ്ലെക്റ്റീവ് വൈറ്റ് പെയിന്റ് നല്‍കുന്നത് ചൂടിനെ പ്രതിഫലിപ്പിച്ച് അകത്തളങ്ങളിൽ കുളിർമ പകരും.. ടെറസില്‍ നല്ലൊരു ഗാര്‍ഡന്‍ ഉണ്ടാക്കുന്നതും ചൂട് കുറയ്ക്കാന്‍ സഹായിക്കും.

English Summary- Cool Your House Naturally; Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA