കൊറോണ വൈറസ് ബാധയെത്തുടർന്ന് ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടുകയാണ്. എന്നാൽ നിങ്ങളുടെ വീടുകളിൽ ഒളിഞ്ഞിരിക്കുന്ന രോഗാണുക്കളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? വീടും വീട്ടുസാധനങ്ങളും വൃത്തിയാക്കാന്‍ പലവിധ ലോഷനുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. പക്ഷേ പ്രധാന പ്രശ്നം ഇവയിലടങ്ങിയിരിക്കുന്ന കെമിക്കലുകളാണ്. കൈകളില്‍ അലര്‍ജി ഉണ്ടാക്കുന്നത് മുതല്‍ കുട്ടികള്‍ അബദ്ധത്തില്‍ ഉപയോഗിച്ചേക്കാമെന്നുള്ളത് വരെ നിരവധി പ്രശ്നങ്ങള്‍ ഈ ലോഷനുകള്‍ മൂലം ഉണ്ട്. ഈ രാസവസ്തുക്കള്‍ ഇല്ലാതെയും വീട് വൃത്തിയായി സൂക്ഷിക്കാനാകും. അതിന് ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ മാത്രം മതി.
കട്ടിങ് ബോര്‍ഡ്
വീട്ടിൽ ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള എന്നതിൽ സംശയമില്ലല്ലോ. രോഗബാധയുള്ള ജോലിക്കാരോ മറ്റോ അടുക്കളയിൽ ഉണ്ടെങ്കിൽ അവർ തൊടുന്ന സാധനങ്ങളിൽ സ്പർശിക്കുന്നത് വഴി രോഗം പടരാം. കട്ടിങ് ബോര്‍ഡില്‍ ഇ-കോളി ബാക്ടീരിയകള്‍ വരെ ഉണ്ടാകുമെന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ ഇവ സുരക്ഷിതമായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പച്ചക്കറികളും മറ്റും അരിയാന്‍ ഉപയോഗിക്കുന്നതിനാൽ കെമിക്കലുകള്‍ അടങ്ങിയ ലോഷനും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമല്ല. ഒരു കഷണം നാരങ്ങയാകാം ഇതിന് പകരം. നാരങ്ങ തേച്ച് പിടിപ്പിച്ച ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് ബേക്കിങ് സോഡ കൊണ്ട് കട്ടിങ് ബോര്‍ഡ് ഉരച്ച് കഴുകിയാല്‍ മതി.
ബാത്റൂം
വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ രോഗം പടരാൻ സാധ്യതയുള്ള മറ്റൊരിടമാണ് ബാത്റൂം. ഇവിടം വൃത്തിയാക്കാൻ നാരങ്ങയും ബേക്കിംഗ് സോഡയും ചേര്‍ന്ന മിശ്രിതം ഉപയോഗിക്കാം. ഇവ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം അല്‍പ്പം ഡെറ്റോള്‍ തളിച്ച വെള്ളം ഉപയോഗിച്ചും കഴുകാം.
ജനൽ, കണ്ണാടി, തറ
വീട്ടിലെ ജനൽച്ചില്ലുകളും തറയും കണ്ണാടിയുമൊക്കെ പലതരം രോഗാണുക്കളുടെ ഇരിപ്പിടമാകാം. മാരക ലോഷനുകളൊന്നും ഇല്ലാതെയും ഇവ നശിപ്പിക്കാം. അല്‍പ്പം ബേക്കിംഗ് സോഡ അല്ലെങ്കില്‍ കാരവും വിനാഗിരിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി. ജനല്ചില്ലിലെയും കണ്ണാടിയിലെയും പാട് മാറ്റാൻ വിലയേറിയ ലോഷൻ വേണമെന്നില്ല. പകരം മുറിച്ച ഉരുളക്കിഴങ്ങ് മതി. അവയിൽ ഉരുളക്കിഴങ്ങ് തേച്ച് പിടിപ്പിക്കുക. അഞ്ച് മിനുട്ട് കഴിഞ്ഞ് തുണി കൊണ്ട് തുടച്ച് മാറ്റുക. കണ്ണാടിയും ജനല്‍പ്പാളിയും തിളങ്ങുന്നത് കാണാം.
English Summary- Clean House in healthy Way