ടോയ്‌ലറ്റ് വൃത്തിയാക്കാൻ ടോയ്‌ലറ്റ് 'ബോംബ്'! അനായാസം വീട്ടിലുണ്ടാക്കാം

toilet-bomb-clean
Representative Image
SHARE

ടോയ്‌ലറ്റ് വൃത്തിയാക്കുന്നത് എല്ലാവർക്കും തലവേദനയാണ്. എത്രയൊക്കെ വൃത്തിയാക്കിയാലും പിന്നെയും അവിടെയും ഇവിടെയും അഴുക്ക് ബാക്കിയാകും. കണ്ട ലോഷനുകള്‍ എല്ലാം ഉപയോഗിച്ചിട്ടും ആഗ്രഹിച്ച വൃത്തി നിങ്ങളുടെ ടോയ്‌ലറ്റിനു ലഭിക്കുന്നില്ല എന്ന പരാതിയുണ്ടോ? എങ്കില്‍ ഇതാ നിങ്ങളെ സഹായിക്കാന്‍ 'ടോയ്‌ലറ്റ് ബോംബ്‌' എന്നൊരു സംഗതിയുണ്ട്. പൊട്ടിത്തെറിക്കുന്ന ബോംബ് ഒന്നുമല്ല കേട്ടോ..ഇത് ഒരു ഉപകാരിയായ ബോംബ് ആണ്.

ഇതുണ്ടാക്കാൻ ആകെ ആവശ്യമുള്ളത് വെറും മൂന്നു സാധനങ്ങളാണ്. സോഡാ പൊടി, ഡിഷ്‌ വാഷ്, സിട്രിക് ആസിഡ്. ഇനി എങ്ങനെയാണ് ഇതുണ്ടാക്കുക എന്ന് നോക്കാം.

ഒരു ബൗളിലേക്ക് അരക്കപ്പ് സോഡാപ്പൊടി (അതായത് ഏകദേശം 100 ഗ്രാം),  50 ഗ്രാം സിട്രിക് ആസിഡ് എന്നിവ ചേർക്കാം ( എത്രയാണ് സോഡാപ്പൊടി എടുത്തത് അതിൻറെ പകുതി സിട്രിക് ആസിഡ് ചേർക്കണം). ഇനി ഫോർക്ക് വെച്ച് രണ്ടും കൂടി മിക്സ് ചെയ്ത് എടുക്കാം (സ്പൂൺ വച്ച് മിക്സ് ചെയ്താൽ ശരിയായി എന്നുവരില്ല), ഇനി അതിലേക്ക് ഒരു ടേബിൾസ്പൂൺ ഡിഷ് വാഷ്  ചേർത്ത് കുഴച്ച് എടുക്കാം. (ചിലപ്പോൾ ഒരു ടേബിൾസ്പൂൺ ഡിഷ് വാഷ് ആവശ്യം വരില്ല, എപ്പോഴാണോ ഈ മിക്സ് നല്ലപോലെ കയ്യിൽ ഉരുളയാക്കി പിടിക്കാൻ പറ്റുന്നത് അപ്പോൾ നമുക്ക് കുഴയ്ക്കുന്നത് നിർത്താം).

toilet-flush

ഇനിയിതിനെ സെറ്റ് ആക്കി വയ്ക്കാം. ഇതിനായി ഒരു ഐസ് ട്രേ ഉപയോഗിച്ചാല്‍ മതിയാകും. അല്ലെങ്കിൽ സാധാരണ ഉരുള ആക്കി വച്ചാലും മതിയാകും. ഇനിയും നല്ല പോലെ അമർന്നു വരാൻ വേണ്ടി നല്ല വെയിറ്റ് ഉള്ള സാധനം ഇതിനു മുകളിലായി കയറ്റി വയ്ക്കണം ഇതൊരു ദിവസമെങ്കിലും ഇങ്ങനെ വയ്ക്കണം. ഈ 'ബോംബ്' നമുക്ക് സിങ്കുകളിലും വാഷ് ബേസിനിലും ക്ളോസറ്റിലുമെല്ലാം ഇട്ടു കൊടുക്കാവുന്നതാണ്. എല്ലായിടവും ഞൊടിയിടയിൽ വെട്ടിതിളങ്ങും.

toilet-flushing

English Summary- Toilet Bomb For Instant Cleaning

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA