ADVERTISEMENT

ലോക്ഡൗൺ കാലമല്ലേ ...വീട്ടിൽ ബോറടിച്ചിരിക്കാതെ കലാപരമായി എന്തെങ്കിലും ചെയ്താലോ? എന്നാൽപ്പിന്നെ ഈ ഈസ്റ്ററിന് വീട്ടിലെ പ്രെയർ സ്‌പേസിൽ വയ്ക്കാൻ ഒരു കൊച്ചു ഗ്രോട്ടോ ഉണ്ടാക്കിയാലോ? ചെറിയ കരിങ്കൽ കഷ്ണങ്ങൾ (വീടുപണിക്ക് ഉപയോഗിക്കുന്ന മെറ്റൽ) പശ ചേർത്തൊട്ടിച്ചാണ് ഈ മിനിയേച്ചർ ഗ്രോട്ടോ ഉണ്ടാക്കുന്നത്. എങ്ങനെയെന്ന് തൃശൂർക്കാരിയായ ഗ്ലീന റോളി പറഞ്ഞുതരും. 

ചുമ്മാ വീടിനു ചുറ്റും നടന്നു നോക്കിയപ്പോൾ ആണ് വീട് പണിയാനും തോട്ടം പണിയാനും കൊണ്ട് വന്ന ചെറിയ കരിങ്കൽ കഷ്ണങ്ങൾ കണ്ടത് .പെട്ടെന്ന് മനസ്സിൽ ഒരു ആശയം മിന്നി .

'ഒരു കൊച്ചു ഗ്രോട്ടോ ഉണ്ടാക്കിയാലോ '!കുറച്ചു കല്ലുകൾ പെറുക്കിയെടുത്തു കൊണ്ട് വന്നു .കഴുകി ഉണക്കിയെടുത്തു .വീട്ടിലുള്ള ഒരു കാർഡ് പേപ്പർ എടുത്തു ഗ്രോട്ടോയുടെ വലുപ്പം കണക്കാക്കി വൃത്താകൃതിയിൽ വെട്ടിയെടുത്തു .കാർഡ് പേപ്പറിന്റെ നടുവിൽ പരന്ന പ്രതലമുള്ള ഒരു കട്ട ഒട്ടിച്ചെടുത്തു .ഈ കട്ടയിലാണ് അവസാനം രൂപം ഒട്ടിച്ചു ചേർക്കുന്നത് .ഉണക്കിയെടുത്ത കല്ലുകൾ വൃത്തകൃതിയിൽ വെട്ടിയെടുത്ത കാർഡ്‌പേപ്പറിൽ പശ വെച്ചു ഒട്ടിച്ചെടുക്കുന്നു .അങ്ങനെ ഗ്രോട്ടോയുടെ അടിസ്ഥാനം തയ്യാറാക്കുന്നു .

പിന്നീട് വശങ്ങളിലേക്ക് കല്ലുകൾ ഒട്ടിച്ചു മുകളിലേക്ക് ഉയർത്തുന്നു .ഗ്രോട്ടോയുടെ മുൻവശം അർദ്ധവൃത്താകൃതിയിൽ കിട്ടുന്നതിന് കനം കൂടിയ അതേ സമയം വളയ്ക്കാൻ എളുപ്പമുള്ള കാർഡ് ബോർഡ് പേപ്പർ വളച്ചു വെക്കുന്നു .അതുപോലെ ഗ്രോട്ടോയുടെ അകവശം കൃത്യമാക്കുന്നതിനു പുറകിലേക്കും കാർഡ്ബോർഡ് പേപ്പർ വളച്ചു വെക്കുന്നു .ശേഷം കല്ലുകൾ പശയിൽ ചേർത്തു ഒട്ടിച്ച് ഗ്രോട്ടോയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നു .

അടുത്ത ഘട്ടത്തിൽ , കല്ലുകൾ ചേർത്തു ഒട്ടിക്കുമ്പോൾ ഉണ്ടാകുന്ന ധാരാളം വിടവുകൾ ചെറിയ കല്ലുകൾ വെച്ചു അടയ്ക്കണം .പിന്നീട് കറുത്ത ഫാബ്രിക് കളർ അടിക്കുക .അത് ഉണങ്ങിയ ശേഷം മാറ്റ് ഫിനിഷ് ഉള്ള വാർണിഷ് അടിച്ചു ഗ്രോട്ടോയെ മനോഹരമാക്കാം .

ചിലർക്ക് ,കറുത്ത നിറം അടിക്കുന്നത് കല്ലിന്റെ സ്വാഭാവിക നിറം നഷ്ടപെടുന്നതായി അനുഭവപെടാം .അങ്ങനെ ഉള്ളവർ കറുത്ത നിറം അടിക്കാതെ നേരിട്ട് വാർണിഷ് അടിക്കുന്നത് ആണ് ഉത്തമം .ഗ്രോട്ടോ നിർമാണം നടത്തുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം കല്ലുകൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന പശ (Anabond,flex quick)കൈകളിൽ ആകാതിരിക്കാൻ ശ്രദ്ധിക്കണം .യാതൊരു കാരണവശാലും കുട്ടികളുടെ കൈയിൽ വരാൻ ഇടയാകരുത് .പശ ഉപയോഗിക്കുമ്പോൾ മാസ്കും കണ്ണടയും ഉപയോഗിക്കണം .

English Summary- Grotto Making; Lockdown Craft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com