ലോക്ഡൗണിൽ ബോറടിച്ചു; വെറും 9000 രൂപയ്ക്ക് സ്വയം പുതിയ അടുക്കള ഒരുക്കി വീട്ടമ്മ!

kitchen-before-after
SHARE

കോവിഡ് കാലത്ത് എങ്ങനെയൊക്കെ ക്രിയേറ്റീവ് ആകാം എന്ന് ചിന്തിക്കുകയാണ് എല്ലാവരും. ഇക്കൂട്ടത്തില്‍ തന്നെയായിരുന്നു ഓസ്ട്രേലിയക്കാരി ഹെയ്ലി ഡയറിയും. കാമുകന്‍ ലീ റിച്ചാര്‍ഡിനൊപ്പം ആണ് ഹെയ്ലിയുടെ താമസം. രണ്ടു വർഷം മുന്‍പാണ് ഇവര്‍ 200,000 ഡോളര്‍ മുടക്കി ഒരു വീട് വാങ്ങിയത്. അത്യാവശ്യം നല്ല സൗകര്യങ്ങൾ ഉള്ള രണ്ടു കിടപ്പറകള്‍ ഉള്ള വീട്ടില്‍ അധികം പണം ചിലവാക്കി അധികപണികള്‍ ഒന്നും ചെയ്യാന്‍ ഹെയ്ലിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നും ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് കൊറോണ വന്നതോടെ ഇവര്‍ക്ക് ദീര്‍ഘ നാള്‍ വീട്ടിലിരിക്കാന്‍ അവസരം വന്നത്. ഇതോടെ അടുക്കളയില്‍ കുറച്ചു മേക്ക്ഓവര്‍ നടത്താന്‍ ഹെയ്ലി തീരുമാനിച്ചു.  

women-kitchen

അധികം പണം മുടക്കാൻ ഹെയ്ലിക്ക് മനസ് ഇല്ലായിരുന്നു. നല്ല സൗകര്യം ഉള്ളതായിരുന്നു അടുക്കള. എന്നാല്‍ എന്തെങ്കിലും ഒരു പുതുമ മാത്രം കൊണ്ട് വരാം എന്ന് ഹെയ്ലി തീരുമാനിച്ചു. ആദ്യം തന്നെ ടൈലുകള്‍ മാറ്റുകയാണ് ഹെയ്ലി ചെയ്തത്. പിന്നീട് കബോര്‍ഡ് എല്ലാം പെയിന്റ് ചെയ്തു. ഡോര്‍ ഹാന്‍ഡില്‍ കൂടി മോടിപിടിപ്പിച്ചതോടെ സംഗതി കിടുവായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. എല്ലാത്തിനും കൂടി മുടക്കിയതോ വെറും 100 പൗണ്ട്. അതായത് ഏകദേശം 9400 രൂപ!

ഫ്രഷ്‌ വൈറ്റ് കളര്‍ പാലറ്റ് നല്‍കിയതോടെ അടുക്കളയില്‍ കൂടുതല്‍ സ്പെയിസും വെളിച്ചവും വന്നെന്നു ഹെയ്ലി പറയുന്നു. അടുക്കള ഇത്രയും കിടിലനാക്കിയാതോടെ ഇനി ഗാര്‍ഡനും ഹാളും കൂടി ചെറിയ ബജറ്റില്‍ അടിപൊളിയാക്കാന്‍ ആണ് ഹെയ്ലിയുടെ നീക്കം. 

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA