വെറും 15000 രൂപയ്ക്ക് അടുക്കളയും ബാത്റൂമും സ്വയം പുതുക്കി വീട്ടമ്മ; സാധനങ്ങൾ ഒപ്പിച്ചത് ഓൺലൈനിൽ

bathroom-kitchen-transform
ചിത്രങ്ങൾക്ക് കടപ്പാട്- സമൂഹമാധ്യമം
SHARE

വെറും 200 ഡോളര്‍ (15000 രൂപ) മുടക്കി അടുക്കളയ്ക്കും ബാത്ത്റൂമിനും അടിപൊളി മേക്കോവര്‍ നടത്തിയിരിക്കുകയാണ് സോഫി ഈഗിള്‍ടണ്‍. കഴിഞ്ഞ ഏപ്രിലില്‍ ആണ് സോഫി ഒരു പുതിയ ഫ്ലാറ്റ് വാങ്ങുന്നത്. കണ്ടന്റ് ക്രിയേറ്ററായ സോഫി വീട് വാങ്ങിയ ഉടനെ അതില്‍ അധികം പണം മുടക്കാന്‍ ഒന്നും തയ്യാറായിരുന്നില്ല. എന്നാല്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നും സോഫി ആഗ്രഹിച്ചു. അങ്ങനെയാണ് തെളിച്ചമില്ലാതെ കിടന്ന അടുക്കളയും ബാത്ത്റൂമും സോഫി ഒന്ന് മോടി കൂട്ടാന്‍ ഇറങ്ങിയത്‌. 

DIY (Do IT Yourself) മോഡല്‍ പരീക്ഷിക്കാനായി സോഫി തീരുമാനിച്ചു. ഓണ്‍ലൈന്‍ വഴി വാങ്ങിയ സാധനങ്ങള്‍ കൊണ്ടാണ് സോഫി വീട് ഭംഗിയാക്കാന്‍ തീരുമാനിച്ചത്. കിച്ചന്‍ യൂണിറ്റും ടൈലും മാറ്റുകയാണ് ആദ്യം സോഫി ചെയ്തത്. ഒപ്പം ഡോര്‍ ഹാന്‍ഡിലുകളും മാറ്റി. ഇരുണ്ട നിറമുണ്ടായിരുന്ന കിച്ചന്‍ ക്യാബിനെല്ലാം നല്ല വെള്ളനിറം കൂടി നല്‍കിയതോടെ തെളിച്ചമുള്ളതായി. ഗ്രേ സ്ലെയിറ്റ് നിറം ആണ് തറയ്ക്ക് നല്‍കിയത്. 

bathroom-kitchen

സോഫിയുടെ അടുത്ത പരീക്ഷണം ബാത്ത്റൂമില്‍ ആയിരുന്നു. എല്ലായിടവും ആദ്യം തന്നെ സോഫി വെള്ള പെയിന്റ് അടിച്ചു. ബ്ലൂ നിറത്തില്‍ ഉണ്ടായിരുന്ന ടൈലുകള്‍ ബ്ലാക്ക്‌ നിറത്തിലാക്കി. കൂടെ കറുത്ത മെഴുകുതിരികള്‍, ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് റഗ് കൂടി കൊണ്ടിട്ടു. ബാത്ത്റൂമും അടുക്കളയും കൂടുതല്‍ ഹോംലിയാക്കാന്‍ നല്ല ഇന്‍ഡോര്‍ പ്ലാന്റുകള്‍ കൂടി വന്നതോടെ 200 ഡോളറിന് അടിപൊളി വീട് സോഫിക്ക് സ്വന്തമായി.

English Summary- Women Transformed Kitchen Bathrooom for 200 Dollar

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA