കൊറോണയെ തുരത്താൻ വീട്ടിൽ ജിം ഒരുക്കുമ്പോൾ...

home-gym-covid
SHARE

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് അടച്ചിട്ട സ്ഥാപനങ്ങളുടെ കൂട്ടത്തിൽ ഒന്നാണ് ജിംനേഷ്യങ്ങൾ. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ബോഡി ബിൽഡർമാരെയും വ്യായാമം എന്ന നിലയ്ക്ക് ജിമ്മുകളിൽ വർക്ക് ഔട്ട് ചെയ്യുന്നവരെയുമാണ്. ഇതിൽ പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയെ നിയന്ത്രിച്ചു നിർത്തുന്നതിനായി ജിമ്മുകളിൽ ജിമ്മിൽ പോകുന്നവരുടെ കാര്യമാണ് കൂടുതൽ കഷ്ടം. ലോക്ഡൗൺ പിരീഡിൽ അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നതും മതിയായ വ്യായാമം ഇല്ലാത്തതും ആളുകളെ പൊണ്ണത്തടിയിലേക്ക് നയിക്കാനും തുടങ്ങി. ഈ അവസ്ഥയിൽ ജിം തുറക്കുന്നതിനായി കാത്തിരിക്കുന്നതിനേക്കാൾ നല്ലത് വ്യായാമം മുടക്കാതിരിക്കാനായി വീട്ടിൽ ഒരു ജിം ഒരുക്കുന്നതാണ്.

പലരും ഇതിനു മുൻപും വീടുകളിൽ ജിമ്മുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും, ഫിറ്റ്നസിൽ തത്പരരായവർ ഒഴിച്ച് ബാക്കിയുള്ളവർ  തുണിയുണക്കാനുള്ള ഇടമായാണ് ജിം ഏരിയയെ കണ്ടിട്ടുള്ളത്. ഇപ്പോൾ ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങൾ ഉപയോഗിച്ച് ജിം ഒരുക്കുക എന്നതാണ് പ്രധാനം.


ശുദ്ധവായു ലഭിക്കണം..

gym


വീടിനുള്ളിൽ വർക്ക്ഔട്ടിനായി ഇടം ഒരുക്കുമ്പോൾ ധാരാളം വായുസഞ്ചാരമുള്ള ഇടമായിരിക്കാൻ ശ്രദ്ധിക്കുക. ഇത് മികച്ച ഫലം നൽകും. സ്ഥലവും സൗകര്യവും ഉള്ളവർക്ക് ഒരു മുറി ജിമ്മിനായി മാറ്റിവയ്ക്കാം. അതല്ലെങ്കിൽ ടെറസിന്റെ ഒരു ഭാഗം, ബാൽക്കണി, മുകൾനിലയിലെ ലിവിങ് സ്പേസ് എന്നിവിടങ്ങളിൽ ജിം ഒരുക്കാം. ജിം ഒരുക്കുന്നത് എവിടെയാണെങ്കിലും അവിടെ കൃത്യമായ വെളിച്ചവും കാറ്റും ലഭ്യമാക്കണം. അടച്ചിട്ട എസി മുറിയേക്കാൾ, നല്ലതുപോലെ കാറ്റും വെളിച്ചവും കയറുന്ന രീതിയിൽ വെന്റിലേഷനുള്ള മുറിയാണ് അഭികാമ്യം.

തറയുടെ കാര്യം ശ്രദ്ധിക്കാം...

mini-home-gym


റഫ് ആയിട്ടുള്ള പ്രതലം ഒരിക്കലും വർക്ക്ഔട്ടിന് നല്ലതല്ല. ‘കുഷനിങ് ഇഫക്ട്’ ഉള്ള രീതിയിലുള്ള തറയാണ് ജിമ്മിന് അനുയോജ്യം. സ്ഥിരമായി സെറ്റപ്പ് ചെയ്യുകയാണെങ്കിൽ, തറ പണിയുന്നതിൽ ശ്രദ്ധിക്കുക. തടി, ലാമിനേറ്റഡ് വുഡ്, പിവിസി പ്ലാങ്ക് എന്നിവയൊക്കെ ജിം വർക്ക്ഔട്ട് ഫ്ലോർ ഉണ്ടാക്കുന്നതിനായി ആവശ്യമാണ്. വ്യായാമം ചെയ്യുന്ന വേളയിൽ ഭാരമുള്ള വസ്തുക്കൾ ഉപയോഗിക്കേണ്ടി വരും. ഇവ വീണ്‌ തറയ്ക്ക് കേടുപറ്റാൻ ഇടയുണ്ടെന്നതിനാൽ തറയിൽ വിനൈൽ ഷീറ്റ് ഒട്ടിക്കാം. യോഗ മാറ്റ്, ജിം മാറ്റ് എന്നിവയും ഈ ആവശ്യത്തിനായി ഉപയോഗിക്കാം.


എല്ലാ ഉപകരണങ്ങളും ഒരുമിച്ചു വേണ്ട..

home-gym

ആരംഭശൂരത്വം കാണിച്ചു എല്ലാവിധ ഉപകരണങ്ങളും ഒരുമിച്ച് വാങ്ങിക്കൂട്ടേണ്ട ആവശ്യമില്ല. അത്യാവശ്യം വ്യായാമം ചെയ്യുന്നതിനാവശ്യമായ ഡംബലുകൾ, ബാറുകൾ, സ്കിപ്പിംഗ് റോപ്പുകൾ, റിങ്ങുകൾ എന്നിവ ആദ്യപടിയായി വാങ്ങുക. അതിനുശേഷം ഇവ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുണ്ട് എന്ന് ഉറപ്പാക്കിയ ശേഷം മാത്രം പുതിയ ഉപകരണങ്ങൾ വാങ്ങുക. ചെറിയ ചെലവിൽ ജിം ഒരുക്കുന്നതാണ് ഒരു തുടക്കക്കാരന് അഭികാമ്യം.ഉപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ..

വ്യായാമത്തിനായി വീട്ടിലെ ജിമ്മിലേക്ക് ഉപകരണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. എന്താണ് വ്യായാമം ചെയ്യുന്ന വ്യക്തിയുടെ ആവശ്യം എന്ന് മനസിലാക്കുക. മസിൽ ആണോ, വയർ കുറക്കുകയാണോ ആവശ്യം എന്ന് തീരുമാനിക്കുക. അതനുസരിച്ചാണ് ഉപകരണങ്ങൾ തെരഞ്ഞെടുക്കേണ്ടത്. ജിം ഒരുക്കുമ്പോൾ പലരും ആദ്യം വാങ്ങുന്നത് ട്രെഡ്മിൽ ആയിരിക്കും. ഇത് ഓൺലൈൻ വഴി വാങ്ങിയാൽ ചെലവ് താരതമ്യേന കുറവായിരിക്കും. ഒരു ലക്ഷം രൂപയോളം ചെലവിട്ട് ജിം സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എലിപ്റ്റിക്കൽ സൈക്കിൾ, ബാർബെൽ, ബാർബെൽ പ്ലേറ്റ് എന്നിവ വാങ്ങാവുന്നതാണ്.

തയാറാക്കിയത് 

ലക്ഷ്മി നാരായണൻ 

English Summary- Home Gym Setting Up during Lockdown Tips

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA