ഇന്ന് യോഗാദിനം; ലോക്ഡൗൺ പേടിയില്ലാതെ വീട്ടിൽ ഒരുക്കാം ഒരിടം

yoga-house
SHARE

'വീട്ടിൽ യോഗ, കുടുംബത്തോടൊപ്പം യോഗ' എന്ന സന്ദേശത്തോടെ ഇത്തവണത്തെ യോഗാദിനം വന്നെത്തിയിരിക്കുകയാണ്. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി ജിമ്മുകൾ അടച്ചിട്ടതോടെ ഫിറ്റ്നസ് പ്രേമികൾ അഭയം കണ്ടെത്തിയിരിക്കുന്നത് യോഗയിലാണ്. വീടിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് ചെയ്യാം എന്നതാണ് പ്രധാന സവിശേഷത.

വീടിനുള്ളിൽ ജിം ഒരുക്കുന്നത് പോലെ പണച്ചെലവുള്ള കാര്യമല്ല, യോഗ ചെയ്യുന്നതിനായി സ്ഥലം ഒരുക്കുന്നത്. യാതൊരു ഉപകരണങ്ങളും കൂടാതെ തന്നെ വർക്ക്ഔട്ട് ചെയ്യുന്നതിനുള്ള മനസാണ് യോഗയിൽ പ്രധാനം. ഇതുണ്ടെങ്കിൽ ആദ്യപടിയായി ചെയ്യേണ്ടത് വീട്ടിൽ ഏറ്റവും കൂടുതൽ വായുസഞ്ചാരമുള്ള സ്ഥലം യോഗ ചെയ്യുന്നതിനായി തെരഞ്ഞെടുക്കുക എന്നതാണ്. യോഗ ചെയ്യുന്നതിനായി മുറി പൂർണമായും വേണമെന്നില്ല. തുറസായ സ്ഥലമാണ് അതിനു ഉചിതം.

ബാൽക്കണി, ടെറസ് തുടങ്ങിയ സ്ഥലങ്ങൾ  യോഗ ചെയ്യാനുള്ള ഇടമായി മാറ്റിയെടുക്കാം.  കാറ്റും വെളിച്ചവും സൂര്യപ്രകാശവും കൃത്യമായി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. കാരണം , ശ്വസനം ശരിയാകാനും വിറ്റാമിൻ ഡി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനും ഇത്തരത്തിലുള്ള സ്ഥലമാണ് ഉചിതം. കാലാവസ്ഥയിലുള്ള വ്യതിയാനങ്ങൾ അനുഭവവേദ്യമാകുന്ന രീതിയിൽ തന്നെ വേണം യോഗയ്ക്കായി സ്ഥലമൊരുക്കാൻ.

yoga-home

യോഗ ചെയ്യുന്നതിനായി സ്ഥലമൊരുക്കുമ്പോൾ, ഇൻഡോർ , ഔട്ഡോർ പ്ലാന്റുകൾ അരികിലുണ്ടെങ്കിൽ അത് ഗുണകരമാണ്. കാരണം ഓക്സിജൻ വിതരണം സുഗമമാക്കാൻ ഇത് സഹായിക്കും. ഇത്തരത്തിൽ വയ്ക്കുന്ന ചെടികളുടെ കൂട്ടത്തിൽ തുളസി പ്രാധാന്യമർഹിക്കുന്നു.തുളസി പോസിറ്റിവ് എനർജി പ്രധാനം ചെയ്യുന്നതിന് ഏറെ ഗുണകരമാണ്. മാത്രമല്ല മികച്ച ഔഷധം എന്ന നിലയ്ക്കും തുളസി ഏറെ പ്രാധാന്യമർഹിക്കുന്നു. യോഗയ്ക്ക് ശേഷം രണ്ട് തുളസിയില ചേർത്ത വെള്ളം സ്ഥിരമായി കുടിക്കുന്നതും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കും.പൂന്തോട്ടത്തോട് ചേർന്ന് യോഗ ചെയ്യുന്നതും പുൽത്തകിടിയിൽ യോഗ ചെയ്യുന്നതും കൂടുതൽ മികച്ച അനുഭവം സമ്മാനിക്കും.

English Summary- Yoga Space in House

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA