വീട്ടിലൊരുക്കാം അക്ക്വേറിയം

Quickerala_845X440_Aquarium
SHARE

കുട്ടി ബൗളിലും അക്ക്വേറിയത്തിലും തുള്ളി കളിക്കുന്ന കുഞ്ഞൻമീനുകളെ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. കുഞ്ഞു കുട്ടികൾക്കും  മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള കാര്യമാണ് അലങ്കാര മത്സ്യങ്ങളെ വീട്ടിൽ വളർത്തുന്നത്. പല വർണ്ണങ്ങളിലും ആകാരത്തിലും ഒഴുകി നടക്കുന്ന അലങ്കാര മത്സ്യങ്ങൾ കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ്.

പല തരത്തിൽ ചെറുതും വലുതുമായ അലങ്കാര മത്സ്യങ്ങളാണ് വീടുകളിൽ വളർത്തുന്നത്. വീടുകളിൽ മാത്രമല്ല, ഷോപ്പിംഗ് മാളിലും, ആശുപത്രികളിലും മറ്റു സ്ഥലങ്ങളിലും ഇപ്പോൾ അക്ക്വേറിയത്തിലുള്ള അലങ്കാര മത്സ്യങ്ങളെ കാണാൻ സാധിക്കും. ഗപ്പി, ഗോൾഡ് ഫിഷ്, മോളി, സീബ്ര ഡാനിയോസ്, ബ്ലാക്ക് മൂർ, പേൾ ഗൗരാമി, ബീറ്റാ ഫിഷ്, എയ്ൻജൽ ഫിഷ് എന്നിവർ അലങ്കാര മത്സ്യങ്ങളുടെ നീണ്ട നിരയിലെ ചിലർ മാത്രമാണ്.  

അലങ്കാര മത്സ്യങ്ങളോടുള്ള പ്രിയം എല്ലാവർക്കും കൂടി വന്നതോടെ ഇവയെ വിൽക്കുന്ന കടകളുടെ എണ്ണവും കൂടി. വിവിധ തരം അലങ്കാര മത്സ്യങ്ങളും അനുബന്ധ സാധനങ്ങളും ലഭിക്കുന്ന നിരവധി കടകൾ നമ്മുടെ തൊട്ടടുത്ത് തന്നെ ഇപ്പോഴുണ്ട്. വഴിയോര കച്ചവടക്കാരും കുറവല്ല. എന്നാൽ നല്ല കടകളിൽ നിന്നും ഗുണമേന്മയുള്ള അലങ്കാര മത്സ്യങ്ങളെ കണ്ടെത്തി വേണം വാങ്ങുവാൻ. ഇല്ലായെങ്കിൽ മത്സ്യങ്ങൾ പെട്ടെന്ന് ചത്തു പോകാനുള്ള സാധ്യതയുണ്ട്. ഇത്തരത്തിലുള്ള മികച്ച കടകൾ തിരഞ്ഞെടുക്കാനുള്ള അവസരം മലയാള മനോരമ quickerala.com ഒരുക്കുന്നു. 

പല തരത്തിലുള്ള അലങ്കാര മത്സ്യങ്ങളും അനുബന്ധ സാധനങ്ങളും ലഭിക്കുന്ന നിരവധി കടകളുടെ വിവരങ്ങൾ quickerala.com ൽ ലഭ്യമാണ്. ഇവയിൽ നിന്ന് നിങ്ങളുടെ അടുത്തുള്ള മികച്ച കട തിരഞ്ഞെടുക്കുവാൻ സാധിക്കും. ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളാണ് quickerala.com വഴി സൗജന്യമായി ലഭിക്കുന്നത്.

ഗുണമേന്മയുള്ള അലങ്കാര മത്സ്യങ്ങൾ, അക്ക്വേറിയം, ബൗൾ, മീനുകൾക്കുള്ള ഭക്ഷണം, അക്ക്വേറിയത്തിലേക്കും ബൗളിലേക്കും ആവശ്യമുള്ള വിവിധ വസ്തുക്കൾ തുടങ്ങിയവ എല്ലാം ഒരുമിച്ച് ലഭിക്കുന്ന കടകൾ മലയാള മനോരമ quickerala.com ൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ഒരു കുടക്കീഴിൽ നിന്നും അക്ക്വേറിയം സെറ്റ് ചെയ്യാനുള്ള എല്ലാ വസ്തുക്കളും ലഭിക്കും. അതോടൊപ്പം ഇവയുടെ പരിപാലനത്തെ കുറിച്ചും ചോദിച്ചറിയാൻ സാധിക്കും.

Link : https://www.quickerala.com/listings?q=Aquarium  

മികച്ച ആർക്കിടെക്റ്റുകളെ തിരയുകയാണോ? ഇപ്പോൾ തന്നെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA