ADVERTISEMENT

ഒരു വീട് വീടാകുന്നത് അതിനുള്ളില്‍ ഫര്‍ണിച്ചറുകള്‍ കൂടി എത്തുമ്പോള്‍ ആണ്. അങ്ങനെ നമ്മള്‍ വീട്ടിലേക്കായി വാങ്ങുന്ന ഫര്‍ണിച്ചര്‍ കുറച്ചു കാലംകഴിയുമ്പോള്‍ ഉപയോഗശൂന്യമായി പോകുന്നത് ആര്‍ക്കെങ്കിലും സഹിക്കുമോ ? എന്നാല്‍ ദീർഘകാലം ഈടുനിൽക്കുന്ന ഫര്‍ണിച്ചര്‍ നിങ്ങള്‍ക്ക് ലഭിച്ചാലോ; അതും ന്യായമായ വിലയില്‍?

അങ്ങനെ ഒരു സംരംഭം ആണ് Ubyld. 2015ല്‍ ഐടി ഉദ്യോഗസ്ഥനായ പ്രതീപ് നായര്‍ ആണ് ഈ ഫര്‍ണിച്ചര്‍ കമ്പനിക്ക് തുടക്കമിടുന്നത്. പിന്നീടു കൂട്ടുകാരായ ലാവണ്യയും അരുണ്‍ അശോകും കൂടെകൂടി. അങ്ങനെ ഈ മൂന്നു പേരുടെ കഠിനാധ്വാനമാണ് Ubyld. 

Lavanya-Pradeep-and-Arun

ഷിപ്പിങ് മേഖലയില്‍ ഉപയോഗിക്കുന്ന തടി റിസൈക്കിള്‍ ചെയ്താണ്  ഇവര്‍ ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കുക. യൂറോപ്പില്‍ നിന്നും ഹെവി മെഷീനറികള്‍ എക്സ്പോര്‍ട്ട്‌ ചെയ്യാന്‍ പൈന്‍വുഡ് ഉപയോഗിച്ചുള്ള കണ്ടയ്നറുകള്‍ ആണ് ഉപയോഗിക്കുക. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇതിന്റെ ആവശ്യം കഴിഞ്ഞാല്‍ ഇവ എന്ത് ചെയ്യണം എന്ന് ആര്‍ക്കും വലിയ പിടിയില്ല. ഇത്തരത്തില്‍ ഒരു വർഷം 90 ടണ്‍  തടിയാണ് ഉപയോഗശൂന്യമായി പോകുന്നത്. കൂടുതലും ഇവ വിറകായാണ് ഉപയോഗിക്കുക. എന്നാല്‍ ഇവയില്‍ നിന്നും മനോഹരമായ ഫര്‍ണിച്ചര്‍ നിര്‍മ്മിക്കാം എന്നാണ് ഈ കമ്പനി കാണിച്ചു തരുന്നത്.

pinewood
പൈൻവുഡ്‌ കണ്ടെയിനർ ബോക്സുകൾ

പ്രാവുകളെ വളര്‍ത്തിയതില്‍ നിന്നാണ് ഇവര്‍ക്ക് ഈ ആശയം ലഭിക്കുന്നത്. പ്രാവിൻകൂട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് പൈന്‍വുഡ് ആണ്. ഇത് എത്രയൊക്കെ വെയിലും കാറ്റും കൊണ്ടാലും യാതൊരു കേടുപാടും ഉണ്ടാകുന്നില്ല എന്ന് യുവാക്കൾ  കണ്ടെത്തിയത്. അപ്പോള്‍ എന്ത് കൊണ്ട് ഇവയില്‍ നിന്നും ഫര്‍ണിച്ചര്‍ നിര്‍മ്മിച്ച്‌ കൂടാ എന്ന ചിന്ത വന്നു. കൂടുതല്‍ അന്വേഷണത്തില്‍ ടോപ്‌ ക്ലാസ്സ്‌ പൈന്‍വുഡ് ഇന്ത്യയില്‍ എത്തുന്നത് യൂറോപ്പില്‍ നിന്നാണെന്ന് കണ്ടെത്തി. ഇത് കണ്ടയിനറുകള്‍ നിര്‍മ്മിക്കാനായി  8-9 വെള്ളത്തില്‍ കുതിര്‍ത്തിടും. അങ്ങനെ കട്ടി കൂടുമ്പോള്‍ തടി ഉണക്കാനിടും. പിന്നീടാണ് ഇവ കണ്ടയിനര്‍ ആയി രൂപാന്തരപെടുന്നത്. 

ഇന്ന്  Ubyld പൈന്‍വുഡില്‍ നിന്നും ഏകദേശം 2,500 ല്‍ കൂടുതല്‍ പ്രോഡക്റ്റുകള്‍ ഉണ്ടാക്കുന്നുണ്ട്. കിച്ചന്‍ കാബിനറ്റ്‌ , ഡൈനിങ്ങ്‌ ടേബിള്‍ , സോഫ സെറ്റ് , കോഫി ടേബിള്‍ , ഷൂ റാക്ക് അങ്ങനെ നിരവധി വസ്തുക്കള്‍ ഇന്ന് ഇവരുടെ വകയായി പുറത്തിറങ്ങുന്നു. ആവശ്യക്കാരുടെ നിര്‍ദേശപ്രകാരം കസ്റ്റമൈസ് ചെയ്തും കൊടുക്കാറുണ്ട്. 

upcycled-furniture

ശരിക്കും 'DIY' മോഡല്‍ ആണ് ഇവിടുത്തെ ഫര്‍ണിച്ചറുകള്‍. ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ ഫര്‍ണിച്ചര്‍ വീട്ടിലെത്തും. എങ്ങനെ അസംബിൾ ചെയ്യണം എന്ന ബുക്‌ലെറ്റ് സഹിതം. ബെംഗളുരുവിലുള്ള ഡീലര്‍മ്മാര്‍ വഴിയാണ് തടി എത്തിക്കുന്നത്.  Ubyld നിർമിക്കുന്ന എല്ലാ ഫര്‍ണിച്ചറും ഹാന്‍ഡ്‌ മെയിഡ് ആണ്. പ്രകൃതിയോട് ഇണങ്ങിചേര്‍ന്ന എന്നാല്‍ പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലെ ഫര്‍ണിച്ചറാണ് തങ്ങള്‍ നിര്‍മ്മിക്കുന്നത് എന്ന്  Ubyld യുടെ സാരഥികള്‍ പറയുന്നു.

English Summary- Furniture from Upcycled  Pinewood Container

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com